ഒഫീഷ്യൽ! ആദ്യത്തെ സൈനിങ്ങ് പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്സ്!

ഒടുവിൽ ഈ സീസണിലെ ആദ്യ സൈനിങ്ങ് കേരള ബ്ലാസ്റ്റേഴ്സ് പ്രഖ്യാപിച്ചിരിക്കുന്നു. ഗോൾകീപ്പർ സോം കുമാറിനെ സ്വന്തമാക്കിയ വിവരമാണ് കേരള ബ്ലാസ്റ്റേഴ്സ് ഔദ്യോഗികമായി ആരാധകരെ അറിയിച്ചിട്ടുള്ളത്. ഇന്ന് രാവിലെ ഇക്കാര്യം മാർക്കസ് മെർഗുലാവോ റിപ്പോർട്ട് ചെയ്തിരുന്നു.ഇതിന് പിന്നാലെയാണ് കേരള ബ്ലാസ്റ്റേഴ്സ് ഒഫീഷ്യൽ പ്രഖ്യാപനം നടത്തിയിട്ടുള്ളത്. കേവലം 19 വയസ്സ് മാത്രമുള്ള ഈ താരം ഇന്ത്യയുടെ അണ്ടർ 20 ഇന്റർനാഷണൽ ആണ്. അണ്ടർ 20 സാഫ് ചാമ്പ്യൻഷിപ്പ് കിരീടം നേടിയപ്പോൾ ഇന്ത്യയ്ക്കുവേണ്ടി തിളങ്ങിയ താരങ്ങളിൽ ഒരാളാണ് ഇദ്ദേഹം.അന്ന് ഗോൾഡൻ ഗ്ലൗ […]

അഞ്ചു താരങ്ങളെ കൊണ്ടുവന്നിട്ടും ഒന്നുപോലും ബ്ലാസ്റ്റേഴ്സ് പ്രഖ്യാപിക്കാത്തതിൽ ആരാധകർക്ക് നിരാശ!

കേരള ബ്ലാസ്റ്റേഴ്സ് വമ്പൻ അഴിച്ചു പണിയാണ് ടീമിനകത്ത് ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്. അടുത്ത സീസണിലേക്ക് ടീമിനെ അടിമുടി മാറ്റാൻ തന്നെയാണ് മാനേജ്മെന്റിന്റെ തീരുമാനം. പരിശീലകൻ ഇവാൻ വുക്മനോവിച്ച്, അസിസ്റ്റന്റ് പരിശീലകൻ ഫ്രാങ്ക് ഡോവൻ എന്നിവർക്കൊക്കെ ബ്ലാസ്റ്റേഴ്സ് വിടേണ്ടി വന്നിട്ടുണ്ട്. പുതിയ പരിശീലകനായി കൊണ്ട് മികേൽ സ്റ്റാറെ, അസിസ്റ്റന്റ് പരിശീലകനായി കൊണ്ട് ബിയോൺ വെസ്ട്രോം, സെറ്റ് പീസ് പരിശീലകനായി കൊണ്ട് ഫ്രഡറിക്കോ മൊറൈസ് എന്നിവരെയൊക്കെ ക്ലബ്ബ് നിയമിക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ പല താരങ്ങളെയും ക്ലബ്ബ് പറഞ്ഞു വിട്ടിട്ടുമുണ്ട്.ദിമി,ചെർനിച്ച്,ലെസ്ക്കോവിച്ച്,ഡൈസുകെ സക്കായ് എന്നിവരൊക്കെ […]

പ്രതിരോധനിരയിലേക്ക് രാകേഷിനെ കൊണ്ടുവന്ന് ബ്ലാസ്റ്റേഴ്സ്,താരം തന്നെ ശരിവെച്ചു!

