ബ്രസീൽ ടീമിൽ ക്രിസ്റ്റ്യാനോയുടെ സഹതാരമായ ടാലിസ്ക്കക്ക് ഇടം ലഭിച്ചില്ല, പരിഹസിച്ച് താരം.

ക്രിസ്റ്റ്യാനോ റൊണാൾഡോക്കൊപ്പം സൗദി അറേബ്യൻ ക്ലബ്ബായ അൽ നസ്റിൽ കളിക്കുന്ന താരമാണ് ടാലിസ്ക്ക. മിന്നും ഫോമിലാണ് അദ്ദേഹം ഇപ്പോൾ കളിച്ചു കൊണ്ടിരിക്കുന്നത്. കഴിഞ്ഞ മത്സരത്തിൽ അൽ അഹ്ലിക്കെതിരെ രണ്ട് ഗോളുകളും ഒരു അസിസ്റ്റും അദ്ദേഹം നേടിയിരുന്നു.അൽ നസ്റിനായി എപ്പോഴും മികച്ച പ്രകടനം നടത്തുന്ന താരമാണ് ടാലിസ്ക്ക.

3 മത്സരങ്ങൾ മാത്രമാണ് ഈ സൗദി അറേബ്യൻ ലീഗിൽ അദ്ദേഹം കളിച്ചിട്ടുള്ളത്. അതിൽ നിന്ന് മൂന്ന് ഗോളുകളും രണ്ട് അസിസ്റ്റുകളും നേടി കൊണ്ട് 5 ഗോളുകളിൽ കോൺട്രിബ്യൂട്ട് ചെയ്യാൻ ഈ ബ്രസീലിയൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. ഈ മിന്നും ഫോമിൽ കളിക്കുന്ന താരത്തെ ബ്രസീൽ ദേശീയ ടീമിലേക്ക് പരിഗണിക്കും എന്ന റൂമറുകൾ ഉണ്ടായിരുന്നു.

അടുത്ത മാസത്തെ മത്സരത്തിനുള്ള ബ്രസീലിന്റെ നാഷണൽ ടീമിനെ ഇന്നലെ പരിശീലകനായ ഫെർണാണ്ടൊ ഡിനിസ് പ്രഖ്യാപിച്ചിരുന്നു. ആ സ്‌ക്വാഡിൽ ഇടം നേടാൻ ടാലിസ്ക്കക്ക് സാധിച്ചിരുന്നില്ല. മറിച്ച് കുൻഹ,റിച്ചാർലീസൺ തുടങ്ങിയ താരങ്ങൾ തന്നെയാണ് സ്ട്രൈക്കർ പൊസിഷനിലുള്ളത്.ടാലിസ്ക്കക്ക് അവസരം നൽകാത്തതിൽ ചിലർ പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തിരുന്നു.

തനിക്ക് അവസരം ലഭിക്കാത്തതിൽ അദ്ദേഹം തന്നെ ഇപ്പോൾ പ്രതിഷേധിച്ചിട്ടുണ്ട്. ഇൻസ്റ്റഗ്രാമിലൂടെയാണ് ബ്രസീലിനെതിരെ അദ്ദേഹം പരിഹാസം ഉയർത്തിയത്.ഞാനിപ്പോൾ ചിന്തിക്കുന്നത് ഞാനൊരു ബ്രസീലിയൻ അല്ല എന്നാണ് ടാലിസ്ക്കക്ക് പരിഹസിച്ചുകൊണ്ട് പറഞ്ഞിട്ടുള്ളത്. ഒപ്പം കുറെ ചിരിക്കുന്ന ഇമോജികളും അദ്ദേഹം ചേർത്തിട്ടുണ്ട്.ബ്രസീൽ ടീമിൽ ഇടം ലഭിക്കാത്തതിൽ അദ്ദേഹം വളരെയധികം നിരാശനാണ്.

നേരത്തെ 2014ലും 2018 ലും ഇദ്ദേഹം ബ്രസീലിന്റെ സ്‌ക്വാഡിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. പക്ഷേ കളിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല.നാഷണൽ ടീമിന് വേണ്ടി അരങ്ങേറ്റം നടത്താൻ ഇനിയും അദ്ദേഹം കാത്തിരിക്കണം. 29 വയസ്സുള്ള ഈ താരത്തിന് ബ്രസീൽ ദേശീയ ടീമിൽ അവസരം ലഭിക്കണമെങ്കിൽ ഇനിയും ഒരുപാട് കഠിനാധ്വാനം ചെയ്യേണ്ടി വന്നേക്കും.

Anderson TaliscaBrazilCristiano Ronaldo
Comments (0)
Add Comment