ഫൈനലിൽ മെസ്സിയെ കിട്ടാൻ ഞാൻ ആഗ്രഹിച്ചിരുന്നു,ഇത് വേദനാജനകം:സുവാരസ്‌

ഇത്തവണത്തെ കോപ്പ അമേരിക്കയിൽ മൂന്നാം സ്ഥാനമാണ് ലൂയിസ് സുവാരസിന്റെ ഉറുഗ്വ സ്വന്തമാക്കിയിട്ടുള്ളത്.കാനഡയെ പെനാൽറ്റി ഷൂട്ടൗട്ടിൽ അവർ തോൽപ്പിക്കുകയായിരുന്നു. സെമി ഫൈനൽ പോരാട്ടത്തിൽ കൊളംബിയയോട് പരാജയപ്പെട്ടുകൊണ്ടാണ് ഉറുഗ്വക്ക് ഫൈനലിനുള്ള യോഗ്യത നഷ്ടമായത്. ഫൈനലിൽ എത്തിയിരുന്നുവെങ്കിൽ അർജന്റീനയും ഉറുഗ്വയും തമ്മിലുള്ള മത്സരം കാണാൻ സാധിക്കുമായിരുന്നു. അതായത് മെസ്സിയും സുവാരസ്സും പരസ്പരം നേർക്കുനേർ വരുന്ന മത്സരം. ഇതിനുവേണ്ടി തന്നെയായിരുന്നു സുവാരസ് ആഗ്രഹിച്ചിരുന്നത്. അതായത് ഫൈനലിൽ അർജന്റീനക്കെതിരെ അഥവാ മെസ്സിക്കെതിരെ കളിക്കാൻ താൻ ആഗ്രഹിച്ചിരുന്നു എന്നുള്ള കാര്യം സുവാരസ്‌ തന്നെ ഇപ്പോൾ പറഞ്ഞിട്ടുണ്ട്. […]

സഹതാരങ്ങളെ മറക്കാതെ ക്യാപ്റ്റൻ മെസ്സി, ഫൈനലിനു മുന്നേ എല്ലാവർക്കും ഗിഫ്റ്റ് നൽകി താരം!

ലയണൽ മെസ്സി മറ്റൊരു ഫൈനലിന് തയ്യാറെടുക്കുകയാണ്. കഴിഞ്ഞ കോപ്പ അമേരിക്കയിൽ ബ്രസീലിനെ തോൽപ്പിച്ചുകൊണ്ട് അർജന്റീന കിരീടം ചൂടി. അതിന് ശേഷം ഫൈനലിസിമയിൽ ഇറ്റലിയെ തോൽപ്പിച്ചുകൊണ്ട് കിരീടം ചൂടി. ഒടുവിൽ ഖത്തർ വേൾഡ് കപ്പിൽ ഫ്രാൻസിനെ തോൽപ്പിച്ചുകൊണ്ട് കിരീടം ചൂടി. ഇനി അർജന്റീനക്കൊപ്പമുള്ള നാലാമത്തെ കിരീടമാണ് ലയണൽ മെസ്സി ലക്ഷ്യം വെക്കുന്നത്. കഴിഞ്ഞ വേൾഡ് കപ്പ് നേടിയതിനു ശേഷം മെസ്സി തന്റെ സഹതാരങ്ങൾക്കും സ്റ്റാഫുകൾക്കും ഒരു വിലപിടിപ്പുള്ള സമ്മാനം നൽകിയിരുന്നു. 35 ഗോൾഡ് പ്ലേറ്റഡ് ഐ ഫോൺ 14 […]

