ഞങ്ങളാണ് നന്നായി കളിച്ചത് :അർജന്റൈൻ കോച്ച് മശെരാനോ!
ഇന്നലെ ഒളിമ്പിക്സിൽ നടന്ന ക്വാർട്ടർ ഫൈനൽ മത്സരത്തിൽ അർജന്റീനക്ക് പരാജയം ഏറ്റുവാങ്ങേണ്ടി വന്നിരുന്നു.ഫ്രാൻസ് ഒരു ഗോളിനാണ് അവരെ തോൽപ്പിച്ചിട്ടുള്ളത്.ഇതോടെ അർജന്റീന ഒളിമ്പിക്സിൽ നിന്നും പുറത്തായി കഴിഞ്ഞു. ആതിഥേയരായ ഫ്രാൻസ് സെമിയിൽ പ്രവേശിക്കുകയും ചെയ്തു.തോൽവി അർജന്റീനക്ക് വളരെയധികം നിരാശ നൽകുന്ന കാര്യമാണ്. കാരണം ഗോൾഡ് മെഡൽ ഫേവറേറ്റുകളിൽ ഒന്ന് അർജന്റീനയായിരുന്നു. സൂപ്പർ താരങ്ങളാൽ സമ്പന്നമായ അർജന്റീന ഗോൾഡ് നേടുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്.എന്നാൽ ഈ തോൽവി അവരുടെ സ്വപ്നങ്ങളെയെല്ലാം തകിടം മറിച്ചു. നല്ല രൂപത്തിൽ കളിച്ചിരുന്നുവെങ്കിലും ഗോളുകൾ നേടാൻ അർജന്റീനക്ക് കഴിഞ്ഞിരുന്നില്ല […]