ഇക്വഡോറിനെതിരെ മോശം പ്രകടനം നടത്തിയ മൂന്ന് താരങ്ങളെ ബെഞ്ചിലിരുത്താൻ ആലോചിച്ച് സ്‌കലോണി!
അർജന്റീന ഇനി സെമിഫൈനൽ മത്സരത്തിലാണ് കളിക്കുക.ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ ഇക്വഡോറിന്റെ വെല്ലുവിളിയെ അതിജീവിക്കാൻ അവർക്ക് കഴിഞ്ഞിരുന്നു. പെനാൽറ്റി ഷൂട്ടൗട്ടിൽ എമിലിയാനോ മാർട്ടിനസ് നടത്തിയ തകർപ്പൻ സേവകളാണ് അർജന്റീനയെ സെമിയിലേക്ക് നയിച്ചത്.സെമിയിൽ എതിരാളികൾ കാനഡയാണ്. ബുധനാഴ്ച രാവിലെ 5:30നാണ് ഈ മത്സരം നടക്കുക. കാനഡയെ ഗ്രൂപ്പ് ഘട്ട മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചവരാണ് അർജന്റീന.അന്ന് മികച്ച പ്രകടനം നടത്തുകയും ചെയ്തിരുന്നു. അതുകൊണ്ടുതന്നെ അർജന്റീന അനായാസം വിജയിച്ച് കയറും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.പക്ഷേ കഴിഞ്ഞ മത്സരത്തിലെ പ്രകടനം ഒരല്പം ആശങ്ക […]