മിന്നൽ വേഗത്തിലുള്ള താരത്തിന്റെ സൈനിങ്‌ പ്രഖ്യാപിച്ച് ബ്ലാസ്റ്റേഴ്സ്!

കേരള ബ്ലാസ്റ്റേഴ്സ് ഇതുവരെ രണ്ട് താരങ്ങളുടെ സൈനിങ്ങ് ആയിരുന്നു ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നത്. ഗോൾകീപ്പർ സോം കുമാറിനെയാണ് ബ്ലാസ്റ്റേഴ്സ് ആദ്യമായ് ടീമിലേക്ക് എത്തിച്ചിട്ടുള്ളത്. അതിനുശേഷം വിങ് ബാക്ക് പൊസിഷനിൽ കളിക്കുന്ന ലിക്മാബാം രാകേഷിനെ ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയിരുന്നു. ഈ രണ്ട് സൈനിംങ്ങുകൾക്ക് പുറമേ ഇന്ന് ഒരു സൈനിങ് ഉണ്ടാവുമെന്ന് ബ്ലാസ്റ്റേഴ്സ് അറിയിച്ചിരുന്നു. അത് ഇപ്പോൾ ഒഫീഷ്യലായി കൊണ്ട് ക്ലബ്ബ് പ്രഖ്യാപിച്ചിട്ടുണ്ട്. മുന്നേറ്റ നിരയിലേക്ക് ഇന്ത്യൻ സൂപ്പർതാരമായ റെന്ത്ലെയ് ലാൽതൻമാവിയയെയാണ് ക്ലബ്ബ് സ്വന്തമാക്കിയിട്ടുള്ളത്.ഇക്കാര്യത്തിൽ ഒഫീഷ്യൽ പ്രഖ്യാപനം വന്നു കഴിഞ്ഞു. മൂന്ന് വർഷത്തെ […]

വിനി മികച്ച താരമാണ്, എന്നാൽ ബ്രസീലിന്റെ കീ പ്ലെയർ മറ്റൊരാൾ: നെയ്മർ പറയുന്നു

കോപ്പ അമേരിക്കയിലെ തങ്ങളുടെ ആദ്യത്തെ മത്സരത്തിനു വേണ്ടിയുള്ള തയ്യാറെടുപ്പുകളിലാണ് ഇപ്പോൾ ബ്രസീൽ. നാളെ നടക്കുന്ന തങ്ങളുടെ ആദ്യ മത്സരത്തിൽ ബ്രസീലിന്റെ എതിരാളികൾ കോസ്റ്റാറിക്കയാണ്. നാളെ പുലർച്ചെ 6:30നാണ് ഈയൊരു മത്സരം കാണാൻ സാധിക്കുക. ഇത്തവണ USAയിൽ വെച്ചു കൊണ്ടാണ് കോപ്പ അമേരിക്ക നടക്കുന്നത്. ബ്രസീലിന്റെ സുപ്രധാനതാരം നെയ്മർ ജൂനിയർ ഈ കോപ്പ അമേരിക്കയിൽ കളിക്കുന്നില്ല.പരിക്ക് കാരണമാണ് അദ്ദേഹത്തിന് ടൂർണമെന്റ് നഷ്ടമാകുന്നത്.എന്നാൽ അദ്ദേഹം ഇപ്പോൾ അമേരിക്കയിൽ ഉണ്ട്.ബ്രസീൽ ടീമിനെ സപ്പോർട്ട് ചെയ്യാൻ വേണ്ടിയാണ് നെയ്മർ ജൂനിയർ ഇപ്പോൾ അമേരിക്കയിൽ […]

ബ്ലാസ്റ്റേഴ്സ് താരത്തെ ഒഡീഷ സ്വന്തമാക്കി,മറ്റൊരു താരത്തെ കൂടി ബ്ലാസ്റ്റേഴ്സിൽ നിന്നും റാഞ്ചാൻ ക്ലബ്ബ്!

