കോപ അമേരിക്കയിൽ ഉറുഗ്വയാണ് ഫേവറേറ്റ് ടീം: കാരണങ്ങളിലൊന്ന് ലൂണയെന്ന് വുക്മനോവിച്ച്!
ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന കോപ്പ അമേരിക്ക ടൂർണമെന്റിൽ ഗംഭീര പ്രകടനമാണ് ഉറുഗ്വ പുറത്തെടുക്കുന്നത്. ആദ്യത്തെ മത്സരത്തിൽ പനാമയെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് അവർ തോൽപ്പിച്ചിരുന്നു. രണ്ടാമത്തെ മത്സരത്തിൽ അതിലും വലിയ ഒരു വിജയമാണ് അവർ സ്വന്തമാക്കിയത്.ബൊളീവിയയെ എതിരില്ലാത്ത 5 ഗോളുകൾക്ക് അവർ പരാജയപ്പെടുത്തുകയായിരുന്നു. ഇതോടെ അവർ ക്വാർട്ടർ ഫൈനലിൽ പ്രവേശിക്കുകയും ചെയ്തിട്ടുണ്ട്. മാഴ്സെലോ ബിയൽസ എന്ന അർജന്റൈൻ പരിശീലകന് കീഴിൽ അസാമാന്യ കുതിപ്പാണ് ഉറുഗ്വ നടത്തുന്നത്. അതുകൊണ്ടുതന്നെ അവർക്ക് കിരീട സാധ്യത കൽപ്പിക്കപ്പെടുന്ന ആളുകളും ഉണ്ട്. ഇപ്പോഴിതാ കേരള […]