കേരള ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം ഒരു ബിസി സമ്മർ ട്രാൻസ്ഫർ വിൻഡോയാണ് ഇപ്പോഴുള്ളത്. ഇന്ത്യയിലെ ട്രാൻസ്ഫർ ജാലകം ഇന്നലെ തുറന്നിട്ടുണ്ട്.ബ്ലാസ്റ്റേഴ്സ് ഇനി സൈനിങ്ങുകൾ ഒഫീഷ്യൽ ആയികൊണ്ട് പ്രഖ്യാപിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഒരുപാട് സൈനിങ്ങുകൾ ബ്ലാസ്റ്റേഴ്സ് നടത്തിയതായി മെർഗുലാവോ അടക്കമുള്ളവർ സ്ഥിരീകരിച്ചിരുന്നു. അതിന്റെയൊക്കെ ഔദ്യോഗിക പ്രഖ്യാപനമാണ് ഇനി വരാനുള്ളത്. ഏറ്റവും പ്രധാനപ്പെട്ട താരം നൂഹ് സദൂയിയാണ്.അദ്ദേഹത്തിന്റെ ഒഫീഷ്യൽ പ്രഖ്യാപനം ആദ്യം ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കൂടാതെ രണ്ട് ഗോൾ കീപ്പർമാരെ ബ്ലാസ്റ്റേഴ്സ് സൈൻ ചെയ്തിട്ടുണ്ട്.ഐസ്വാൾ എഫ്സിയുടെ നോറ ഫെർണാണ്ടസ്, ഇന്ത്യൻ […]

ഇന്ത്യയെ ചതിച്ചു,റഫറിക്കും ഖത്തറിനുമെതിരെ ലോകമാധ്യമങ്ങൾ!

ഇന്നലെ നടന്ന വേൾഡ് കപ്പ് യോഗ്യത മത്സരത്തിൽ ഇന്ത്യക്ക് പരാജയം ഏൽക്കേണ്ടി വന്നിരുന്നു. ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് കരുത്തരായ ഖത്തറിന്റെ പരാജയപ്പെടുത്തുകയായിരുന്നു.പക്ഷേ ചതിയിലൂടെ ഇന്ത്യയെ തോൽപ്പിച്ചു എന്ന് വേണം പറയാൻ. മികച്ച പ്രകടനം നടത്തിയ ഇന്ത്യ അർഹിച്ച വിജയമാണ് ഖത്തറും റഫറിയും ചതിയിലൂടെ തട്ടിമാറ്റിയത്. ഈ മത്സരത്തിൽ വിജയിച്ചിരുന്നുവെങ്കിൽ വേൾഡ് കപ്പ് റൗണ്ടിന്റെ അടുത്ത ഘട്ടത്തിലേക്ക് മുന്നേറാൻ ഇന്ത്യക്ക് സാധിക്കുമായിരുന്നു. മത്സരത്തിന്റെ 37ആം മിനുട്ടിൽ ചാങ്തെ ഇന്ത്യക്ക് ലീഡ് നേടിക്കൊടുക്കുകയും ചെയ്തു.എന്നാൽ മത്സരത്തിന്റെ 73ആം മിനുറ്റിൽ ഖത്തർ […]

യൂറോപ്പിൽ നിന്നും കിടിലൻ ഗോൾകീപ്പറെ സൈൻ ചെയ്ത് കേരള ബ്ലാസ്റ്റേഴ്സ്!

കേരള ബ്ലാസ്റ്റേഴ്സ് ഈ സീസണിൽ രണ്ട് ഗോൾകീപ്പർമാരോട് ഗുഡ് ബൈ പറഞ്ഞുകഴിഞ്ഞു.വെറ്ററൻ താരമായിരുന്ന കരൺജിത്ത് സിങ് ബ്ലാസ്റ്റേഴ്സ് വിട്ടിട്ടുണ്ട്. അതുപോലെതന്നെ ലോൺ അടിസ്ഥാനത്തിൽ കളിച്ചിരുന്ന മറ്റൊരു ഗോൾകീപ്പറായിരുന്നു ലാറ ശർമ.അദ്ദേഹവും ലോൺ കാലാവധി അവസാനിപ്പിച്ചുകൊണ്ട് തന്റെ പഴയ ക്ലബ്ബിലേക്ക് മടങ്ങിയിട്ടുണ്ട്. ചുരുക്കത്തിൽ സച്ചിൻ സുരേഷ് മാത്രമാണ് ഇപ്പോൾ ബ്ലാസ്റ്റേഴ്സ് ടീമിൽ ഗോൾകീപ്പറായി കൊണ്ട് ഉള്ളത്. അതുകൊണ്ടുതന്നെ ഐ ലീഗിൽ നിന്നും കേരള ബ്ലാസ്റ്റേഴ്സ് പുതിയ ഒരു ഗോൾകീപ്പറെ സ്വന്തമാക്കിയിരുന്നു.ഐസ്വാൾ എഫ്സിയുടെ ഗോൾകീപ്പറായ നോറ ഫെർണാണ്ടസിനെ ബ്ലാസ്റ്റേഴ്സ് സൈൻ […]

അപ്രതീക്ഷിതം,പഞ്ചാബ് സൂപ്പർ താരം വിൽമർ ജോർദാനെ മറ്റൊരു വമ്പന്മാർ പൊക്കി!

