തലനാരിഴക്ക് രക്ഷപ്പെട്ടു,പെപ്രയുടെ കാര്യത്തിൽ ബ്ലാസ്റ്റേഴ്സ് യു-ടേണടിച്ചു!
കേരള ബ്ലാസ്റ്റേഴ്സിന്റെ വരുന്ന സീസണിലേക്കുള്ള ഒരുക്കങ്ങൾ തകൃതിയായി നടക്കുകയാണ്.അതിന്റെ അവസാന ഘട്ടത്തിലാണ് ഇപ്പോൾ ഉള്ളത്. തായ്‌ലാൻഡിലെ പ്രീ സീസൺ അവസാനിക്കുകയാണ്. 3 മത്സരങ്ങൾ കളിച്ചു കഴിഞ്ഞപ്പോൾ രണ്ട് വിജയവും ഒരു തോൽവിയുമാണ് ബ്ലാസ്റ്റേഴ്സ് നേടിയിട്ടുള്ളത്. ഇന്ന് തായ്‌ലൻഡിലെ അവസാന മത്സരമാണ് കേരള ബ്ലാസ്റ്റേഴ്സ് കളിക്കുക. അതിനുശേഷം ഡ്യൂറന്റ് കപ്പിലാണ് ബ്ലാസ്റ്റേഴ്സിനെ നമുക്ക് കാണാൻ കഴിയുക.പ്രീ സീസണിൽ മികച്ച പ്രകടനം ക്ലബ്ബ് നടത്തുന്നു എന്നത് ആരാധകർക്ക് സന്തോഷം നൽകുന്ന കാര്യമാണ്.പക്ഷേ രണ്ടു വിദേശ സൈനിങ്ങുകൾ മാത്രമാണ് ഇതുവരെ നടന്നിട്ടുള്ളത്. […]