ബ്ലാസ്റ്റേഴ്സ് കണ്ടുവെച്ചത് മൂന്ന് വിദേശ സ്ട്രൈക്കർമാരെ, ഫസ്റ്റ് ചോയ്സ് തീരുമാനമെടുത്തു, ശ്രമങ്ങൾ തുടർന്ന് ബ്ലാസ്റ്റേഴ്സ്!

കേരള ബ്ലാസ്റ്റേഴ്സിനും മാനേജ്മെന്റിനും ഇപ്പോൾ ഏറ്റവും കൂടുതൽ വിമർശനങ്ങൾ ഏൽക്കേണ്ടി വരുന്നത് സൈനിങ്ങിന്റെ പേരിലാണ്. പല വിദേശ താരങ്ങളും ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ക്ലബ്ബ് വിട്ടിരുന്നു. എന്നാൽ രണ്ട് വിദേശ താരങ്ങളെ മാത്രമാണ് ബ്ലാസ്റ്റേഴ്സ് കൊണ്ടുവന്നിട്ടുള്ളത്. ഇടത് വിങ്ങിലേക്ക് നോഹ് സദോയിയും സെന്റർ ബാക്ക് പൊസിഷനിലേക്ക് അലക്സാൻഡ്രെ കോയെഫുമാണ് എത്തിയിട്ടുള്ളത്.വേറെ വിദേശ സൈനിങ്ങുകൾ ഒന്നും തന്നെ ക്ലബ്ബ് ഇത്തവണ നടത്തിയിട്ടില്ല. ദിമി ക്ലബ്ബിനോട് ഗുഡ്ബൈ പറഞ്ഞിട്ട് ഇപ്പോൾ ഏകദേശം മൂന്ന് മാസത്തോളം പൂർത്തിയായി കഴിഞ്ഞു.അദ്ദേഹത്തിന്റെ പകരം […]

സ്റ്റാറേക്ക് ഏൽപ്പിച്ചു നൽകിയ വെല്ലുവിളി എന്ത്? കരോലിസ് പറയുന്നു!

കഴിഞ്ഞ മൂന്ന് വർഷക്കാലം കേരള ബ്ലാസ്റ്റേഴ്സിനെ പരിശീലിപ്പിച്ചിരുന്നത് ഇവാൻ വുക്മനോവിച്ച് എന്ന ആരാധകരുടെ പ്രിയപ്പെട്ട ആശാനായിരുന്നു. മൂന്ന് തവണയും ക്ലബ്ബിന് ഐഎസ്എൽ നോക്കോട്ട് സ്റ്റേജിലേക്ക് എത്തിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.പക്ഷേ ക്ലബ്ബിന് ഒരു കിരീടം പോലും നേടിക്കൊടുക്കാൻ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല. അതുകൊണ്ടുതന്നെയാണ് കഴിഞ്ഞ സീസണിന് ശേഷം അദ്ദേഹത്തെ പരിശീലക സ്ഥാനത്തു നിന്നും ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് മാറ്റിയത്. ഇപ്പോൾ പുതിയ പരിശീലകന് കീഴിലാണ് ബ്ലാസ്റ്റേഴ്സ് കളിച്ചുകൊണ്ടിരിക്കുന്നത്.സ്വീഡിഷ് പരിശീലകനായ മികയേൽ സ്റ്റാറേയും സംഘവുമാണ് ഇപ്പോൾ ബ്ലാസ്റ്റേഴ്സിനെ മുന്നോട്ട് നയിച്ചു കൊണ്ടിരിക്കുന്നത്. വലിയ […]

ഇത്തവണത്തെ ബലിയാട് സ്റ്റാറെയായിരിക്കും,മാനേജ്മെന്റ് കൈകഴുകും,നിരീക്ഷണവുമായി ആരാധകൻ!

