ഒഡീഷക്കെതിരെയുള്ള ഫുൾ മാച്ച് ഞാൻ കണ്ടു,പണി നേരത്തെ തുടങ്ങും:ബ്ലാസ്റ്റേഴ്സ് കോച്ച്

കേരള ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം സമ്മർദ്ദം വർദ്ധിച്ചു വരുന്ന ഒരു സമയമാണിത്. കഴിഞ്ഞ 10 വർഷത്തോളമായി ക്ലബ്ബ് പല കോമ്പറ്റീഷനുകളിലും മാറ്റുരക്കുന്നു. എന്നാൽ ഇതുവരെ ഒരു കിരീടം പോലും ക്യാബിനറ്റിലേക്ക് എത്തിക്കാൻ കഴിഞ്ഞിട്ടില്ല എന്നത് മാനേജ്മെന്റിൽ വലിയ സമ്മർദ്ദം ഉണ്ടാക്കുന്നുണ്ട്. അതുകൊണ്ടുതന്നെയാണ് ഇത്തവണ അടിമുടി മാറ്റങ്ങൾ നടത്താൻ ക്ലബ്ബ് മാനേജ്മെന്റ് തീരുമാനിച്ചിട്ടുള്ളത്. കോച്ചിംഗ് സ്റ്റാഫിൽ പോലും മാറ്റങ്ങൾ സംഭവിച്ചു കഴിഞ്ഞു. പരിശീലകനായി കൊണ്ട് മികയേൽ സ്റ്റാറെ എത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം കേരള ബ്ലാസ്റ്റേഴ്സിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ ഈ പരിശീലകൻ […]

ഇതെല്ലാം ഒരു പ്രാങ്ക് ആയിരുന്നു ഗയ്സ് :തുറന്ന് പറഞ്ഞ് റൊണാൾഡീഞ്ഞോ

ബ്രസീലിയൻ ഇതിഹാസമായ റൊണാൾഡീഞ്ഞോ ഇന്നലെ ബ്രസീലിനെതിരെ നടത്തിയ വിമർശനങ്ങൾ ഫുട്ബോൾ ലോകത്തെ അമ്പരപ്പിച്ചിരുന്നു. ഇപ്പോഴത്തെ ബ്രസീലിയൻ ദേശീയ ടീമിനെതിരെ ഇദ്ദേഹം പരസ്യമായി വിമർശനങ്ങൾ ഉന്നയിക്കുകയായിരുന്നു. വരുന്ന കോപ്പ അമേരിക്കയിലെ ബ്രസീലിന്റെ മത്സരങ്ങൾ താൻ കാണുകയില്ലെന്നും താൻ ബ്രസീലിനെ ഉപേക്ഷിക്കുകയാണ് എന്നുമായിരുന്നു ഡീഞ്ഞോ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നത്.ഇപ്പോഴത്തെ ബ്രസീൽ ടീമിനെ എല്ലാം നഷ്ടമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല അധികം വൈകാതെ ഒരു ഇൻസ്റ്റഗ്രാം കമന്റിലൂടെ റൊണാൾഡീഞ്ഞോ ഇത് ആവർത്തിച്ച് പറയുകയും ചെയ്തു. കോപ്പ അമേരിക്കയിലെ ബ്രസീലിന്റെ മത്സരം താൻ […]

മൂന്നുപേർ പുറത്ത്, അർജന്റീനയുടെ കോപ്പ അമേരിക്കക്കുള്ള സ്‌ക്വാഡ് പ്രഖ്യാപിച്ച് സ്‌കലോണി!

ഇത്തവണത്തെ കോപ്പ അമേരിക്കക്ക് വേണ്ടിയുള്ള അവസാനവട്ട ഒരുക്കങ്ങളിലാണ് ഇപ്പോൾ അർജന്റീന ടീം ഉള്ളത്. കോപ്പയിലെ ആദ്യ മത്സരം കളിക്കുന്നത് അർജന്റീനയാണ്.എതിരാളികൾ കാനഡയാണ്.ജൂൺ ഇരുപത്തിയൊന്നാം തീയതി പുലർച്ചയാണ് ഇന്ത്യയിൽ ഈ മത്സരം കാണാൻ സാധിക്കുക. രണ്ട് സൗഹൃദ മത്സരങ്ങൾ അർജന്റീന കളിച്ചു കഴിഞ്ഞു. ആദ്യത്തെ മത്സരത്തിൽ ഡി മരിയയുടെ ഗോളിൽ അർജന്റീന ഇക്വഡോറിനെ പരാജയപ്പെടുത്തിയിരുന്നു. രണ്ടാമത്തെ മത്സരത്തിൽ തകർപ്പൻ വിജയമാണ് അർജന്റീന സ്വന്തമാക്കിയത്. ഒന്നിനെതിരെ നാല് ഗോളുകൾക്കായിരുന്നു അർജന്റീന ഗ്വാട്ടിമാലയെ പരാജയപ്പെടുത്തിയത്. ലയണൽ മെസ്സി 2 ഗോളുകളും ഒരു […]

