മത്സരത്തിന് മുന്നേ തന്നെ എമി ഇക്കാര്യം ഞങ്ങളോട് പറഞ്ഞു: മെസ്സിയുടെ വെളിപ്പെടുത്തൽ
ഇന്ന് കോപ്പ അമേരിക്കയിൽ നടന്ന ക്വാർട്ടർ ഫൈനൽ പോരാട്ടം അതിജീവിക്കാൻ അർജന്റീനക്ക് സാധിച്ചിരുന്നു.ഇക്വഡോറിനെ പെനാൽറ്റി ഷൂട്ടൗട്ടിലാണ് അർജന്റീന തോൽപ്പിച്ചത്. അർജന്റീനയുടെ ഹീറോയായത് മറ്റാരുമല്ല, അവരുടെ ഗോൾ കീപ്പറായ എമി മാർട്ടിനസ് തന്നെയാണ്. അദ്ദേഹത്തിന്റെ വീരോചിത പ്രകടനം ഇല്ലായിരുന്നുവെങ്കിൽ അർജന്റീന പുറത്താകുമായിരുന്നു. നിശ്ചിത സമയത്ത് രണ്ട് ടീമുകളും ഓരോ ഗോളുകൾ വീതമാണ് നേടിയത്.ഇതോടെയാണ് പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് കടന്നത്.കോപ അമേരിക്കയിൽ എക്സ്ട്രാ ടൈം ഫൈനലിൽ മാത്രമാണ് ഉള്ളത്. അർജന്റീനക്കായി ആദ്യത്തെ പെനാൽറ്റി എടുത്ത മെസ്സിക്ക് പിഴച്ചതോടെ കാര്യങ്ങൾ കൂടുതൽ വഷളായി. […]