ഇത്തവണത്തെ ഐഎസ്എൽ സീസണിന് വേണ്ടിയുള്ള ഒരുക്കങ്ങളിലാണ് ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് ഉള്ളത്. ഡ്യൂറൻഡ് കപ്പിലാണ് നിലവിൽ ബ്ലാസ്റ്റേഴ്സ് കളിച്ചുകൊണ്ടിരിക്കുന്നത്.മികയേൽ സ്റ്റാറെയാണ് ഇപ്പോൾ ടീമിന്റെ പരിശീലകൻ.ഇവാൻ വുക്മനോവിച്ചിന്റെ പകരക്കാരനായി കൊണ്ടാണ് സ്റ്റാറേ ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയിരിക്കുന്നത്. എന്നാൽ ക്ലബ്ബിന്റെ മാനേജ്മെന്റിന് യാതൊരുവിധ മാറ്റവുമില്ല.കാര്യമായ സൈനിങ്ങുകൾ ഒന്നും തന്നെ ഇത്തവണ നടന്നിട്ടില്ല. അതുകൊണ്ടുതന്നെ വലിയ രൂപത്തിലുള്ള പ്രതിഷേധങ്ങൾ ആരാധകർ നടത്തുന്നുണ്ട്. ട്രെയിനിങ് ഗ്രൗണ്ട് റെഡിയാവാത്തതിലും പ്രധാനപ്പെട്ട സൈനിങ്ങുകൾ നടത്താത്തതിലും ആരാധകർ വിമർശനങ്ങൾ ഉന്നയിക്കുന്നുണ്ട്.ദിമി ക്ലബ്ബ് സ്ഥാനത്തേക്ക് ഒരു സ്ട്രൈക്കറേ […]

പഴയ പല്ലവി തന്നെ.. അങ്ങനെ അതിനും തീരുമാനമായി!

കേരള ബ്ലാസ്റ്റേഴ്സിന്റെ സൂപ്പർ സ്ട്രൈക്കർ ദിമി ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയിലാണ് ക്ലബ്ബിനോട് വിട പറഞ്ഞത്.ഫ്രീ ട്രാൻസ്ഫറിൽ ഈസ്റ്റ് ബംഗാളിലേക്കാണ് അദ്ദേഹം പോയത്.താരത്തിന്റെ കോൺട്രാക്ട് പുതുക്കാൻ ബ്ലാസ്റ്റേഴ്സിന് താല്പര്യമുണ്ടായിരുന്നു എങ്കിലും അത് സാധ്യമാകാതെ പോവുകയായിരുന്നു.നിലവിലെ ഗോൾഡൻ ബൂട്ട് ജേതാവിനെയാണ് ബ്ലാസ്റ്റേഴ്സിന് നഷ്ടമായിരിക്കുന്നത്. പകരം മികച്ച ഒരു സ്ട്രൈക്കറെ ബ്ലാസ്റ്റേഴ്സിന് ആവശ്യമാണ്.നിരവധി റൂമറുകൾ ഇതുമായി ബന്ധപ്പെട്ടുകൊണ്ട് ഉയർന്നുവന്നിരുന്നു.എന്നാൽ അതൊന്നും ഫലം കണ്ടിരുന്നില്ല. ഏറ്റവും ഒടുവിൽ സ്റ്റീവൻ യോവെറ്റിചിന്റെ പേരായിരുന്നു ഉയർന്നു കേട്ടിരുന്നത്. മുൻപ് മാഞ്ചസ്റ്റർ സിറ്റിക്കും ഇന്റർ മിലാനും […]

സുരക്ഷിതമായ കൈകളിലാണ് ബ്ലാസ്റ്റേഴ്സ് ഉള്ളത്:ബ്ലാസ്റ്റേഴ്സ് ഫാൻസിനോട് സ്പോർട്ടിങ് ഡയറക്ടർ!

കഴിഞ്ഞ മൂന്ന് വർഷക്കാലം കേരള ബ്ലാസ്റ്റേഴ്സിന് പരിശീലിപ്പിച്ചത് ഇവാൻ വുക്മനോവിച്ച് എന്ന ആരാധകരുടെ പ്രിയപ്പെട്ട ആശാനായിരുന്നു. മൂന്ന് തവണയും ഇന്ത്യൻ സൂപ്പർ ലീഗിന്റെ നോക്കോട്ട് ഘട്ടത്തിലേക്ക് എത്താൻ കേരള ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിട്ടുണ്ട്.ഒരുതവണ ഫൈനലിൽ പരാജയപ്പെടുകയായിരുന്നു.പക്ഷേ 3 വർഷം പരിശീലിപ്പിച്ചിട്ടും ഒരു കിരീടം പോലും നേടാൻ കഴിഞ്ഞില്ല എന്നത് ഒരു വലിയ പോരായ്മയായി കൊണ്ട് അവിടെ മുഴച്ച് നിന്നിരുന്നു. അതുകൊണ്ടുതന്നെയാണ് ഇത്തവണ കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് മാറി ചിന്തിച്ചത്.ഇവാൻ വുക്മനോവിചച്ചിനെ ക്ലബ്ബ് ഒഴിവാക്കുകയായിരുന്നു. പകരം പുതിയ ഒരു പരിശീലകന് […]

സോം ചില്ലറക്കാരനല്ല:പുകഴ്ത്തി സ്പോർട്ടിങ് ഡയറക്ടർ!