മെസ്സിയെ എങ്ങനെ പൂട്ടും? മറക്കുന്നതാണ് നല്ലതെന്ന് ഹാമിഷ് റോഡ്രിഗസ്

അർജന്റീനയും കൊളംബിയയും തമ്മിലാണ് കോപ്പ അമേരിക്ക ഫൈനൽ മത്സരത്തിൽ ഏറ്റുമുട്ടുന്നത്. നാളെ പുലർച്ചെ 5:30ന് അമേരിക്കയിലെ മയാമിയിൽ വെച്ചുകൊണ്ടാണ് ഈ ഫൈനൽ മത്സരം നടക്കുന്നത്.നിലവിലെ ജേതാക്കളായ അർജന്റീനയുടെ ലക്ഷ്യം കിരീടം നിലനിർത്തുക എന്നതാണ്. എന്നാൽ അപരാജിത കുതിപ്പ് നടത്തുന്ന കൊളംബിയയുടെ ലക്ഷ്യം ഒരു വലിയ ഇടവേളക്ക് ശേഷം കിരീടം നേടുക എന്നതാണ്. ഫൈനലിൽ കൊളംബിയക്ക് ഏറ്റവും കൂടുതൽ വെല്ലുവിളി സൃഷ്ടിക്കുക ലയണൽ മെസ്സി തന്നെയായിരിക്കും. ഒരു അസാധാരണമായ പ്രകടനമൊന്നും ഈ കോപ്പയിൽ മെസ്സി നടത്തിയിട്ടില്ല. ഫിറ്റ്നസ് പ്രശ്നങ്ങളും […]

പെനാൽറ്റി തടയുന്നത് കഴിവല്ല,100% ഭാഗ്യം: വിശദീകരണവുമായി എമിലിയാനോ മാർട്ടിനസ്

ഇത്തവണത്തെ കോപ്പ അമേരിക്ക ഫൈനൽ അരങ്ങേറാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ശേഷിക്കുന്നത്.ഫൈനൽ മത്സരത്തിൽ നിലവിലെ ജേതാക്കളായ അർജന്റീനയുടെ എതിരാളികൾ കൊളംബിയയാണ്. മിന്നുന്ന ഫോമിൽ കളിക്കുന്ന രണ്ട് ടീമുകൾ തമ്മിലാണ് ഏറ്റുമുട്ടുന്നത് എന്നത് ഈ ഫൈനലിനെ ഏറെ ആവേശഭരിതമാക്കുന്നുണ്ട്. നാളെ രാവിലെ 5:30നാണ് മത്സരം നടക്കുക. സമീപകാലത്ത് അർജന്റീനക്ക് ലഭിച്ച ഏറ്റവും മികച്ച താരങ്ങളിൽ ഒരാൾ അവരുടെ ഗോൾ കീപ്പറായ എമിലിയാനോ മാർട്ടിനെസ്സാണ്. ഒരുപാട് മത്സരങ്ങളിൽ അദ്ദേഹത്തിന്റെ മികവ് അർജന്റീനയെ രക്ഷിച്ചിട്ടുണ്ട്.പ്രത്യേകിച്ച് പെനാൽറ്റി ഷൂട്ടൗട്ടുകളിൽ ഏതൊരു ഗോൾകീപ്പറേക്കാളും മുൻതൂക്കം […]

ഹാമിഷ് ഒരു മികച്ച താരമൊക്കെ തന്നെയാണ്,എന്നാൽ : നിലപാട് വ്യക്തമാക്കി ലയണൽ സ്‌കലോണി

കോപ്പ അമേരിക്ക ഫൈനലിനുള്ള അവസാനവട്ട ഒരുക്കവും അർജന്റീന ഇന്നലെ പൂർത്തിയാക്കിയിരുന്നു.എതിരാളികൾ കൊളംബിയയാണ്. നാളെ രാവിലെ 5:30നാണ് അർജന്റീനയും കൊളംബിയയും തമ്മിലുള്ള ഫൈനൽ മത്സരം നടക്കുക. അമേരിക്കയിലെ മയാമിയിലെ ഹാർഡ് റോക്ക് സ്റ്റേഡിയത്തിൽ വെച്ചുകൊണ്ടാണ് ഈയൊരു കലാശ പോരാട്ടം അരങ്ങേറുക.ഒരു മികച്ച പോരാട്ടം പ്രതീക്ഷിക്കുന്നുണ്ട് എല്ലാവരും. കൊളംബിയൻ നിരയിൽ ഏറ്റവും മികച്ച പ്രകടനം നടത്തുന്നത് അവരുടെ സൂപ്പർതാരമായ ഹാമിഷ് റോഡ്രിഗസാണ്. എല്ലാ മത്സരങ്ങളിലും അദ്ദേഹം തിളങ്ങിയിട്ടുണ്ട്.ഒരു ഗോളും ആറ് അസിസ്റ്റുകളും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.അതായത് കോപ്പ അമേരിക്കയിലെ ഗോൾഡൻ ബോൾ […]

