ക്രിസ്റ്റ്യാനോ റൊണാൾഡോ നൽകിയ അസിസ്റ്റ്, പ്രതികരണവുമായി ബ്രൂണോ രംഗത്ത്!
ഇന്നലെ യൂറോ കപ്പിൽ നടന്ന മത്സരത്തിൽ ഗംഭീര വിജയമാണ് പോർച്ചുഗൽ സ്വന്തമാക്കിയിട്ടുള്ളത്.എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് പോർച്ചുഗൽ തുർക്കിയെ തോൽപ്പിച്ചത്.തുടർച്ചയായ രണ്ടാം വിജയമാണ് പോർച്ചുഗൽ സ്വന്തമാക്കിയിട്ടുള്ളത്. ഇതോടെ അവർ പ്രീ ക്വാർട്ടറിൽ പ്രവേശിക്കുകയും ചെയ്തു. ആദ്യം പോർച്ചുഗലിന് വേണ്ടി ബെർണാഡോ സിൽവയാണ് ഗോൾ നേടിയത്.അതിനുശേഷം വലിയ ഒരു മണ്ടത്തരത്തിലൂടെ തുർക്കി സെൽഫ് ഗോൾ വഴങ്ങുകയായിരുന്നു.പിന്നീട് രണ്ടാം പകുതിയിൽ പോർച്ചുഗല്ലിന്റെ മൂന്നാം ഗോൾ പിറന്നു. ഗോൾ നേടാമായിരുന്നിട്ടും ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ സഹതാരമായ ബ്രൂണോക്ക് പാസ് നൽകുകയായിരുന്നു.അത് ബ്രൂണോ ഗോളാക്കി […]