2020 ലായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് ഇന്ത്യൻ ആരോസിൽ നിന്നും ഗിവ്സൺ സിങ്ങിനെ സ്വന്തമാക്കിയത്. മധ്യനിരതാരമായ ഇദ്ദേഹം ബ്ലാസ്റ്റേഴ്സിന് വേണ്ടി കുറച്ച് മത്സരങ്ങൾ കളിച്ചു. അതിനുശേഷം ചെന്നൈയിൻ സിറ്റി അദ്ദേഹത്തെ ലോൺ അടിസ്ഥാനത്തിൽ സ്വന്തമാക്കുകയായിരുന്നു. പിന്നീട് കഴിഞ്ഞ സമ്മറിൽ അദ്ദേഹത്തെ ലോൺ അടിസ്ഥാനത്തിൽ സ്വന്തമാക്കിയത് മറ്റൊരു ക്ലബ്ബായ ഒഡീഷയാണ്. ഒഡീഷ്യയിൽ താരത്തിന് അവസരങ്ങൾ ഒന്നും ലഭിച്ചിരുന്നില്ല.പക്ഷേ താരത്തിന്റെ കാര്യത്തിൽ അവർ സംതൃപ്തരാണ്. അതുകൊണ്ടുതന്നെ 22 വയസ്സുള്ള ഈ താരത്തെ ഒഡീഷാ നിലനിർത്തിയിട്ടുണ്ട്. ലോൺ കാലാവധി കഴിഞ്ഞെങ്കിലും അദ്ദേഹത്തെ പെർമനന്റ് […]

ഗോൾ ആഘോഷിച്ചില്ല, അർജന്റീന ഒരു കുടുംബമാണെന്ന വിശദീകരണവുമായി ലയണൽ മെസ്സി!

കോപ്പ അമേരിക്കയിലെ ആദ്യ മത്സരത്തിൽ മികച്ച വിജയം സ്വന്തമാക്കാൻ വമ്പൻമാരായ അർജന്റീനക്ക് സാധിച്ചിരുന്നു. ഏകപക്ഷീയമായ രണ്ട് ഗോളുകൾക്കാണ് അവർ കാനഡയെ തോൽപ്പിച്ചത്.ഹൂലിയൻ ആൽവരസ്,ലൗറ്ററോ മാർട്ടിനസ് എന്നിവർ നേടിയ ഗോളുകളാണ് അർജന്റീനക്ക് വിജയം സമ്മാനിച്ചത്.മെസ്സി,മാക്ക് ആല്ലിസ്റ്റർ എന്നിവർ ഓരോ അസിസ്റ്റുകൾ വീതം നേടി. മത്സരത്തിന്റെ 49ആം മിനിട്ടിലാണ് ആൽവരസ് അർജന്റീനയുടെ ആദ്യ ഗോൾ സ്വന്തമാക്കുന്നത്. മെസ്സി നീക്കി നൽകിയ ബോൾ മാക്ക് ആല്ലിസ്റ്റർ ആൽവരസിന് പാസ് നൽകുകയായിരുന്നു.താരം അത് പിഴവുകൾ ഒന്നും കൂടാതെ ഫിനിഷ് ചെയ്യുകയും ചെയ്തു. ഇതേ […]

ബ്രസീലിന്റെ സ്റ്റാർട്ടിങ് ഇലവൻ ഒരു ദിവസം മുന്നേ പുറത്ത് വിട്ട് ഡൊറിവാൽ,കോസ്റ്റാറിക്കയെ നേരിടാനുള്ള ഇലവൻ ഇങ്ങനെ!

കോപ്പ അമേരിക്കയിലെ തങ്ങളുടെ ആദ്യ മത്സരത്തിനു വേണ്ടി ബ്രസീൽ ഇറങ്ങുകയാണ്. എതിരാളികൾ കോസ്റ്റാറിക്കയാണ്. നാളെ പുലർച്ചെ 6:30നാണ് ഈയൊരു മത്സരം നടക്കുക. വിജയിച്ചുകൊണ്ട് തുടങ്ങുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ബ്രസീൽ വരുന്നത്. ഈ മത്സരത്തിന്റെ ഭാഗമായി കൊണ്ട് ഒരു പ്രസ് കോൺഫറൻസ് ബ്രസീലിന്റെ പരിശീലകനായ ഡൊറിവാൽ ജൂനിയർ നടത്തിയിരുന്നു. മത്സരത്തിലെ സ്റ്റാർട്ടിങ് ഇലവൻ അദ്ദേഹം സ്ഥിരീകരിക്കുകയായിരുന്നു.ആരൊക്കെ കളിക്കും എന്ന കാര്യം അദ്ദേഹം പുറത്തുവിട്ടു.അത് ഗ്ലോബോ റിപ്പോർട്ട് ചെയ്തിട്ടുമുണ്ട്.ആ ഇലവനിൽ ഗോൾകീപ്പർ ആയിക്കൊണ്ട് വരുന്നത് ആലിസൺ ബെക്കർ തന്നെയാണ്.ബെന്റോയെ പരിഗണിക്കും […]

ആ താരത്തിന്റെ കോൺട്രാക്ട് പുതുക്കൂ: സോഷ്യൽ മീഡിയയിൽ ക്യാമ്പയിനുമായി ബ്ലാസ്റ്റേഴ്സ് ആരാധകർ!

