അലി ദേയിക്ക് വിശ്രമിക്കാം, ലയണൽ മെസ്സി വരുന്നത് ക്രിസ്റ്റ്യാനോ റൊണാൾഡോയെ പിടിക്കാൻ!
ഇന്ന് കോപ്പ അമേരിക്കയിൽ നടന്ന സെമി ഫൈനൽ മത്സരത്തിൽ അർജന്റീന കാനഡയെ തോൽപ്പിച്ചിരുന്നു.മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്കാണ് അർജന്റീന കാനഡയെ പരാജയപ്പെടുത്തിയിട്ടുള്ളത്.മത്സരത്തിൽ മെസ്സി ഒരു ഗോൾ നേടിയിരുന്നു. അർജന്റീനയുടെ ആദ്യ ഗോൾ നേടിയത് ജൂലിയൻ ആൽവരസാണ്. ഇതോടെ ലയണൽ മെസ്സി അർജന്റീനക്ക് വേണ്ടി 109 ഗോളുകൾ പൂർത്തിയാക്കിയിട്ടുണ്ട്. അതായത് ഇന്റർനാഷണൽ ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ രണ്ടാമത്തെ താരം എന്ന റെക്കോർഡ് ലയണൽ മെസ്സിയുടെ പേരിലാണ്. ഏഷ്യൻ ഇതിഹാസമായ അലി ദേയിയെയാണ് ഇപ്പോൾ ലയണൽ മെസ്സി മറികടന്നിട്ടുള്ളത്. […]