ആഗ്രഹം ബാക്കിയാക്കി ചെർനിച്ച് മടങ്ങുന്നു,ബ്ലാസ്റ്റേഴ്സ് കൈകൊണ്ടത് ശരിയായ തീരുമാനമോ?
ലിത്വാനിയൻ ക്യാപ്റ്റനായ ഫെഡോർ ചെർനിച്ച് കേരള ബ്ലാസ്റ്റേഴ്സിലേക്ക് വരാനുണ്ടായ സാഹചര്യം എല്ലാവർക്കും അറിയാവുന്നതാണ്. ബ്ലാസ്റ്റേഴ്സിന്റെ ക്യാപ്റ്റൻ അഡ്രിയാൻ ലൂണക്ക് പരിക്കേൽക്കുകയായിരുന്നു. ഇതോടുകൂടിയായിരുന്നു ബ്ലാസ്റ്റേഴ്സ് മറ്റൊരു വിദേശ സൈനിങ്ങ് നടത്താൻ നിർബന്ധരായത്. അങ്ങനെയാണ് മുന്നേറ്റ നിരയിലേക്ക് ഫെഡോർ ചെർനിച്ചിനെ ബ്ലാസ്റ്റേഴ്സ് കൊണ്ടുവന്നത്.കേവലം മാസങ്ങളുടെ കോൺട്രാക്ട് മാത്രമാണ് അദ്ദേഹത്തിന് നൽകിയത്. 9 മത്സരങ്ങളാണ് ബ്ലാസ്റ്റേഴ്സിന് വേണ്ടി അദ്ദേഹം കളിച്ചത്. അതിൽ നിന്ന് രണ്ട് ഗോളുകളും ഒരു അസിസ്റ്റും അദ്ദേഹം സ്വന്തമാക്കി.ഇന്ത്യൻ സാഹചര്യങ്ങളോടെ പൊരുത്തപ്പെടാൻ അദ്ദേഹത്തിന് ബുദ്ധിമുട്ടുകയായിരുന്നു. അദ്ദേഹം അഡാപ്റ്റായി വന്നപ്പോഴേക്കും […]