ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്യാൻ സാധ്യമായതെല്ലാം ചെയ്യുമെന്ന് ബ്ലാസ്റ്റേഴ്സ് പ്ലെയർ ഓഫ് ദി മാച്ചിന്റെ ഉറപ്പ്!
കേരള ബ്ലാസ്റ്റേഴ്സ് കപ്പിൽ ഇന്നലെ നടന്ന മത്സരത്തിൽ സമനില വഴങ്ങുകയാണ് ചെയ്തിട്ടുള്ളത്.എതിരാളികൾ പഞ്ചാബ് എഫ്സിയാണ്.രണ്ട് ടീമുകളും ഓരോ ഗോളുകൾ വീതമാണ് നേടിയത്. പഞ്ചാബിനായി ലൂക്ക മേയ്സൺ ഗോൾ നേടിയപ്പോൾ കേരള ബ്ലാസ്റ്റേഴ്സിന്റെ ഗോൾ പിറന്നത് മുഹമ്മദ് ഐമന്റെ ബൂട്ടുകളിൽ നിന്നാണ്. നിലവിൽ കേരള ബ്ലാസ്റ്റേഴ്സിനും പഞ്ചാബിനും ഒരേ പോയിന്റ് ആണ് ഉള്ളത്.നാല് പോയിന്റുകൾ വീതമാണ് ഉള്ളതെങ്കിലും ഒന്നാം സ്ഥാനത്ത് കേരള ബ്ലാസ്റ്റേഴ്സ് ആണ്.അതിന്റെ കാരണം ആദ്യ മത്സരത്തിലെ തകർപ്പൻ വിജയമാണ്.ഗോൾ ശരാശരിയിലാണ് ബ്ലാസ്റ്റേഴ്സ് ഒന്നാം സ്ഥാനത്ത് തുടരുന്നത്. […]