കഴിഞ്ഞ സീസണിലാണ് ആദ്യമായി പഞ്ചാബ് എഫ്സി ഐഎസ്എൽ കളിച്ചത്. വലിയ ഇമ്പാക്ട് ഒന്നും ഉണ്ടാക്കാൻ അവർക്ക് കഴിഞ്ഞിട്ടില്ല. പക്ഷേ അവർക്ക് വേണ്ടി ഏറ്റവും മികച്ച പ്രകടനം നടത്തിയ ഒരു താരമുണ്ട്. അത് സെന്റർ സ്ട്രൈക്കറായ വിൽമർ ജോർദാനായിരുന്നു. കൊളംബിയൻ താരമായ ഇദ്ദേഹം 15 മത്സരങ്ങളാണ് ലീഗിൽ കളിച്ചിരുന്നത്. അതിൽ നിന്ന് 8 ഗോളുകളും ഒരു അസിസ്റ്റും അദ്ദേഹം സ്വന്തമാക്കിയിരുന്നു.കേരള ബ്ലാസ്റ്റേഴ്സിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് പഞ്ചാബ് പരാജയപ്പെടുത്തിയപ്പോൾ തിളങ്ങിയത് ഈ താരമായിരുന്നു. രണ്ടു ഗോളുകളായിരുന്നു അദ്ദേഹം നേടിയിരുന്നത്. […]

ഇഷാൻ പണ്ഡിതക്ക് ഇത്ര ഡിമാൻഡോ? ഗോകുലം കേരള ഉൾപ്പെടെയുള്ള നിരവധി ക്ലബ്ബുകൾക്ക് താരത്തിൽ താല്പര്യം!

കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് ഇന്ത്യൻ സൂപ്പർ സ്ട്രൈക്കറായ ഇഷാൻ പണ്ഡിതയെ കൊണ്ടുവന്നത്. വലിയ പ്രതീക്ഷകളായിരുന്നു ഇദ്ദേഹത്തിൽ ഉണ്ടായിരുന്നത്. എന്നാൽ കാര്യങ്ങൾ കരുതിയ പോലെയല്ല പുരോഗമിച്ചത്. അദ്ദേഹത്തിന് ബ്ലാസ്റ്റേഴ്സിൽ തിളങ്ങാൻ സാധിക്കാതെ പോവുകയായിരുന്നു. സ്റ്റാർട്ടിങ് ഇലവനുകളിൽ വേണ്ടത്ര അവസരം അദ്ദേഹത്തിന് ലഭിച്ചിരുന്നില്ല.സ്ട്രൈക്കർ ആയതുകൊണ്ട് തന്നെ മതിയായ അവസരങ്ങൾ വുക്മനോവിച്ച് അദ്ദേഹത്തിന് നൽകിയിരുന്നു ഇല്ല. ലഭിച്ച അവസരങ്ങളിൽ മികച്ച പ്രകടനം പുറത്തെടുക്കാനോ ഗോളുകൾ നേടാനോ അദ്ദേഹത്തിന് സാധിച്ചിരുന്നുമില്ല.ബ്ലാസ്റ്റേഴ്സ് ജേഴ്‌സിയിൽ ഒരു ഗോൾപോലും നേടാൻ അദ്ദേഹത്തിന് കഴിയാതെ […]

വൻ അഴിച്ചു പണി,USAക്കെതിരെ ബ്രസീൽ വരുന്നത് വ്യത്യസ്ത ഇലവനുമായി

ബ്രസീലിന്റെ ആദ്യത്തെ മത്സരം മെക്സിക്കോക്കെതിരെ അവസാനിച്ചിരുന്നു. സന്നാഹ മത്സരത്തിൽ രണ്ടിനെതിരെ 3 ഗോളുകൾക്ക് ബ്രസീൽ വിജയിച്ചിരുന്നു. മത്സരത്തിന്റെ അവസാനത്തിൽ എൻഡ്രിക്ക് നേടിയ ഗോളായിരുന്നു ബ്രസീലിനെ വിജയം നേടിക്കൊടുത്തത്.ആൻഡ്രിയാസ് പെരേര, ഗബ്രിയേൽ മാർട്ടിനെല്ലി എന്നിവരും ബ്രസീലിനു വേണ്ടി ഗോളുകൾ നേടിയിരുന്നു. മത്സരത്തിൽ ഒരു റിസർവ് ടീമുമായാണ് ബ്രസീൽ ഇറങ്ങിയിരുന്നത്. അതായത് സ്റ്റാർട്ടിങ് ഇലവനിൽ ഉണ്ടാകാറുള്ള പല സുപ്രധാനതാരങ്ങളും ഇല്ലായിരുന്നു. ഇനി അമേരിക്കക്ക് എതിരെയാണ് ബ്രസീൽ തങ്ങളുടെ അടുത്ത സൗഹൃദ മത്സരം കളിക്കുന്നത്. വരുന്ന വ്യാഴാഴ്ച പുലർച്ചയാണ് ആ മത്സരം […]

