ആദ്യ മത്സരം വമ്പന്മാർ തമ്മിൽ,2016ന് ശേഷം ആദ്യമായി ബ്ലാസ്റ്റേഴ്സ് ഉദ്ഘാടന മത്സരത്തിൽ ഇല്ല!
ഇന്ത്യൻ സൂപ്പർ ലീഗ് സീസണിന് സെപ്റ്റംബർ പതിമൂന്നാം തീയതിയാണ് തുടക്കമാകുന്നത്. ഇക്കാര്യം നേരത്തെ തന്നെ ഐഎസ്എൽ ഔദ്യോഗികമായി കൊണ്ട് അറിയിച്ചിരുന്നു. പക്ഷേ ബാക്കി വിവരങ്ങൾ ഒന്നും തന്നെ അവർ പുറത്തുവിട്ടിട്ടില്ല. അധികം വൈകാതെ തന്നെ ഒഫീഷ്യൽ ഫിക്സച്ചർ പുറത്തുവരും എന്നാണ് റിപ്പോർട്ടുകൾ.ഈ ആഴ്ചയുടെ അവസാനമാകുമ്പോഴേക്കും ഫിക്സ്ച്ചർ ലഭിക്കുമെന്നാണ് മാധ്യമങ്ങൾ സൂചിപ്പിക്കുന്നത്. ആദ്യത്തെ മത്സരം കൊൽക്കത്തയിൽ ആയിരിക്കും നടക്കുക എന്നുള്ള സൂചനകൾ നേരത്തെ ഉണ്ടായിരുന്നു.അത് തന്നെയാണ് സംഭവിക്കുന്നത്. ഒരു കിടിലൻ പോരാട്ടമാണ് ഫുട്ബോൾ ആരാധകരെ ഐഎസ്എല്ലിന്റെ ഉദ്ഘാടന മത്സരത്തിൽ […]