തിരിച്ചുവരവ്..തൂക്കിയടി..ബ്ലാസ്റ്റേഴ്സ് ഫൈനലിൽ..ഇനി തീപാറും!

ഫിയാഗോ ഫാൻസ്‌ കപ്പിൽ ആവേശകരമായ സെമിഫൈനൽ മത്സരത്തിനൊടുവിൽ കേരള ബ്ലാസ്റ്റേഴ്സ് വിജയക്കൊടി നാട്ടിയിരിക്കുന്നു.സ്കോട്ടിഷ് ക്ലബ്ബായ സെൽറ്റിക്കിനെ കടുത്ത പോരാട്ടത്തിനൊടുവിൽ പരാജയപ്പെടുത്തി കൊണ്ടാണ് ബ്ലാസ്റ്റേഴ്സ് സെമി ഫൈനലിൽ വിജയിച്ചിട്ടുള്ളത്.ഇനി ഫൈനൽ മത്സരത്തിലാണ് ബ്ലാസ്റ്റേഴ്സ് ആരാധകർ പങ്കെടുക്കുക.ജർമ്മൻ കരുത്തരായ ബൊറൂസിയ ഡോർട്മുണ്ട് ആണ് ഫൈനലിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. ഫിയാഗോ ഫാൻസ്‌ കപ്പ് ഇതിനോടകം തന്നെ കേരളത്തിലെ ഫുട്ബോൾ ആരാധകർക്കിടയിൽ ചർച്ചയായ ഒന്നാണ്. ഫുട്ബോൾ ലോകത്തെ പ്രധാനപ്പെട്ട ഇൻഫ്ലുവൻസർമാരിൽ ഒരാളാണ് ഫിയാഗോ. അദ്ദേഹം ഫുട്ബോൾ ലോകത്തെ കൂടുതൽ ആരാധകരുള്ള ക്ലബ്ബുകൾ […]

ബ്ലാസ്റ്റേഴ്സ് പരാജയത്തിലേക്കോ? ഫൈനൽ കാണാതെ പുറത്താവാതിരിക്കാൻ കടുത്ത പോരാട്ടം!

കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകർക്കിടയിൽ ഇപ്പോൾ ചർച്ചയാകുന്നത് ഫിയാഗോയുടെ ഫാൻസ്‌ കപ്പാണ്.ഫുട്ബോൾ ലോകത്ത് കൂടുതൽ ആരാധക പിന്തുണയുള്ള ടീമുകളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു പോൾ കോമ്പറ്റീഷനാണ് ഫിയാഗോ ഫാൻസ്‌ കപ്പ്.Ac മിലാൻ,പാർട്ടിസാൻ,സ്റ്റുട്ട്ഗർട്ട് എന്നിവരെയൊക്കെ പരാജയപ്പെടുത്തിക്കൊണ്ട് കേരള ബ്ലാസ്റ്റേഴ്സ് സെമി ഫൈനലിൽ എത്തിയിരുന്നു. പക്ഷേ സെമിഫൈനൽ പോരാട്ടം കടുപ്പമേറിയതാണ്. സ്കോട്ടിഷ് വമ്പൻമാരായ സെൽറ്റിക്കും കേരള ബ്ലാസ്റ്റേഴ്സും തമ്മിലാണ് സെമിഫൈനൽ പോരാട്ടത്തിൽ ഏറ്റുമുട്ടുന്നത്.എന്നാൽ കാര്യങ്ങൾ ഒട്ടും എളുപ്പമല്ല. ആദ്യം ലീഡ് എടുത്തത് സെൽറ്റിക്ക് തന്നെയായിരുന്നു.പക്ഷേ പിന്നീട് കേരള ബ്ലാസ്റ്റേഴ്സ് തിരികെ വന്നു. എന്നാൽ […]

ഇന്ത്യയുടെ ഭാവി വാഗ്ദാനം, കാത്തിരിക്കുന്നത് വലിയ ഫ്യൂച്ചർ:ബ്ലാസ്റ്റേഴ്സ് താരത്തെ പ്രശംസിച്ച് സ്റ്റാറേ!

കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി സമീപകാലത്ത് സ്ഥിരതയാർന്ന പ്രകടനം പുറത്തെടുക്കുന്ന ഇന്ത്യൻ സൂപ്പർ താരമാണ് വിബിൻ മോഹനൻ.ഈ സീസണിലും കാര്യങ്ങൾക്ക് മാറ്റമില്ല. ബ്ലാസ്റ്റേഴ്സിന്റെ മധ്യനിരയിലെ പ്രധാനഘടകം ഇപ്പോൾ വിബിൻ തന്നെയാണ്.ഈ ഇന്ത്യൻ സൂപ്പർ ലീഗ് സീസണിൽ ഏറ്റവും കൂടുതൽ ലോങ്ങ് പാസ് അക്കുറസിയുള്ള ഇന്ത്യൻ താരം വിബിൻ മോഹനനാണ്.രണ്ട് വിദേശ താരങ്ങൾക്ക് മാത്രമാണ് അദ്ദേഹത്തെ മറികടക്കാൻ കഴിഞ്ഞിട്ടുള്ളത്. മാത്രമല്ല ഈ ലീഗിൽ ഏറ്റവും കൂടുതൽ ഇന്റർസെപ്ഷനുകൾ ഉള്ള താരങ്ങളുടെ പട്ടിക എടുത്താലും നമുക്ക് ഈ മലയാളി താരത്തെ കാണാൻ […]

എനിക്ക് മുമ്പ് ഇങ്ങനെയൊരു അനുഭവം ഉണ്ടായിട്ടില്ല: കേരളത്തിലെ ജനങ്ങളെക്കുറിച്ച് സ്റ്റാറേ പറയുന്നു!

കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ പരിശീലകനായ സ്റ്റാറേക്ക് കീഴിൽ ഒരു ശരാശരി തുടക്കമാണ് ഇപ്പോൾ ക്ലബ്ബിന് ലഭിച്ചിരിക്കുന്നത്. നാലുമത്സരങ്ങൾ ഐഎസ്എല്ലിൽ കളിച്ചു കഴിഞ്ഞപ്പോൾ ഒരു വിജയം മാത്രമാണ് നേടാൻ കഴിഞ്ഞിട്ടുള്ളത്. ഒരു തോൽവിയും രണ്ട് സമനിലകളും വഴങ്ങേണ്ടിവന്നു.പക്ഷേ മികച്ച പ്രകടനം ബ്ലാസ്റ്റേഴ്സ് നടത്തുന്നുണ്ട്.അത് ആരാധകർക്ക് സന്തോഷം നൽകുന്ന കാര്യമാണ്. സ്വീഡിഷ് പരിശീലകനായ സ്റ്റാറേ ലോകത്തിന്റെ പല ഭാഗങ്ങളിലും പരിശീലിപ്പിച്ചിട്ടുണ്ട്. 15 വർഷത്തോളം പരിശീലക രംഗത്തുള്ള ഒരു വ്യക്തിയാണ് സ്റ്റാറേ. ഒരു പ്രൊഫഷണൽ ഫുട്ബോൾ താരം എന്ന നിലയിൽ അദ്ദേഹത്തിന് […]

തന്റെ ഏറ്റവും മികച്ച സീസൺ ഏതെന്ന് വെളിപ്പെടുത്തി ക്യാപ്റ്റൻ ലൂണ!

2021/22 സീസണിലാണ് അഡ്രിയാൻ ലൂണ കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയത്.അറ്റാക്കിങ് മിഡ്‌ഫീൽഡർ പൊസിഷനിൽ കളിക്കുന്ന ഈ താരം ഓസ്ട്രേലിയൻ ക്ലബ്ബായ മെൽബൺ സിറ്റിയിൽ നിന്നായിരുന്നു കേരളത്തിലേക്ക് എത്തിയത്. വളരെ ചുരുങ്ങിയ കാലയളവ് കൊണ്ട് അദ്ദേഹം വലിയ വളർച്ച കൈവരിച്ചു.ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും പ്രധാനപ്പെട്ട താരങ്ങളിൽ ഒരാളായി മാറാൻ ലൂണക്ക് സാധിക്കുകയായിരുന്നു. കഴിഞ്ഞ മൂന്ന് സീസണുകളിലും മികച്ച പ്രകടനം നടത്തിയ ലൂണ ഇത് ക്ലബ്ബിനോടൊപ്പമുള്ള നാലാമത്തെ സീസണാണ്. അദ്ദേഹം ക്ലബ്ബ് വിട്ടേക്കും എന്നുള്ള റൂമറുകൾ ഉണ്ടായിരുന്നുവെങ്കിലും ബ്ലാസ്റ്റേഴ്സ് കോൺട്രാക്ട് പുതുക്കിക്കൊണ്ട് അദ്ദേഹത്തെ […]

ഇന്ത്യൻ താരങ്ങളിൽ ഒന്നാമൻ,മൊത്തം താരങ്ങളിൽ മൂന്നാമൻ,വിബിൻ വിസ്മയിപ്പിക്കുന്നു!