ആരാധകരാണ് എന്നെ ഇവിടെ എത്തിച്ചത്,നമുക്ക് എതിരാളികൾക്ക് ഇവിടെ കഠിനമാക്കാം:ബ്ലാസ്റ്റേഴ്സ് ഫാൻസിനോട് സ്റ്റാറെ

കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ പരിശീലകനായ മിക്കയേൽ സ്റ്റാറെക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ ആരാധകർ ഉള്ളത്.ബ്ലാസ്റ്റേഴ്സ് അദ്ദേഹത്തെ കൊണ്ടുവന്നു കഴിഞ്ഞു. നിലവിൽ അദ്ദേഹം വെക്കേഷനിലാണ് ഉള്ളത്. അടുത്ത മാസം അദ്ദേഹം കേരളത്തിൽ എത്തും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അധികം പരിചയസമ്പത്തുള്ള ഒരു പരിശീലകനെയാണ് കേരള ബ്ലാസ്റ്റേഴ്സിന് ലഭിച്ചിരിക്കുന്നത്. പ്രത്യേകിച്ച് യൂറോപ്പിലെ അദ്ദേഹത്തിന്റെ പരിചയസമ്പത്ത് വളരെയധികം ഗുണം ചെയ്യും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ക്ലബ്ബ് രൂപീകരിച്ചിട്ട് 10 വർഷങ്ങൾ പിന്നിട്ടിട്ടും ഇതുവരെ കിരീടങ്ങൾ ഒന്നും നേടാൻ കേരള ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിട്ടില്ല. അതിന് വിരാമം […]

മുമ്പത്തെ കോച്ച് കിടിലനായിരുന്നു, എന്റെ ഫിലോസഫി ആക്രമിച്ച് വിജയിക്കുക എന്നതാണ്: മികയേൽ സ്റ്റാറെ

കഴിഞ്ഞ മൂന്ന് വർഷക്കാലം കേരള ബ്ലാസ്റ്റേഴ്സിനെ പരിശീലിപ്പിച്ചത് സെർബിയൻ പരിശീലകനായ ഇവാൻ വുക്മനോവിച്ച് ആണ്. മൂന്ന് തവണയും ക്ലബ്ബിനെ പ്ലേ ഓഫിൽ എത്തിക്കാൻ ഇദ്ദേഹത്തിന് കഴിഞ്ഞു. ഒരു തവണ ഫൈനലിൽ എത്തുകയും ചെയ്തു. പക്ഷേ ക്ലബ്ബിനെ ഇക്കാലയളവിൽ കിരീടങ്ങൾ ഒന്നും നേടിക്കൊടുക്കാൻ കഴിഞ്ഞില്ല എന്നത് അദ്ദേഹത്തിന് തിരിച്ചടിയാവുകയായിരുന്നു. അതുകൊണ്ടുതന്നെ ഈ സീസണിന് ശേഷം ഇവാന് ക്ലബ്ബ് വിടേണ്ടി വന്നിരുന്നു. പകരം പുതിയ ഒരു പരിശീലകനെ കേരള ബ്ലാസ്റ്റേഴ്സ് നിയമിച്ചിട്ടുണ്ട്.സ്വീഡിഷ് പരിശീലകനായ മികയേൽ സ്റ്റാറെയെയാണ് കേരള ബ്ലാസ്റ്റേഴ്സ് കൊണ്ടുവന്നിട്ടുള്ളത്. […]

ഈ ബ്രസീൽ ടീമിനെ തനിക്ക് വേണ്ടെന്ന് റൊണാൾഡീഞ്ഞോ,കോപയിലെ ബ്രസീലിന്റെ ഒരൊറ്റ മത്സരങ്ങളും കാണില്ലെന്നും പ്രഖ്യാപനം!