മെസ്സിയെ പൂട്ടാൻ ഇപ്പോൾ എളുപ്പമാണ് : നിരീക്ഷണം നടത്തി മുൻ കൊളംബിയൻ താരം

കോപ്പ അമേരിക്കയിലെ നിലവിലെ ജേതാക്കളായ അർജന്റീന ഇത്തവണത്തെ കലാശപ്പോരിനുള്ള ഒരുക്കത്തിലാണ് ഇപ്പോൾ ഉള്ളത്. എതിരാളികൾ കൊളംബിയയാണ്. തിങ്കളാഴ്ച പുലർച്ചെയാണ് ഈ ഫൈനൽ മത്സരം നടക്കുക. തുടർച്ചയായ രണ്ടാമത്തെ കോപ്പ അമേരിക്ക കിരീടമാണ് അർജന്റീന ലക്ഷ്യം വെക്കുന്നത്. എന്നാൽ കൊളംബിയ മാരക ഫോമിലാണ് ഇപ്പോൾ കളിക്കുന്നത്. തോൽവി എന്തെന്നറിയാതെ കുതിക്കുകയാണ് ഇവർ. അവസാനത്തെ 28 മത്സരങ്ങളിൽ 22 വിജയവും ആറ് സമനിലയുമാണ് ഇവർ നേടിയിട്ടുള്ളത്. ഇത് ഒരു തോൽവി പോലും അവർക്ക് വഴങ്ങേണ്ടി വന്നിട്ടില്ല.ഫൈനൽ മത്സരത്തിൽ അർജന്റീനക്ക് കാര്യങ്ങൾ […]

മെസ്സിക്ക് ഇഷ്ടമില്ലാത്ത റഫറിയെ ഫൈനൽ നിയന്ത്രിക്കാൻ നിയമിച്ച് കോൺമെബോൾ!

അർജന്റൈൻ ആരാധകർ എല്ലാവരും ഇപ്പോൾ കാത്തിരിക്കുന്നത് വരുന്ന കോപ്പ അമേരിക്ക ഫൈനലിനു വേണ്ടിയാണ്. എതിരാളികൾ മിന്നുന്ന ഫോമിൽ കളിച്ചുകൊണ്ടിരിക്കുന്ന കൊളംബിയയാണ്.അമേരിക്കയിൽ ഞായറാഴ്ചയാണ് ഈ ഫൈനൽ മത്സരം നടക്കുക. ഇന്ത്യൻ സമയത്തിലേക്ക് മാറ്റുമ്പോൾ തിങ്കളാഴ്ച പുലർച്ചെ 5:30നാണ് അർജന്റീനയും കൊളംബിയയും തമ്മിലുള്ള ഈ കലാശ പോരാട്ടം നടക്കുക. വിജയിച്ചുകൊണ്ട് അർജന്റീന തന്നെ കിരീടം നിലനിർത്തുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. അർജന്റീനയെ സംബന്ധിച്ചിടത്തോളം ഇതുവരെ വളരെ എളുപ്പത്തിൽ മുന്നേറാൻ അവർക്ക് കഴിഞ്ഞിട്ടുണ്ട്.താരതമ്യേന കടുത്ത എതിരാളികളെ ഒന്നും നേരിടേണ്ടി വന്നിട്ടില്ല. ഒരല്പമെങ്കിലും അവർ […]

ജീക്സൺ സിങ്ങിനെ നഷ്ടമാവാൻ സാധ്യത, തീരുമാനിച്ചുറപ്പിച്ച് രണ്ട് ക്ലബ്ബുകൾ!

ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ നിരവധി താരങ്ങൾ കേരള ബ്ലാസ്റ്റേഴ്സിനോട് വിട പറഞ്ഞിരുന്നു. പല വിദേശ താരങ്ങളെയും ക്ലബ്ബ് റിലീസ് ചെയ്തിരുന്നു. കൂടാതെ രണ്ട് ഇന്ത്യൻ ഗോൾകീപ്പർമാരും ക്ലബ്ബ് വിട്ടിട്ടുണ്ട്. ഇനിയും കുറച്ചധികം താരങ്ങൾ ക്ലബ്ബ് വിടും എന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.പ്രീ സീസണിന് ശേഷമോ അതല്ലെങ്കിൽ ഡ്യൂറന്റ് കപ്പിന് ശേഷമോ ആയിരിക്കും കാതലായ മാറ്റങ്ങൾ സംഭവിക്കുക. ക്ലബ്ബിന്റെ ഇന്ത്യൻ സൂപ്പർ താരമായ ജീക്സൺ സിങ്ങുമായി ബന്ധപ്പെട്ട റൂമറുകൾ നേരത്തെ സജീവമാണ്.പല ക്ലബ്ബുകൾക്കും അദ്ദേഹത്തെ സ്വന്തമാക്കാൻ താല്പര്യമുണ്ട്. അതുമായി […]

സ്റ്റാറെയുടെ കീഴിലെ ആദ്യ മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന് തോൽവി!

കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ പരിശീലകനായ മികയേൽ സ്റ്റാറേയുടെ കീഴിലുള്ള പ്രീ സീസൺ തയ്യാറെടുപ്പ് തായ്‌ലൻഡിലാണ് നടന്നുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ബ്ലാസ്റ്റേഴ്സ് അവിടെ പരിശീലനം നടത്തുകയായിരുന്നു. ഇന്നാണ് ആദ്യത്തെ സൗഹൃദമത്സരം ബ്ലാസ്റ്റേഴ്സ് കളിച്ചത്. എതിരാളികൾ തായ്‌ലാൻഡിലെ സെക്കൻഡ് ഡിവിഷൻ ക്ലബ്ബായ പട്ടായ യുണൈറ്റഡായിരുന്നു. സ്റ്റാറേയുടെ ആദ്യ അൺ ഒഫീഷ്യൽ മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന് തോൽവി വഴങ്ങേണ്ടി വന്നിട്ടുണ്ട്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സിനെ പട്ടായ യുണൈറ്റഡ് പരാജയപ്പെടുത്തിയത്.ബ്ലാസ്റ്റേഴ്സിന് വേണ്ടി ചില സുപ്രധാന താരങ്ങൾ ഒക്കെ സ്റ്റാർട്ടിങ് ഇലവനിൽ ഉണ്ടായിരുന്നു.എന്നാൽ […]

കേരള ബ്ലാസ്റ്റേഴ്സ് ഗ്രൂപ്പ് Cയിൽ,ഡ്യൂറന്റ് കപ്പിന്റെ സമ്പൂർണ്ണ വിവരങ്ങൾ പുറത്ത് വന്നു!

നിലവിൽ കേരള ബ്ലാസ്റ്റേഴ്സ് പ്രീ സീസൺ ടൂറിന് വേണ്ടി തായ്‌ലാൻഡിലാണ് എത്തിയിരിക്കുന്നത്. അവിടുത്തെ ആദ്യ സൗഹൃദ മത്സരം ഇന്നാണ് ബ്ലാസ്റ്റേഴ്സ് കളിക്കുക. തായ്‌ലാൻഡിലെ സെക്കൻഡ് ഡിവിഷൻ ക്ലബ്ബായ പട്ടായ യുണൈറ്റഡിനെ ഇന്ന് ഉച്ചയ്ക്ക് 2:30നാണ് കേരള ബ്ലാസ്റ്റേഴ്സ് നേരിടുക. പുതിയ പരിശീലകൻ മികയേൽ സ്റ്റാറേക്ക് കീഴിൽ കളിക്കുന്ന ആദ്യത്തെ മത്സരമാണ് ഇത്. എന്നാൽ അദ്ദേഹത്തിന് ആദ്യമായി പങ്കെടുക്കേണ്ടി വരുന്ന കോമ്പറ്റീഷൻ ഡ്യൂറന്റ് കപ്പാണ്. ഈ മാസം അവസാനത്തിലാണ് ഡ്യൂറന്റ് കപ്പ് അരങ്ങേറുക.കേരള ബ്ലാസ്റ്റേഴ്സിന് ഇതുവരെ തങ്ങളുടെ കരിയറിൽ […]