കേരള ബ്ലാസ്റ്റേഴ്സ് ഇന്ത്യൻ സൂപ്പർ ലീഗിൽ നാലു മത്സരങ്ങളാണ് ഇതുവരെ പൂർത്തിയാക്കി കഴിഞ്ഞിട്ടുള്ളത്.എല്ലാ മത്സരങ്ങളിലും മികച്ച പ്രകടനം നടത്തിയ ചില താരങ്ങളുണ്ട്.നോഹ സദോയിയും പ്രീതം കോട്ടാലുമൊക്കെ ആ ഗണത്തിൽ വരുന്നതാണ്. കൂടാതെ മലയാളി താരമായ വിബിൻ മോഹനനെ കൂടി ഈ കാറ്റഗറിയിൽ ഉൾപ്പെടുത്തേണ്ടതുണ്ട്. ഗംഭീര പ്രകടനമാണ് അദ്ദേഹം മധ്യനിരയിൽ ഇപ്പോൾ പുറത്തെടുക്കുന്നത്. മത്സരത്തിന്റെ കൺട്രോൾ തന്നെ വിബിന്റെ കാലുകളിലാണ് എന്ന് പറയേണ്ടിവരും. അത്രയും സ്ഥിരതയാർന്ന പ്രകടനം അദ്ദേഹം നടത്തുന്നു.മുന്നേറ്റത്തിലും പ്രതിരോധത്തിലും ഒരുപോലെ ടീമിന് കോൺട്രിബ്യൂട്ട് ചെയ്യാൻ അദ്ദേഹത്തിന് […]

ജർമ്മൻ ക്ലബ്ബിനെയും തോൽപ്പിച്ച് ബ്ലാസ്റ്റേഴ്സ് സെമിയിൽ,പക്ഷേ ഇനി കഠിനം!

പ്രമുഖ ജർമ്മൻ ഫുട്ബോൾ ഇൻഫ്ലുവൻസറായ ഫിയാഗോ നടത്തുന്ന ഫിയാഗോ ഫാൻസ് കപ്പ് ഇപ്പോൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.ട്വിറ്ററിൽ പോൾ രൂപത്തിലാണ് കോമ്പറ്റീഷൻ നടന്നുകൊണ്ടിരിക്കുന്നത്.AC മിലാനെ പരാജയപ്പെടുത്തി കൊണ്ടായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് ആരംഭിച്ചിരുന്നത്. പിന്നീട് പാർട്ടിസാനിനെ തോൽപ്പിച്ചു. ഇന്നലെ നടന്ന ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ ജർമ്മൻ ക്ലബ്ബായ സ്റ്റുട്ട്ഗർട്ടിനെയും കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയിട്ടുണ്ട്. ഒരു കടുത്ത പോരാട്ടം തന്നെയാണ് അരങ്ങേറിയിട്ടുള്ളത്.53% വോട്ടുകൾ നേടി കൊണ്ടാണ് ബ്ലാസ്റ്റേഴ്സ് സെമി ഫൈനൽ പ്രവേശനം സാധ്യമാക്കിയിട്ടുള്ളത്. 47 ശതമാനം വോട്ടുകളാണ് ഈ ജർമൻ ക്ലബ്ബ് നേടിയിട്ടുള്ളത്.26735 […]

ക്ലബ്ബിലെ മികച്ച താരം,ആ അവാർഡും നോഹ തൂക്കി!