കഴിഞ്ഞ തവണത്തെ കോപ്പ അമേരിക്ക ഫൈനലിൽ അർജന്റീനയോട് പരാജയപ്പെട്ടുകൊണ്ട് കിരീടം നഷ്ടമായവരാണ് ബ്രസീൽ. ഖത്തറിൽ വെച്ച് നടന്ന വേൾഡ് കപ്പിൽ ബ്രസീൽ തിരിച്ചുവരുമെന്ന് അവരുടെ ആരാധകർ കരുതിയിരുന്നു. പക്ഷേ സെമി ഫൈനലിൽ പരാജയപ്പെട്ടുകൊണ്ട് ബ്രസീൽ പുറത്താവുകയായിരുന്നു. അതിനുശേഷവും ദയനീയമായ പ്രകടനമാണ് ബ്രസീൽ നടത്തുന്നത്. പ്രതാപ കാലത്തിന്റെ നിഴലിലാണ് ഇപ്പോൾ ബ്രസീൽ നാഷണൽ ടീം ഉള്ളത്. തിരിച്ച് വരാനുള്ള ബ്രസീലിന്റെ ശ്രമം ഇത്തവണത്തെ കോപ്പ അമേരിക്കയിലും ഉണ്ടാകും.ഈ കോപ്പ അമേരിക്ക കിരീടം തിരിച്ചുപിടിക്കാൻ കഴിഞ്ഞാൽ അത് ബ്രസീലിന് സന്തോഷം […]

എന്താണ് ഏറ്റവും കൂടുതൽ ദേഷ്യം പിടിപ്പിക്കുന്ന കാര്യം? തുറന്ന് പറഞ്ഞ് ബ്ലാസ്റ്റേഴ്സ് പരിശീലകൻ!

കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ പരിശീലകനായി കൊണ്ട് സ്വീഡിഷ് പരിശീലകൻ മികയേൽ സ്റ്റാറെ ചുമതല ഏറ്റിരുന്നു. ക്ലബ്ബ് വിട്ട ഇവാൻ വുക്മനോവിച്ചിന്റെ സ്ഥാനത്തേക്കാണ് ഈ പരിശീലകൻ എത്തിയിട്ടുള്ളത്.യൂറോപ്പിലെ പരിചയസമ്പത്തുമായാണ് അദ്ദേഹം വരുന്നത്.കരിയറിൽ ഒരുപാട് കിരീടങ്ങൾ നേടിയിട്ടുള്ള അനുഭവ സമ്പത്തും ഇദ്ദേഹത്തിന് ഒരു മുതൽക്കൂട്ടാണ്. കേരള ബ്ലാസ്റ്റേഴ്സിന് ഒരു കിരീടം നേടിക്കൊടുക്കുക എന്ന ചുമതലയാണ് ഇദ്ദേഹത്തിൽ ഏൽപ്പിക്കപ്പെട്ടിട്ടുള്ളത്. ഒരുപാട് കാലം ഇദ്ദേഹത്തിനോടൊപ്പം വർക്ക് ചെയ്ത ബിയോൺ വെസ്ട്രോം എന്ന അസിസ്റ്റന്റ് പരിശീലകനെ ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. കൂടാതെ പോർച്ചുഗീസ് സെറ്റ് പീസ് […]

ഈ പയ്യൻ പൊളിയാണ്: ആരാധകരെ ഞെട്ടിച്ച യുവതാരത്തെ കുറിച്ച് മെസ്സി!

