പറപറക്കുന്ന ഹാമിഷും കൊളംബിയയും, തടയാൻ മെസ്സിപ്പടക്ക് സാധിക്കുമോ? ഒന്ന് സൂക്ഷിക്കുന്നത് നന്നാവും!
കോപ്പ അമേരിക്കയിൽ ഇന്ന് നടന്ന രണ്ടാം സെമി ഫൈനൽ പോരാട്ടത്തിൽ ഉറുഗ്വയുടെ വെല്ലുവിളി അതിജീവിക്കാൻ കൊളംബിയക്ക് കഴിഞ്ഞിരുന്നു. എതിരില്ലാത്ത ഒരു ഗോളിനാണ് കൊളംബിയ ഉറുഗ്വയെ പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ 39ആം മിനുട്ടിൽ ഹാമിഷ് റോഡ്രിഗസിന്റെ കോർണർ കിക്കിൽ നിന്നും ലെർമ ഗോൾ നേടുകയായിരുന്നു. ഇതിന് പിന്നാലെ മുനോസ് റെഡ് കാർഡ് കണ്ട് പുറത്ത് പോവുകയും ചെയ്തു. പിന്നീട് രണ്ടാം പകുതിയിൽ 10 പേരെ വെച്ചുകൊണ്ടാണ് കൊളംബിയ കളിച്ചത്. എന്നിട്ടും ഉറുഗ്വയുടെ മുന്നേറ്റ നിരയെ പിടിച്ചു കെട്ടാൻ അവർക്ക് കഴിഞ്ഞു.ഇങ്ങനെ […]