ബംഗളുരുവിനെ മറികടന്നാലും രക്ഷയില്ല,സെമിയിൽ കാത്തിരിക്കുന്നത് കരുത്തർ,ബ്ലാസ്റ്റേഴ്സിന് വെല്ലുവിളികൾ ഏറെ!
കേരള ബ്ലാസ്റ്റേഴ്സ് ഡ്യൂറൻഡ് കപ്പിന്റെ ക്വാർട്ടർ പ്രവേശിച്ചത് മികച്ച പ്രകടനം നടത്തി കൊണ്ടാണ്. ആകെ കളിച്ച മൂന്നു മത്സരങ്ങളിൽ രണ്ട് വിജയവും ഒരു സമനിലയുമാണ് റിസൾട്ട്. ഗ്രൂപ്പിൽ നിന്നും ഒന്നാം സ്ഥാനക്കാരായിക്കൊണ്ട് തന്നെയാണ് ബ്ലാസ്റ്റേഴ്സ് ക്വാർട്ടറിൽ എത്തിയിരിക്കുന്നത്. 16 ഗോളുകൾ നേടിയ ബ്ലാസ്റ്റേഴ്സ് ഒരു ഗോൾ മാത്രമാണ് വഴങ്ങിയിട്ടുള്ളത്. കേരള ബ്ലാസ്റ്റേഴ്സ് ഇനി ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ ബംഗളൂരു എഫ്സിയെയാണ് നേരിടുക.മിന്നുന്ന പ്രകടനമാണ് ബംഗളൂരു നടത്തുന്നത്.കളിച്ച മൂന്ന് മത്സരങ്ങളിലും അവർ വിജയിച്ചിട്ടുണ്ട്.ആകെ 10 ഗോളുകൾ നേടിയ അവർ […]