അവൻ പാരലൽ വേൾഡിലാണ് ജീവിക്കുന്നത് :റയലിനെ പരിഹസിച്ച പീക്കെക്ക് വായടപ്പൻ മറുപടി നൽകി ആഞ്ചലോട്ടി.

എഫ്സി ബാഴ്സലോണയുടെ ലെജന്റുമാരിൽ ഒരാളാണ് സെന്റർ ബാക്കായിരുന്ന ജെറാർഡ് പിക്വെ. ദീർഘകാലം ബാഴ്സക്ക് വേണ്ടി ഇദ്ദേഹം കളിച്ചു.അവസാന നാളുകൾ ഒരല്പം വിവാദങ്ങളിലാണ് കലാശിച്ചത്. പക്ഷേ ബാഴ്സലോണയിൽ വെച്ചുകൊണ്ട് തന്നെ അദ്ദേഹം പ്രൊഫഷണൽ ഫുട്ബോൾ കരിയറിന് തിരശ്ശീല ഇടുകയും ചെയ്തു. ഇപ്പോൾ മറ്റുപല മേഖലകളിലും അദ്ദേഹം സജീവമാണ്.

ഇന്നലെ നടന്ന ഇന്റർവ്യൂവിൽ അദ്ദേഹം റയലിന്റെ യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടങ്ങളെ പരിഹസിച്ചുകൊണ്ട് ഒരു പ്രസ്താവന നടത്തിയിരുന്നു.റയലിന്റെ ചാമ്പ്യൻസ് ലീഗ് കിരീടങ്ങളെ വിലകുറച്ച് കാണുകയാണ് ഇദ്ദേഹം ചെയ്തത്.അവർ നേടിയ ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ എല്ലാം തന്നെ ആളുകൾ മറക്കും എന്നായിരുന്നു പിക്കെ പറഞ്ഞിരുന്നത്. എന്നാൽ ബാഴ്സലോണ നേടിയ ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ എല്ലാവരും എല്ലാ കാലവും ഓർമിക്കുമെന്നും പിക്കെ പറഞ്ഞിരുന്നു.

പിക്കെയുടെ ഈ കമന്റിനെ കുറിച്ച് റയൽ മാഡ്രിഡ് പരിശീലകനായ കാർലോ ആഞ്ചലോട്ടിയോട് പ്രതികരണം തേടിയിരുന്നു.പിക്കെ അദ്ദേഹത്തിന്റെ മാത്രം ലോകത്താണ് ജീവിക്കുന്നത് എന്നായിരുന്നു റയൽ കോച്ചിന്റെ മറുപടി.പിക്കെ പാരലൽ വേൾഡിലാണ് ഉള്ളത് എന്നാണ് പരിഹസിച്ചുകൊണ്ട് ഈ കോച്ച് വ്യക്തമാക്കിയിട്ടുള്ളത്. ആരും തന്നെ റയലിന്റെ കിരീടങ്ങൾ മറക്കാൻ പോകുന്നില്ലെന്നും ആഞ്ചലോട്ടി പറഞ്ഞു.

പീക്കെ ജീവിക്കുന്നത് അദ്ദേഹത്തിന്റെ മാത്രം വേൾഡിലാണ്. ഞങ്ങളുടെ ചാമ്പ്യൻസ് ലീഗ് കിരീടം നേട്ടങ്ങൾ ആരും തന്നെ ഒരിക്കലും മറക്കാൻ പോകുന്നില്ല.പതിനാലാം തവണ നേടിയതും ആരും മറക്കില്ല. ഞങ്ങളുടെ ജീവിതകാലം മുഴുവനും ഞങ്ങൾ അത് ഓർമിക്കുക തന്നെ ചെയ്യും,ഇതായിരുന്നു ആഞ്ചലോട്ടി പറഞ്ഞിരുന്നത്.14 ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ നേടിയ റയൽ മാഡ്രിഡ് തന്നെയാണ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ ഉള്ള ടീം.2021/22 സീസണിലായിരുന്നു റയൽ മാഡ്രിഡ് തങ്ങളുടെ 14ആം ചാമ്പ്യൻസ് ലീഗ് നേടിയിരുന്നത്.

പീക്കെയുടെ എഫ്സി ബാഴ്സലോണ ആകെ അഞ്ച് ചാമ്പ്യൻസ് ലീഗ് കിരീടങ്ങളാണ് നേടിയിട്ടുള്ളത്.2015ലായിരുന്നു അവർ അവസാനമായി ചാമ്പ്യൻസ് ലീഗ് കിരീടം നേടിയിരുന്നത്. ഏറ്റവും കൂടുതൽ കിരീടങ്ങൾ നേടിയ രണ്ടാമത്തെ ക്ലബ്ബ് എസി മിലാനാണ്.ആകെ 7 ചാമ്പ്യൻസ് ലീഗ് കിരീടങ്ങളാണ് ഇത് ക്ലബ്ബ് നേടിയിട്ടുള്ളത്.റയലിന്റെ 14 ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ തകർക്കുക എന്നത് സമീപകാലത്തൊന്നും സാധ്യമായ ഒരു കാര്യമല്ല.

Carlo AncelottiGerard PiqueReal MadridUCL
Comments (0)
Add Comment