യോവെറ്റിച്ച് എത്താൻ എന്തെങ്കിലും സാധ്യതകൾ ഉണ്ടായിരുന്നുവോ? യാഥാർത്ഥ്യം വെളിപ്പെടുത്തി മെർഗുലാവോ!
കേരള ബ്ലാസ്റ്റേഴ്സ് ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ സ്വന്തമാക്കാൻ ഏറ്റവും കൂടുതൽ ശ്രമിക്കുന്നത് ഒരു സെന്റർ സ്ട്രൈക്കർക്ക് വേണ്ടിയാണ്. ട്രാൻസ്ഫർ വിൻഡോ അതിന്റെ അവസാന ഘട്ടത്തിൽ എത്തിക്കഴിഞ്ഞു. ഇപ്പോഴും ട്രാൻസ്ഫർ പൂർത്തിയാക്കാൻ കഴിയാത്തത് ക്ലബ്ബിന്റെ പോരായ്മയായി കൊണ്ടാണ് പലരും പരിഗണിക്കുന്നത്.ഒരുപാട് റൂമറുകൾ പുറത്തേക്ക് വന്നത് ആരാധകരെ മടുപ്പിക്കുകയും ചെയ്തിട്ടുണ്ട്. തുടക്കത്തിൽ തന്നെ ഒരു സ്ട്രൈക്കറെ സൈൻ ചെയ്തിരുന്നുവെങ്കിൽ ഇത്രയധികം റൂമറുകൾക്ക് സ്ഥാനം ഉണ്ടാകുമായിരുന്നില്ല എന്നാണ് പലരും വിശ്വസിക്കുന്നത്.ബ്ലാസ്റ്റേഴ്സ് ആരാധകരെ ഏറ്റവും കൂടുതൽ ആവേശത്തിലാഴ്ത്തിയ റൂമർ സ്റ്റീവൻ യോവെറ്റിച്ചിന്റേതായിരുന്നു.ഒരു […]