കോട്ടാലിന്റെ ഡീൽ ഇതുവരെ നടന്നിട്ടില്ല,നിലപാടിൽ അടിയുറച്ച് കേരള ബ്ലാസ്റ്റേഴ്സ്!
കേരള ബ്ലാസ്റ്റേഴ്സ് ഇപ്പോൾ ഡ്യൂറൻഡ് കപ്പിലാണ് പങ്കെടുത്തു കൊണ്ടിരിക്കുന്നത്.ക്വാർട്ടർ ഫൈനൽ യോഗ്യത കരസ്ഥമാക്കാൻ ക്ലബ്ബിന് കഴിഞ്ഞിട്ടുണ്ട്. ഗ്രൂപ്പിൽ നിന്നും ഒന്നാം സ്ഥാനക്കാരായി കൊണ്ടാണ് ബ്ലാസ്റ്റേഴ്സ് ക്വാർട്ടർ യോഗ്യത നേടിയിട്ടുള്ളത്. അവസാന മത്സരത്തിൽ എതിരില്ലാത്ത ഏഴ് ഗോളുകൾക്കായിരുന്നു ബ്ലാസ്റ്റേഴ്സ് CISFനെ പരാജയപ്പെടുത്തിയിരുന്നത്. മത്സരത്തിൽ സെന്റർ ബാക്ക് പൊസിഷനിൽ സ്റ്റാർട്ട് ചെയ്ത ഒരു താരം പ്രീതം കോട്ടാലായിരുന്നു. ഗോളുകൾ ഒന്നും വഴങ്ങേണ്ടി വന്നിട്ടില്ലെങ്കിലും പലപ്പോഴും താരം അശ്രദ്ധനാവുന്നത് വ്യക്തമായിരുന്നു. ഏതായാലും ഈ സമ്മറിൽ താരത്തെക്കുറിച്ച് ഒരുപാട് റൂമറുകൾ പുറത്തേക്ക് വന്നിരുന്നു.അദ്ദേഹത്തിന്റെ […]