കിരീടമില്ലായിരിക്കാം,പക്ഷേ ബ്ലാസ്റ്റേഴ്സിനാണ് ഏറ്റവും മികച്ച അക്കാദമിയുള്ളത്, ആരാധകരുടെ നിരീക്ഷണം ശ്രദ്ധേയമാകുന്നു!
ഇന്നലെ ഡ്യൂറൻഡ് കപ്പിൽ നടന്ന ആദ്യ മത്സരത്തിൽ ഗംഭീരമായ വിജയമാണ് കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയത്. എതിരില്ലാത്ത 8 ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സ് മുംബൈ സിറ്റിയുടെ റിസർവ് ടീമിനെ പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ തുടക്കം മുതൽ ഒടുക്കം വരെ ബ്ലാസ്റ്റേഴ്സ് തന്നെയാണ് കാര്യങ്ങൾ നിയന്ത്രിച്ചിരുന്നത്.ഒരു ഘട്ടത്തിൽ പോലും ബ്ലാസ്റ്റേഴ്‌സിന് വെല്ലുവിളി ഉയർത്താൻ മുംബൈ സിറ്റിയുടെ യുവ നിരക്ക് സാധിക്കാതെ പോവുകയായിരുന്നു. നോഹ് സദോയി മത്സരത്തിൽ ഹാട്രിക്ക് നേടി.കൂടാതെ പെപ്രയും ഹാട്രിക്ക് നേടിയിട്ടുണ്ട്. ബ്ലാസ്റ്റേഴ്സിന്റെ അവസാന രണ്ട് ഗോളുകൾ ഇഷാൻ പണ്ഡിറ്റയാണ് സ്വന്തമാക്കിയിട്ടുള്ളത്. […]