ഇത്തവണത്തെ സമ്മർ ട്രാൻസ്ഫർ ജാലകം തുറന്നിട്ടുണ്ടെങ്കിലും കേരള ബ്ലാസ്റ്റേഴ്സിന്റെ സൈനിങ്ങുകൾ മന്ദഗതിയിലാണ് നടക്കുന്നത്. ഇതുവരെ കേവലം രണ്ട് താരങ്ങളെ മാത്രമാണ് ബ്ലാസ്റ്റേഴ്സ് ഒഫീഷ്യലായി കൊണ്ടുവന്നിട്ടുള്ളത്. 2 ഡൊമസ്റ്റിക് സൈനിങ്ങുകളാണ് കേരള ബ്ലാസ്റ്റേഴ്സ് നടത്തിയിട്ടുള്ളത്. വിദേശ താരങ്ങളുടെ സൈനിങ്ങ് ഇതുവരെ ബ്ലാസ്റ്റേഴ്സ് പ്രഖ്യാപിച്ചിട്ടില്ല. നാല് വിദേശ താരങ്ങൾക്ക് പുറമേ രണ്ട് ഡൊമസ്റ്റിക്ക് താരങ്ങളും ബ്ലാസ്റ്റേഴ്സ് എന്ന ക്ലബ്ബ് ഔദ്യോഗികമായി കൊണ്ട് വിട്ടിട്ടുണ്ട്.പകരക്കാരെ പ്രഖ്യാപിക്കാത്തത് ആരാധകർക്ക് കടുത്ത നിരാശയുണ്ട്. ഇതിനിടെ കേരള ബ്ലാസ്റ്റേഴ്സിന്റെ സൂപ്പർതാരമായ ജീക്സൺ സിങ്ങുമായി ബന്ധപ്പെട്ട റൂമറുകൾ […]

ക്രിസ്റ്റ്യാനോ എടുത്തത് ശരിയായ തീരുമാനം: ബെർണാഡോ സിൽവ

യൂറോ കപ്പിൽ ഇന്നലെ നടന്ന മത്സരത്തിൽ മികച്ച വിജയം സ്വന്തമാക്കാൻ പോർച്ചുഗലിന് കഴിഞ്ഞിരുന്നു.എതിരില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു പോർച്ചുഗൽ തുർക്കിയെ തോൽപ്പിച്ചത്. ആദ്യം ബെർണാഡോ സിൽവയാണ് ഗോൾ നേടിയത്.അതിനുശേഷം തുർക്കി വൻ അബദ്ധത്തിലൂടെ ഒരു സെൽഫ് ഗോൾ വഴങ്ങി.അതിന് ശേഷമാണ് ബ്രൂണോ ഫെർണാണ്ടസിന്റെ ഗോൾ പിറന്നത്. ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് ഈ ഗോളിന് അസിസ്റ്റ് നൽകിയത്.ക്രിസ്റ്റ്യാനോക്ക് ഗോളടിക്കാൻ അവസരമുണ്ടായിട്ടും അദ്ദേഹമത് ബ്രൂണോക്ക് നൽകുകയായിരുന്നു.ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മാതൃകാപരമായ പ്രവർത്തിയെ ഏവരും അഭിനന്ദിച്ചിട്ടുണ്ട്. പോർച്ചുഗീസ് സഹതാരമായ ബെർണാഡോ സിൽവയും അതേക്കുറിച്ച് സംസാരിച്ചിട്ടുണ്ട്. അതായത് […]

കളിക്കളത്തിൽ എന്ന് തിരിച്ചെത്തും? അപ്ഡേറ്റ് നൽകി നെയ്മർ!

