Latest Malayalam News. World Cup Football News ,Qatar World Cup 2022 News , Latest Football news, Premier League News, La Liga News, Transfer News, Player Articles, , Champions League News, Bundesliga News, Serie A News, Ligue 1 News, ISL News, Indian Football News ,Football Videos, Results, Point Tables | മലയാളം ന്യൂസ് പോർട്ടൽ

സ്കലോണിയെ റയലിന് വേണം,മൊറിഞ്ഞോക്ക് ബ്രസീലിനെയും,യുണൈറ്റഡിന് ആഞ്ചലോട്ടിയെ വേണം,എന്തൊക്കെയാണ് ഇവിടെ നടക്കുന്നത്?

3,396

ഒരു ടീം മോശം പ്രകടനം നടത്തിയാൽ അത് ഏറ്റവും കൂടുതൽ ബാധിക്കുക അവരുടെ പരിശീലകനെ തന്നെയാണ്. മോശം പ്രകടനത്തിന്റെ ഫലമായി കൊണ്ട് ആദ്യം അവതാളത്തിലാവുക പരിശീലകന്റെ ഭാവി തന്നെയാകും. അതുകൊണ്ടുതന്നെ ഒട്ടും സുരക്ഷിതമല്ല പരിശീലകരുടെ സ്ഥാനം. അങ്ങോട്ടുമിങ്ങോട്ടും എപ്പോഴും അവർക്ക് ചേക്കേറി കൊണ്ടേയിരിക്കേണ്ടി വരും. പരിശീലകരെ സംബന്ധിച്ചിടത്തോളം ദീർഘകാലം ഒരു ക്ലബ്ബിൽ തന്നെ തുടരുക എന്നത് വളരെ അപൂർവമായി സംഭവിക്കുന്ന ഒരു കാര്യമാണ്.

അർജന്റീനക്ക് വേൾഡ് കപ്പ് നേടിക്കൊടുത്ത പരിശീലകനായ ലയണൽ സ്‌കലോണി പരിശീലക സ്ഥാനം രാജി വെച്ചേക്കുമെന്ന അഭ്യൂഹങ്ങൾ സജീവമാണ്.ഈ സൂചനകൾ അദ്ദേഹം തന്നെയാണ് നൽകിയത്. അർജന്റീന ഫുട്ബോൾ അസോസിയേഷനുമായി അദ്ദേഹത്തിന് പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ട്.ഈ അവസരം മുതലെടുക്കാനുള്ള ഒരുക്കത്തിലാണ് നിലവിൽ മാഡ്രിഡ് ഉള്ളത്. എന്തെന്നാൽ സ്‌കലോണിയെ എത്തിക്കാൻ അവർക്ക് താല്പര്യമുണ്ട്.

റയലിന്റെ ഇറ്റാലിയൻ പരിശീലകനായ കാർലോ ആഞ്ചലോട്ടിയുടെ ക്ലബ്ബുമായുള്ള കോൺട്രാക്ട് 2024 സമ്മറിൽ അവസാനിക്കും. ഈ കോൺട്രാക്ട് പുതുക്കാൻ റയലിന് താല്പര്യമുണ്ടെങ്കിലും ആഞ്ചലോട്ടി ക്ലബ്ബ് വിടാനുള്ള ഒരുക്കത്തിലാണ്. അദ്ദേഹം ബ്രസീലിന്റെ പരിശീലക സ്ഥാനത്തേക്കാണ് എത്തുക. ബ്രസീൽ ഫുട്ബോൾ ഫെഡറേഷനുമായി പ്രീ അഗ്രിമെന്റിൽ ആഞ്ചലോട്ടി എത്തിയെന്ന് നേരത്തെ വാർത്തകൾ ഉണ്ടായിരുന്നു. ഈ സ്ഥാനത്തേക്കാണ് സ്‌കലോണിയെ റയൽ മാഡ്രിഡ് പരിഗണിച്ചിട്ടുള്ളത്. മാത്രമല്ല സാബി അലോൺസോയേയും അവർ പരിഗണിക്കുന്നുണ്ട്.

പക്ഷേ മറ്റൊരു കാര്യം കൂടി ഇവിടെയുണ്ട്. മാഞ്ചസ്റ്റർ യുണൈറ്റഡ് തങ്ങളുടെ പരിശീലകനായ ടെൻ ഹാഗിനെ ഈ സീസണിന് ശേഷം പറഞ്ഞു വിട്ടേക്കാം. പകരം ആഞ്ചലോട്ടിയെ കൊണ്ടുവരാൻ അവർ ഉദ്ദേശിക്കുന്നുണ്ട്. അവർ ഈ പരിശീലകന് ഓഫർ നൽകിയേക്കും.പക്ഷേ ഈ പരിശീലകൻ വരാനുള്ള സാധ്യത കുറവാണ്. കാരണം ആഞ്ചലോട്ടി റയൽ മാഡ്രിഡ് വിടുകയാണെങ്കിൽ ബ്രസീലിലേക്ക് ചേക്കേറാനാണ് സാധ്യത. അങ്ങനെയെങ്കിൽ മറ്റു പരിശീലകരെ യുണൈറ്റഡ് പരിഗണിക്കേണ്ടി വരും.

എന്നാൽ ബ്രസീലിന്റെ പരിശീലക സ്ഥാനം സ്വപ്നം കാണുന്ന മറ്റൊരു പരിശീലകനാണ് ഹൊസേ മൊറിഞ്ഞോ.2024-ൽ റോമയുമായുള്ള അദ്ദേഹത്തിന്റെ കരാർ അവസാനിക്കും. ഇതിനുശേഷം ബ്രസീൽ നാഷണൽ ടീമിന്റെ പരിശീലകസ്ഥാനത്ത് എത്താൻ ഈ പോർച്ചുഗീസ് പരിശീലകന് ആഗ്രഹമുണ്ട്.ആഞ്ചലോട്ടിക്ക് നേരത്തെ മൊറിഞ്ഞോ ഉപദേശങ്ങൾ നൽകിയത് ഇതിന്റെ ഭാഗമാണ് എന്ന് പോലും റൂമറുകൾ ഉണ്ട്.റയൽ നിലനിർത്താൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ആഞ്ചലോട്ടി റയലിൽ തന്നെ തുടരണം എന്നായിരുന്നു ഇദ്ദേഹത്തിന്റെ ഉപദേശം. അങ്ങനെയാണെങ്കിൽ മൊറിഞ്ഞോക്ക് ബ്രസീലിൽ എത്താമല്ലോ. വരുന്ന സമ്മറിൽ വലിയ മാറ്റങ്ങൾ സംഭവിക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.