ദിമിയുടെ പകരക്കാരൻ ഗ്രീസിൽ നിന്ന് തന്നെ? കരോലിസ് ചർച്ച നടത്തുന്നത് മനാലിസുമായെന്ന് റൂമറുകൾ!
കേരള ബ്ലാസ്റ്റേഴ്സിന് അടുത്ത സീസണിലേക്ക് ഒരു മികച്ച സ്ട്രൈകറെ ആവശ്യമുണ്ട്. എന്തെന്നാൽ ക്ലബ്ബിനെ തങ്ങളുടെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായ ദിമിയെ നഷ്ടപ്പെട്ടു കഴിഞ്ഞിട്ടുണ്ട്. അദ്ദേഹം ഈസ്റ്റ് ബംഗാളിലേക്കാണ് പോയിട്ടുള്ളത്. ബ്ലാസ്റ്റേഴ്സിന്റെ ഓൾ ടൈം ടോപ്പ് സ്കോററാണ് ദിമി. മാത്രമല്ല നിലവിലെ ഗോൾഡൻ ബൂട്ട് ജേതാവുമാണ്. അതുകൊണ്ടുതന്നെ താരത്തിന്റെ വിടവ് നികത്തുക എന്നത് എളുപ്പമുള്ള കാര്യമായിരിക്കില്ല.മികച്ച ഒരു സ്ട്രൈക്കറെ തന്നെ കൊണ്ടുവരേണ്ടതുണ്ട്. ഒരുപാട് റൂമറുകൾ ഇതുമായി ബന്ധപ്പെട്ടു കൊണ്ട് ഉണ്ടായിരുന്നു. ആ കൂട്ടത്തിലേക്ക് പുതിയ ഒരു റൂമർ […]