4 മത്സരങ്ങളാണ് ഇതുവരെ ഈ ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സ് കളിച്ചിട്ടുള്ളത്. ഒരു വിജയം മാത്രമാണ് ബ്ലാസ്റ്റേഴ്സിന് നേടാൻ കഴിഞ്ഞിട്ടുള്ളത്. രണ്ട് സമനിലയും ഒരു തോൽവിയും വഴങ്ങേണ്ടിവന്നു. പോയിന്റ് പട്ടികയിൽ നിലവിൽ ഏഴാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ് ഉള്ളത്. ചില പോരായ്മകൾ പരിഹരിച്ചാൽ ക്ലബ്ബിന് ഏറെ മുന്നോട്ടുപോവാനാകും എന്നുള്ളത് വ്യക്തമാണ്. ഇതുവരെ ബ്ലാസ്റ്റേഴ്സിന് വേണ്ടി ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്ത താരം ആരാണ് എന്ന് ചോദിച്ചാൽ അതിൽ ആർക്കും സംശയങ്ങൾ ഒന്നും കാണില്ല. ഉത്തരം നോഹ സദോയി എന്ന് തന്നെ […]

കോട്ടാലിന്റെ ഉയർത്തെഴുന്നേൽപ്പ്, അക്കാര്യത്തിൽ ലീഗിൽ ഒന്നാം സ്ഥാനത്ത്!

കഴിഞ്ഞ സീസണിലായിരുന്നു പ്രീതം കോട്ടാൽ മോഹൻ ബഗാനോട് ഗുഡ് ബൈ പറഞ്ഞുകൊണ്ട് കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയത്. എന്നാൽ കഴിഞ്ഞ സീസണിൽ അദ്ദേഹത്തിന് ക്ലബ്ബിൽ തിളങ്ങാൻ സാധിച്ചില്ല. വലിയ പ്രതീക്ഷകൾ ഉള്ള താരത്തിന് അതിനോട് നീതിപുലർത്താൻ സാധിക്കാതെ പോയതോടുകൂടി ആരാധകർ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു.വലിയ വിമർശനങ്ങൾ അദ്ദേഹത്തിന് ഏൽക്കേണ്ടി വരികയും ചെയ്തിരുന്നു. ഇതേ തുടർന്ന് അദ്ദേഹം ക്ലബ്ബ് വിട്ടേക്കും എന്നുള്ള റൂമറുകളും ഉണ്ടായിരുന്നു. ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ അദ്ദേഹം ക്ലബ്ബ് വിടാനുള്ള ശ്രമങ്ങൾ നടത്തുകയും ചെയ്തിരുന്നു.മോഹൻ ബഗാൻ അദ്ദേഹത്തെ […]

ബംഗളുരുവിനെ പേടിക്കണം,ഈ ഐഎസ്എല്ലിൽ ഇളക്കം തട്ടാത്ത ഏക ക്ലബ്ബായി മാറി!

ഇന്ത്യൻ സൂപ്പർ ലീഗിന്റെ നാല് റൗണ്ട് പോരാട്ടങ്ങളാണ് ഇപ്പോൾ അവസാനിച്ചിട്ടുള്ളത്.നാല് ടീമുകൾ മൂന്ന് വീതം മത്സരങ്ങൾ മാത്രമാണ് കളിച്ചിട്ടുള്ളത്.ബാക്കിയുള്ള എല്ലാവരും നാലു മത്സരങ്ങൾ വീതം കളിച്ചു കഴിഞ്ഞു. മൂന്ന് വിജയവും ഒരു സമനിലയുമായി 10 പോയിന്റുള്ള ബംഗളൂരു എഫ്സിയാണ് ഒന്നാം സ്ഥാനത്ത് തുടരുന്നത്. മൂന്ന് മത്സരങ്ങളിൽ നിന്ന് മൂന്ന് വിജയങ്ങൾ സ്വന്തമാക്കിയിട്ടുള്ള പഞ്ചാബ് രണ്ടാം സ്ഥാനത്താണ് ഉള്ളത്.ബ്ലാസ്റ്റേഴ്സ്ഏഴാം സ്ഥാനത്താണ്.4 മത്സരങ്ങളിൽ നിന്ന് കേവലം ഒരു വിജയം മാത്രമാണ് ബ്ലാസ്റ്റേഴ്സിന് നേടാൻ കഴിഞ്ഞിട്ടുള്ളത്.എന്നാൽ ഇവിടെ ഒരു കണക്കുകൾ കൂടി […]