കോപ്പ അമേരിക്കക്ക് മുന്നോടിയായിയുള്ള അവസാന സൗഹൃദ മത്സരവും അർജന്റീന ഇപ്പോൾ പൂർത്തിയാക്കി കഴിഞ്ഞിട്ടുണ്ട്.ഗ്വാട്ടിമാലയെ അർജന്റീന തകർത്ത് തരിപ്പണമാക്കുകയായിരുന്നു. ഒന്നിനെതിരെ നാല് ഗോളുകൾക്കായിരുന്നു അർജന്റീന വിജയിച്ചിരുന്നത്. മത്സരത്തിൽ മെസ്സി തന്നെയാണ് തിളങ്ങിയിട്ടുള്ളത്. ഒരു ഗോൾ വഴങ്ങിയതിനുശേഷമായിരുന്നു അർജന്റീന നാല് ഗോളുകൾ തിരിച്ചടിച്ചുകൊണ്ട് വിജയം പിടിച്ചെടുത്തത്. രണ്ട് ഗോളുകളും ഒരു അസിസ്റ്റുമാണ് മെസ്സി മത്സരത്തിൽ നേടിയിട്ടുള്ളത്.ലൗറ്ററോ ഇരട്ട ഗോളുകൾ പൂർത്തിയാക്കുകയും ചെയ്തു. മത്സരത്തിൽ ഏവരെയും ഞെട്ടിച്ചത് കേവലം 19 വയസ്സ് മാത്രമുള്ള വാലന്റയിൻ കാർബോണി എന്ന താരമായിരുന്നു. ഇദ്ദേഹം സ്റ്റാർട്ടിങ് […]

ഇതാണ്ടാ യഥാർത്ഥ ക്യാപ്റ്റൻ..! ഹാട്രിക്ക് വേണ്ടെന്ന് വെച്ചു,രണ്ട് തവണ ലൗറ്ററോയെ കൊണ്ട് ഗോളടിപ്പിച്ച് മെസ്സി!

ഇന്ന് നടന്ന ഇന്റർനാഷണൽ ഫ്രണ്ട്ലിയിൽ ഒരു കിടിലൻ വിജയമാണ് അർജന്റീന നേടിയിട്ടുള്ളത്. ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് അവർ ഗ്വാട്ടിമാലയെ പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ നാലാം മിനിറ്റിൽ തന്നെ ലിസാൻഡ്രോ മാർട്ടിനസ് ഒരു സെൽഫ് ഗോൾ വഴങ്ങിയിരുന്നു.എന്നാൽ പിന്നീട് അർജന്റീന എതിരാളികൾക്ക് നാല് ഗോളുകൾ തിരികെ നൽകുകയായിരുന്നു. ലയണൽ മെസ്സിയുടെ മാജിക്കൽ തന്നെയാണ് അർജന്റീന വിജയിച്ചു കയറിയിട്ടുള്ളത്. രണ്ട് ഗോളുകൾക്ക് പുറമേ ഒരു അസിസ്റ്റും മെസ്സി സ്വന്തമാക്കിയിട്ടുണ്ട്. ഇതിനൊക്കെ പുറമേ മെസ്സി എന്ന നായകനാണ് ഇവിടെ കയ്യടി നേടുന്നത്. തന്റെ […]

ബ്ലാസ്റ്റേഴ്സ് വരുന്ന ഫൈനലിൽ ഉണ്ടാകും,ഡ്യൂറന്റ് കപ്പ് മുതൽ സൂപ്പർ കപ്പ് വരെ പൊളിച്ചടുക്കും: ബ്ലാസ്റ്റേഴ്സ് ആരാധകരോട് സ്റ്റാറെ

കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ പരിശീലകനായി കൊണ്ട് മികയേൽ സ്റ്റാറെ ചുമതല ഏറ്റിട്ട് ഇപ്പോൾ ദിവസങ്ങൾ പിന്നിട്ടു കഴിഞ്ഞു.അദ്ദേഹം ഇതുവരെ ഇന്ത്യയിൽ എത്തിയിട്ടില്ല.നിലവിൽ വെക്കേഷനിലാണ് അദ്ദേഹം ഉള്ളത്. അടുത്ത മാസം തന്നെ കേരള ബ്ലാസ്റ്റേഴ്സ് തയ്യാറെടുപ്പുകൾ നടത്തും. അദ്ദേഹത്തോടൊപ്പം അസിസ്റ്റന്റ് പരിശീലകനായി കൊണ്ട് ബിയോൺ വെസ്ട്രോമും സെറ്റ് പീസ് പരിശീലകനായി കൊണ്ട് ഫ്രഡറിക്കോ മൊറൈസുമുണ്ട്. ഇന്ന് കേരള ബ്ലാസ്റ്റേഴ്സിന്റെ ഒഫീഷ്യൽ ഇൻസ്റ്റഗ്രാം പേജിൽ സ്റ്റാറെ ലൈവ് വന്നിരുന്നു.ഒരു അഭിമുഖം എന്ന നിലയിലായിരുന്നു അദ്ദേഹം ലൈവ് വന്നിരുന്നത്. ലൈവ് ഹോസ്റ്റ് […]