ഫ്രീകിക്കുകളിൽ തൊട്ടതെല്ലാം പിഴച്ച് ക്രിസ്റ്റ്യാനോ, ഇത്ര സെൽഫിഷാവരുതെന്ന് ആരാധകർ!
ഇന്നലെ യൂറോ കപ്പിൽ നടന്ന പ്രീ ക്വാർട്ടർ പോരാട്ടത്തിൽ വിജയം നേടാൻ പോർച്ചുഗലിന് കഴിഞ്ഞിരുന്നു. പെനാൽറ്റി ഷൂട്ടൗട്ടിലാണ് പോർച്ചുഗൽ സ്ലോവേനിയയെ പരാജയപ്പെടുത്തിയത്. എതിരാളികളുടെ 3 പെനാൽറ്റികളും തടഞ്ഞിട്ട ഗോൾകീപ്പർ ഡിയഗോ കോസ്റ്റയാണ് പോർച്ചുഗല്ലിന്റെ ഹീറോ.ക്രിസ്റ്റ്യാനോ റൊണാൾഡോയെ സംബന്ധിച്ചിടത്തോളം ഇന്നലെ ഒരു മോശം ദിവസമായിരുന്നു. മത്സരത്തിന്റെ എക്സ്ട്രാ ടൈമിൽ ലഭിച്ച പെനാൽറ്റി ക്രിസ്റ്റ്യാനോ റൊണാൾഡോ പാഴാക്കുകയായിരുന്നു. അതിനുശേഷം പൊട്ടിക്കരയുന്ന റൊണാൾഡോയെയാണ് നമുക്ക് കാണാൻ കഴിഞ്ഞത്. എന്നാൽ പെനാൽറ്റി ഷൂട്ടൗട്ടിലെ പെനാൽറ്റി റൊണാൾഡോ ഗോൾ ആക്കി മാറ്റി.തുടർന്ന് പോർച്ചുഗൽ ആരാധകരോട് […]