എതിരാളികളെ അടിച്ച് ഭിത്തിയിൽ കയറ്റി,ക്വാർട്ടർ ഉറപ്പിച്ച് ബ്ലാസ്റ്റേഴ്സ്,വിജയം 7 ഗോളുകൾക്ക്!
ഡ്യൂറന്റ് കപ്പിൽ ഇന്ന് നടന്ന ഗ്രൂപ്പിലെ അവസാന മത്സരത്തിൽ തകർപ്പൻ വിജയം സ്വന്തമാക്കാൻ കേരള ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിട്ടുണ്ട്. എതിരില്ലാത്ത 7 ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സ് CISF പ്രൊട്ടക്ടേഴ്സിനെ പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ ആദ്യ പകുതിയിൽ തന്നെ 6 ഗോളുകൾ നേടിക്കൊണ്ട് ബ്ലാസ്റ്റേഴ്സ് വിജയം ഉറപ്പാക്കിയിരുന്നു. ഇതോടുകൂടി ബ്ലാസ്റ്റേഴ്സ് ക്വാർട്ടർ ഫൈനൽ ഉറപ്പിച്ചിട്ടുണ്ട്. ഒന്നാം സ്ഥാനക്കാരായി കൊണ്ട് തന്നെയായിരിക്കും ബ്ലാസ്റ്റേഴ്സ് ക്വാർട്ടർ ഫൈനൽ കളിക്കുക. സൂപ്പർ താരങ്ങളായ നോഹ് സദോയി,അഡ്രിയാൻ ലൂണ,പെപ്ര എന്നിവരെയൊക്കെ അണിനിരത്തികൊണ്ടുതന്നെയാണ് സ്റ്റാറേ ഫസ്റ്റ് ഇലവൻ പ്രഖ്യാപിച്ചത്.മത്സരത്തിന്റെ തുടക്കം […]