ഒരു മാറ്റവും സംഭവിച്ചിട്ടില്ല,ഒരാളെ ലോണിൽ വിടും,ഒരാളെ ഒഴിവാക്കും,ബ്ലാസ്റ്റേഴ്സ് ഉദ്ദേശിക്കുന്നതെന്ത്?
കേരള ബ്ലാസ്റ്റേഴ്സിന്റെ ഇത്തവണത്തെ സൈനിങ്ങുകൾ വളരെ മന്ദഗതിയിലാണ് നടക്കുന്നത് എന്ന കാര്യത്തിൽ സംശയങ്ങൾ ഒന്നുമില്ല. പല ടീമുകളും തങ്ങളുടെ വിദേശ സൈനിങ്ങുകൾ പൂർത്തിയാക്കി കഴിഞ്ഞു. നാല് വിദേശ താരങ്ങളാണ് ഇത്തവണ ബ്ലാസ്റ്റേഴ്സ് വിട്ടിട്ടുള്ളത്. പകരം രണ്ട് വിദേശ താരങ്ങളെയാണ് ഇതുവരെ ക്ലബ്ബ് കൊണ്ടുവന്നിട്ടുള്ളത്. വരുന്ന ഡ്യൂറന്റ് കപ്പിന് ഫുൾ സ്‌ക്വാഡ് ഉണ്ടാകുമെന്നുള്ള വാഗ്ദാനം ആരാധകർക്ക് ഉടമസ്ഥൻ നൽകിയിരുന്നു. പക്ഷേ അത് നിറവേറില്ല എന്നത് ഉറപ്പായി കഴിഞ്ഞു. കാരണം ഇനിയും ഒരുപാട് സൈനിങ്ങുകൾ ബാക്കിയാണ്. പക്ഷേ ബ്ലാസ്റ്റേഴ്സ് ഉദ്ദേശിക്കുന്നത് […]