നെയ്മർക്ക് വേണ്ടി കളിച്ചില്ലെങ്കിൽ ബ്രസീലിന് ഒന്നും കിട്ടില്ല:റൊമാരിയോ
ബ്രസീൽ സമീപകാലത്ത് ഒരു മോശം അവസ്ഥയിലൂടെയാണ് സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്.2019 ലാണ് ബ്രസീൽ അവസാനമായി ഒരു കിരീടം നേടിയത്. അതിന് ശേഷം കളിച്ച ടൂർണമെന്റുകളിൽ എല്ലാം തന്നെ ബ്രസീലിന് കാലിടറുകയായിരുന്നു.മാത്രമല്ല കഴിഞ്ഞ വേൾഡ് കപ്പിന് ശേഷം ഒരുപാട് മത്സരങ്ങളിൽ ബ്രസീൽ പരാജയപ്പെടുകയും ചെയ്തു. ഇത്തവണത്തെ കോപ്പ അമേരിക്കയിലും ബ്രസീലിനും ഒന്നും ചെയ്യാൻ കഴിഞ്ഞില്ല.ക്വാർട്ടർ ഫൈനലിൽ അവർ പുറത്താവുകയായിരുന്നു.ആകെ നാല് മത്സരങ്ങൾ കളിച്ച ബ്രസീൽ വിജയം നേടിയത് ഒന്നിൽ മാത്രമാണ്. ഇത്രയും മോശം അവസ്ഥ ബ്രസീലിനെ സംബന്ധിച്ചിടത്തോളം സമീപകാലത്തൊന്നും നേരിടേണ്ടി വന്നിട്ടില്ല. […]