കഴിഞ്ഞ സീസൺ അവസാനിച്ചതിന് പിന്നാലെ രണ്ട് ഗോൾ കീപ്പർമാറായിരുന്നു കേരള ബ്ലാസ്റ്റേഴ്സിനോട് ഗുഡ് ബൈ പറഞ്ഞിരുന്നത്.ഒരാൾ ലാറ ശർമയായിരുന്നു. മറ്റൊരാൾ വെറ്ററൻ താരമായ കരൺജിത് സിങായിരുന്നു. അതുകൊണ്ടുതന്നെ കൂടുതൽ ഗോൾകീപ്പർമാരെ ബ്ലാസ്റ്റേഴ്സിന് ആവശ്യമായി വരികയായിരുന്നു. അങ്ങനെയാണ് നോറ ഫെർണാണ്ടസിനേയും സോം കുമാറിനെയും കേരള ബ്ലാസ്റ്റേഴ്സ് കൊണ്ടുവന്നിരുന്നത്. നിലവിൽ നാല് ഗോൾ കീപ്പർമാർ ബ്ലാസ്റ്റേഴ്സിനുണ്ട്. മുകളിൽ പറഞ്ഞ രണ്ടു പേരെ കൂടാതെ സച്ചിൻ സുരേഷ്, മുഹമ്മദ് അർബ്ബാസ് എന്നിവരാണ് മറ്റ് രണ്ട് പേർ.സച്ചിൻ ഇപ്പോഴും പരിക്കിൽ നിന്നും പൂർണമായും […]

ഞാൻ നിങ്ങൾക്കൊരു ഉറപ്പ് നൽകാം : ആരാധകരോട് അഡ്രിയാൻ ലൂണ!

കേരള ബ്ലാസ്റ്റേഴ്സ് ഇതിനോടകം തന്നെ പുതിയ സീസണിൽ അരങ്ങേറ്റം കുറിച്ചു കഴിഞ്ഞിട്ടുണ്ട്.ഡ്യൂറൻഡ് കപ്പിലാണ് ബ്ലാസ്റ്റേഴ്സ് ഇപ്പോൾ കളിച്ചുകൊണ്ടിരിക്കുന്നത്. എന്നാൽ ആരാധകർ എല്ലാവരും ഉറ്റു നോക്കുന്നത് ഇന്ത്യൻ സൂപ്പർ ലീഗിലെ പുതിയ സീസണിലേക്കാണ്.ബ്ലാസ്റ്റേഴ്സ് ഇപ്പോൾ തങ്ങളുടെ സ്‌ക്വാഡ് പൂർത്തിയാക്കി കൊണ്ടിരിക്കുകയാണ്. ഇനിയും ബ്ലാസ്റ്റേഴ്സ് സൈനിങ്ങുകൾ നടത്താൻ ബാക്കിയുണ്ട്. ചുരുങ്ങിയത് ഒരു കിരീടം എങ്കിലും നേടുക എന്നുള്ളതാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ലക്ഷ്യം.കാരണം ക്ലബ്ബിന്റെ ചരിത്രത്തിൽ ഇതുവരെ ഒരു കിരീടം പോലും നേടാൻ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിട്ടില്ല.ആ കണക്ക് തിരുത്തി കുറിക്കാൻ വേണ്ടിയുള്ള […]

ഇനി ഒന്നോ രണ്ടോ താരങ്ങളെ മാത്രം ആശ്രയിക്കുന്ന ടീമല്ല ബ്ലാസ്റ്റേഴ്സ് :അഡ്രിയാൻ ലൂണ