ഇത്തവണത്തെ കോപ്പ അമേരിക്കയിലെ ആദ്യ മത്സരത്തിനുള്ള തയ്യാറെടുപ്പുകളിലാണ് ഇപ്പോൾ ബ്രസീലിന്റെ ദേശീയ ടീമുള്ളത്.കോസ്റ്റാറിക്കയാണ് ബ്രസീലിന്റെ എതിരാളികൾ. വരുന്ന ചൊവ്വാഴ്ച പുലർച്ചെ 6:30നാണ് ബ്രസീലും കോസ്റ്റാറിക്കയും തമ്മിൽ ഏറ്റുമുട്ടുക.നെയ്മർ ജൂനിയർ ഇല്ല എന്നത് ബ്രസീലിനെ സംബന്ധിച്ചിടത്തോളം വളരെ വലിയ നിരാശ നൽകുന്ന കാര്യമാണ്. പരിക്ക് കാരണമാണ് നെയ്മർക്ക് ഈ കോപ്പ അമേരിക്ക നഷ്ടമാകുന്നത്.ഉറുഗ്വക്കെതിരെയുള്ള വേൾഡ് കപ്പ് യോഗ്യത മത്സരത്തിനിടെ നെയ്മർക്ക് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു. അതിനുശേഷം നെയ്മർ ജൂനിയർ കളിച്ചിട്ടില്ല. ദീർഘകാലമായി അദ്ദേഹം കളത്തിന് പുറത്താണ്. അദ്ദേഹത്തിന്റെ ആരാധകർ നെയ്മറെ […]

സോറ്റിരിയോയുടെ കാര്യത്തിൽ പ്രചരിക്കുന്നത് പച്ചക്കള്ളം,സത്യാവസ്ഥ വെളിപ്പെടുത്തി മെർഗുലാവോ!

കേരള ബ്ലാസ്റ്റേഴ്സുമായി ബന്ധപ്പെട്ട ഒരുപാട് വാർത്തകൾ ഇപ്പോൾ പുറത്തേക്ക് വരുന്നുണ്ട്.ഈ ട്രാൻസ്ഫർ ജാലകത്തിൽ കാര്യമായ മാറ്റങ്ങൾ നടത്തുന്നുണ്ട്. പുതിയ ഒരു കോച്ചിംഗ് സ്റ്റാഫിനെ ക്ലബ്ബ് നിയമിച്ചു കഴിഞ്ഞു. നാല് വിദേശ താരങ്ങൾ ക്ലബ്ബ് വിട്ടു.രണ്ട് ഇന്ത്യൻ ഗോൾകീപ്പർമാരും ക്ലബ്ബ് വിട്ടു. ഒരു ഇന്ത്യൻ ഗോൾകീപ്പറെയും ഒരു ഇന്ത്യൻ ലെഫ്റ്റ് ബാക്കിനെയും കേരള ബ്ലാസ്റ്റേഴ്സ് സൈൻ ചെയ്യുകയും ചെയ്തിട്ടുണ്ട്. കൂടുതൽ സൈനുകൾ പ്രഖ്യാപിച്ച് ആരാധകർ നിരാശരാണ്. ചെന്നൈ ഉൾപ്പെടെയുള്ള ക്ലബ്ബുകൾ അവരുടെ സൈനിങ്ങുകൾ എല്ലാം പൂർത്തിയാക്കി കഴിഞ്ഞു.വളരെ മന്ദഗതിയിലാണ് […]

ലോകത്തെ എല്ലാ ട്രെയിനിങ് അക്കാദമികളിലും ക്രിസ്റ്റ്യാനോയുടെ അസിസ്റ്റ് പ്രദർശിപ്പിക്കണമെന്ന് പോർച്ചുഗൽ പരിശീലകൻ

പോർച്ചുഗൽ യൂറോ കപ്പിലെ ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ചു കഴിഞ്ഞു.ആദ്യ മത്സരത്തിൽ ചെക്ക് റിപ്പബ്ലിക്കിനെയായിരുന്നു അവർ തോൽപ്പിച്ചിരുന്നത്. ഇന്നലെ നടന്ന രണ്ടാമത്തെ മത്സരത്തിൽ തുർക്കിയെ അവർ തോൽപ്പിച്ചു കഴിഞ്ഞു.മികച്ച പ്രകടനം നടത്തിയ പോർച്ചുഗൽ അർഹിച്ച വിജയമാണ് നേടിയിട്ടുള്ളത്.ക്രിസ്റ്റ്യാനോ റൊണാൾഡോ ഈ മത്സരത്തിന്റെ മുഴുവൻ സമയവും കളിച്ചിരുന്നു. ഗോൾ നേടാൻ റൊണാൾഡോക്ക് കഴിഞ്ഞിട്ടില്ല.ഈ യൂറോ കപ്പിലെ ആദ്യ ഗോൾ നേടാനുള്ള സുവർണ്ണാവസരം ഈ താരത്തിന് ലഭിച്ചിരുന്നു. പക്ഷേ അദ്ദേഹം സ്വയം ഗോളടിക്കുന്നതിനേക്കാൾ കൂടുതൽ മുൻഗണന നൽകിയത് സഹതാരം ഗോൾ […]