ഞങ്ങൾ ഇവിടെ ഒരു കുടുംബമാണ്: ബ്രസീലിലെ പുതിയ വിവാദങ്ങളിൽ പൊട്ടിത്തെറിച്ച് എൻഡ്രിക്ക്

കഴിഞ്ഞ മത്സരത്തിൽ വിജയം പിടിച്ചെടുക്കാൻ ബ്രസീലിന് സാധിച്ചിരുന്നു. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു ബ്രസീൽ മെക്സിക്കോയെ പരാജയപ്പെടുത്തിയത്.ആൻഡ്രിയാസ് പെരേര, ഗബ്രിയേൽ മാർട്ടിനെല്ലി,എൻഡ്രിക്ക് എന്നിവരാണ് ബ്രസീലിന്റെ ഗോളുകൾ നേടിയത്.എൻഡ്രിക്കിന്റെ ഹെഡർ ഗോളാണ് യഥാർത്ഥത്തിൽ ബ്രസീലിനെ രക്ഷിച്ചത്.വിനീഷ്യസിന്റെ ക്രോസിൽ നിന്നായിരുന്നു എൻഡ്രിക്ക് ഹെഡർ ഗോൾ സ്വന്തമാക്കിയിരുന്നത്. വളരെ കുറഞ്ഞ സമയം മാത്രം കളിച്ച എൻഡ്രിക്ക് ബ്രസീൽ ടീമിനുവേണ്ടി മൂന്ന് ഗോളുകൾ ഇതിനോടകം തന്നെ സ്വന്തമാക്കി കഴിഞ്ഞു. എന്നാൽ ഏറെക്കാലമായി കളിക്കുന്ന വിനിക്ക് അതിനനുസരിച്ചുള്ള ഒരു പ്രകടനം നടത്താൻ സാധിക്കുന്നില്ല. അതുകൊണ്ടുതന്നെ എൻഡ്രിക്കിനെ […]

അടുത്ത മത്സരത്തിന് ശേഷമാണ് അർജന്റീന ടീമിൽ നിന്നും മൂന്നു പേരെ ഒഴിവാക്കുകയെന്ന് സ്‌കലോണി!

കോപ അമേരിക്കക്കുള്ള സ്‌ക്വാഡിൽ ഒരു ടീമിനെ 26 താരങ്ങളെ ഉൾപ്പെടുത്താനാണ് അനുമതിയുള്ളത്. എന്നാൽ അർജന്റീന ഫൈനൽ ലിസ്റ്റ് പ്രഖ്യാപിച്ചിരുന്നില്ല. മറിച്ച് 29 താരങ്ങളുള്ള ഒരു സ്‌ക്വാഡായിരുന്നു പ്രഖ്യാപിച്ചിരുന്നത്. 29 താരങ്ങൾ മത്സരങ്ങളുടെ ഭാഗമാണ്.ഇന്ന് നടന്ന സന്നാഹ മത്സരത്തിൽ അർജന്റീന വിജയിക്കുകയും ചെയ്തിരുന്നു. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു അർജന്റീന ഇക്വഡോറിനെ പരാജയപ്പെടുത്തിയത്. ഇനി ഗ്വാട്ടിമാലയാണ് അടുത്ത സന്നാഹ മത്സരത്തിലെ അർജന്റീനയുടെ എതിരാളികൾ. അതിനുശേഷമാണ് അർജന്റീന കോപക്കുള്ള ഫൈനൽ സ്‌ക്വാഡ് പ്രഖ്യാപിക്കുക. ഇക്കാര്യം പരിശീലകനായ ലയണൽ സ്‌കലോണി തന്നെ പറഞ്ഞിട്ടുണ്ട്. […]