എതിരാളികൾ ആരെന്നുള്ളത് കാര്യമാക്കുന്നില്ല, നയം വ്യക്തമാക്കി സുനിൽ ഛേത്രി!
കേരള ബ്ലാസ്റ്റേഴ്സ് വളരെ പ്രധാനപ്പെട്ട ഒരു മത്സരത്തിനു വേണ്ടിയാണ് നാളെ ഇറങ്ങുന്നത്. എതിരാളികൾ ചിരവൈരികളായ ബംഗളൂരു എഫ്സിയാണ്. അവരുടെ മൈതാനമായ ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ വച്ചുകൊണ്ടാണ് ബ്ലാസ്റ്റേഴ്സിന് ഈ മത്സരം കളിക്കേണ്ടി വരുന്നത്. കൊച്ചിയിൽ വെച്ചുകൊണ്ട് ഈ രണ്ട് ടീമുകളും തമ്മിൽ ഏറ്റുമുട്ടിയ സമയത്ത് ബ്ലാസ്റ്റേഴ്സ് ഒരു വലിയ തോൽവി ഏറ്റുവാങ്ങിയിരുന്നു. അതിന് പ്രതികാരം വീട്ടണമെങ്കിൽ ഈ മത്സരത്തിൽ വിജയിക്കേണ്ടതുണ്ട്.ബംഗളൂരു ഈ സീസണിൽ മികച്ച തുടക്കം ഉണ്ടാക്കിയെടുത്തിരുന്നു.എന്നാൽ ഇപ്പോൾ അവർ മോശം പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.അത് കേരള ബ്ലാസ്റ്റേഴ്സ് മുതലെടുക്കേണ്ടതുണ്ട്. […]