ഞങ്ങളുടെ ക്യാമ്പ് കൊള്ളയടിക്കപ്പെട്ടു,ഇങ്ങനെയൊരു സർക്കസ് ഞാൻ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല: തുറന്നടിച്ച് മശെരാനോ
അർജന്റീനയും മൊറോക്കോയും തമ്മിൽ നടന്ന മത്സരത്തിൽ അർജന്റീന പരാജയപ്പെടുകയാണ് ചെയ്തിട്ടുള്ളത്. ഒന്നിനെതിരെ 2 ഗോളുകൾക്കാണ് അർജന്റീനയെ മൊറൊക്കോ പരാജയപ്പെടുത്തിയത്.എന്നാൽ നിരവധി നാടകീയ സംഭവങ്ങളാണ് ഈ മത്സരത്തിൽ അരങ്ങേറിയത്. ഒരു ഘട്ടത്തിൽ അർജന്റീന സമനില നേടി കൊണ്ട് മത്സരം അവസാനിപ്പിച്ചു എന്ന് ധരിക്കപ്പെട്ടിരുന്നു.എന്നാൽ അത് പിന്നീട് തോൽവിയായി മാറി. അതായത് മത്സരത്തിന്റെ അവസാനത്തിൽ അർജന്റീന ഒരു സമനില ഗോൾ നേടിയിരുന്നു.ഇതിന് പിന്നാലെ മൊറോക്കൻ ആരാധകർ കളിക്കളം കയ്യേറി.ഇതോടെ രണ്ട് ടീമിലെയും താരങ്ങൾ കളം വിട്ടു.മത്സരം സസ്പെൻഡ് ചെയ്തു എന്നായിരുന്നു […]