നിറഞ്ഞു കവിഞ്ഞ സ്റ്റേഡിയത്തിൽ ഫ്ലാഷ് യുദ്ധം,ബ്ലാസ്റ്റേഴ്സിന് ട്രോളോട് ട്രോൾ!
ഇന്നലെ ഇന്ത്യൻ സൂപ്പർ ലീഗിൽ നടന്ന പതിനൊന്നാം റൗണ്ട് പോരാട്ടത്തിലും കേരള ബ്ലാസ്റ്റേഴ്സിന് തോൽവി ഏറ്റുവാങ്ങേണ്ടി വരികയാണ് ചെയ്തിട്ടുള്ളത്.രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് ചിരവൈരികളായ ബംഗളൂരു എഫ്സി കേരള ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തിയത്. സുനിൽ ഛേത്രിയുടെ ഹാട്രിക്കാണ് ബ്ലാസ്റ്റേഴ്സിന് ഈ വലിയ തോൽവി സമ്മാനിച്ചത്. കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ജീസസ് ജിമിനസ്,ഫ്രഡി എന്നിവരാണ് ഗോളുകൾ നേടിയിട്ടുള്ളത്. ബംഗളൂരു എഫ്സിയുടെ മൈതാനമായ ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ വച്ച് കൊണ്ടായിരുന്നു ഈ മത്സരം നടന്നിരുന്നത്. കൊച്ചിയിൽ നടന്ന മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടിരുന്നു.അതിന് പ്രതികാരം തീർക്കാൻ […]