കേരള ബ്ലാസ്റ്റേഴ്സ് പുതിയ സീസണിന് തയ്യാറെടുക്കുമ്പോൾ പ്രതീക്ഷകൾ ഏറെയാണ്. കാരണം ഇത്തവണ വലിയൊരു മാറ്റം ക്ലബ്ബിനകത്ത് സംഭവിച്ചിട്ടുണ്ട്. എന്തെന്നാൽ പരിശീലകനായി കൊണ്ട് മികയേൽ സ്റ്റാറെ എത്തിയിട്ടുണ്ട്. വലിയൊരു ദൗത്യമാണ് അദ്ദേഹത്തിൽ ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് ഏൽപ്പിച്ചിട്ടുള്ളത്. ക്ലബ്ബിന് കന്നിക്കിരീടം നേടിക്കൊടുക്കുക എന്നതാണ് ആ ദൗത്യം. ഇതുവരെ ഈ പരിശീലകന് കീഴിൽ ബ്ലാസ്റ്റേഴ്സ് മികച്ച പ്രകടനം നടത്തിയിട്ടുണ്ട്.തായ്‌ലാൻഡിൽ മികച്ച പ്രകടനങ്ങൾ നടത്തി വിജയങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. ഡ്യൂറൻഡ് കപ്പിൽ ഇപ്പോൾ ക്വാർട്ടർ ഫൈനൽ പ്രവേശനം സാധ്യമാക്കിയിട്ടുണ്ട്. ആദ്യത്തെ മൂന്നു […]

എന്താണ് സ്റ്റാറേയുടെ കരുത്ത്? കളിക്കുക വെർട്ടിക്കൽ ഫുട്ബോളെന്ന് ലൂണ!

കേരള ബ്ലാസ്റ്റേഴ്സ് പുതിയ സീസണിന് ഇതിനോടകം തന്നെ തുടക്കം കുറിച്ചു കഴിഞ്ഞിട്ടുണ്ട്.ഡ്യൂറൻഡ് കപ്പിലാണ് ഇപ്പോൾ ബ്ലാസ്റ്റേഴ്സ് ഉള്ളത്.ഗ്രൂപ്പ് ഘട്ടത്തിൽ മികച്ച പ്രകടനം ബ്ലാസ്റ്റേഴ്സ് നടത്തിയിട്ടുണ്ട്.3 മത്സരങ്ങളിൽ നിന്ന് 16 ഗോളുകൾ അവർക്ക് നേടാൻ കഴിഞ്ഞു.പക്ഷേ എതിരാളികൾ പൊതുവേ ദുർബലരായിരുന്നു.ഇനിയാണ് യഥാർത്ഥ പരീക്ഷണങ്ങൾ കേരള ബ്ലാസ്റ്റേഴ്സിന് നേരിടേണ്ടി വരിക. പുതിയ പരിശീലകനായ മികയേൽ സ്റ്റാറെ തുടക്കം ഗംഭീരമാക്കിയിട്ടുണ്ട്. തന്റെ ആദ്യത്തെ ഒഫീഷ്യൽ മാച്ചിൽ തന്നെ 8 ഗോളുകൾ നേടിക്കൊണ്ട് വിജയം സ്വന്തമാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. കേരള ബ്ലാസ്റ്റേഴ്സിന് ആദ്യ […]

നമുക്ക് ഉടനെ തന്നെ കാണാം ബ്രോ:മക്ലാരന് ലൂണയുടെ മറുപടി!

ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിലാണ് മോഹൻ ബഗാൻ ഒരു കിടിലൻ താരത്തെ സ്വന്തമാക്കിയിട്ടുള്ളത്. കഴിഞ്ഞ ഖത്തർ വേൾഡ് കപ്പിൽ കളിച്ചിട്ടുള്ള ഓസ്ട്രേലിയൻ സൂപ്പർ താരം ജാമി മക്ലാരനെയാണ് മോഹൻ ബഗാൻ കൊണ്ടുവന്നിട്ടുള്ളത്.ഓസ്ട്രേലിയൻ ലീഗിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരം എന്ന റെക്കോർഡ് മക്ലാരന്റെ പേരിലാണ്. നിരവധി തവണ അവിടുത്തെ ഗോൾഡൻ ബൂട്ട് സ്വന്തമാക്കിയ താരമാണ് മക്ലാരൻ. ഇത്തവണത്തെ ഇന്ത്യൻ സൂപ്പർ ലീഗിൽ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാൻ സാധ്യതയുള്ള താരവും ഇദ്ദേഹം തന്നെയാണ്. കേരള ബ്ലാസ്റ്റേഴ്സ് […]