അർജന്റീന വിജയാഘോഷത്തിനിടയിൽ ഫ്രഞ്ച് താരങ്ങൾക്കെതിരെ റേസിസ്റ്റ് ചാന്റ്,എൻസോ വിവാദത്തിൽ, ഒടുവിൽ മാപ്പുപറഞ്ഞു!
ഇത്തവണത്തെ കോപ്പ അമേരിക്ക കിരീടം കൊളംബിയയെ തോൽപ്പിച്ചുകൊണ്ട് അർജന്റീന സ്വന്തമാക്കിയിരുന്നു. കിരീടവുമായി കഴിഞ്ഞദിവസം അർജന്റീന ടീം അംഗങ്ങൾ തങ്ങളുടെ രാജ്യത്തെ തിരിച്ചെത്തുകയും ചെയ്തിരുന്നു.ലയണൽ മെസ്സി അമേരിക്കയിൽ തുടരുകയാണ് ചെയ്തിട്ടുള്ളത്. എന്നാൽ ഈ കിരീടാഘോഷത്തിനിടയിൽ അർജന്റീന താരങ്ങളുടെ ഭാഗത്ത് നിന്നുണ്ടായ ഒരു പ്രവർത്തി വലിയ വിവാദമായിട്ടുണ്ട്. അതായത് ഈ താരങ്ങൾ റേസിസ്റ്റ് ചാന്റ് മുഴക്കുകയായിരുന്നു.എൻസോ ഫെർണാണ്ടസാണ് ഫ്രഞ്ച് താരങ്ങളെ വംശീയമായി അധിക്ഷേപിക്കുന്ന ചാന്റ് പാടിയത്. അദ്ദേഹത്തിന്റെ ഇൻസ്റ്റഗ്രാം ലൈവിൽ ഇത് വ്യക്തമാവുകയായിരുന്നു. ആഫ്രിക്കൻ വംശജരായ ഫ്രഞ്ച് താരങ്ങളെ അപമാനിക്കുന്ന […]