കാൽ ഇങ്ങനെയൊക്കെ അകറ്റി വെക്കാമോ? അൻവർ അലിക്ക് ട്രോളോട് ട്രോൾ!
ഇന്നലെ ഇന്ത്യൻ സൂപ്പർ ലീഗിൽ നടന്ന രണ്ടാം മത്സരത്തിൽ വിജയം സ്വന്തമാക്കാൻ കേരള ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിട്ടുണ്ട്.ഒന്നിനെതിരെ 2 ഗോളുകൾക്കാണ് ഈസ്റ്റ് ബംഗാളിനെ ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയത്. വിഷ്ണുവിലൂടെ ബംഗാളാണ് ആദ്യം ലീഡ് കണ്ടെത്തിയത്. എന്നാൽ നോഹയുടെ കിടിലൻ ഗോളിലൂടെ ബ്ലാസ്റ്റേഴ്സ് സമനില പിടിച്ചെടുക്കുകയായിരുന്നു.
പിന്നീടാണ് പെപ്രയുടെ വിജയഗോൾ പിറന്നത്.ഐമന്റെ പാസ് സ്വീകരിച്ച പെപ്ര നിലംപറ്റെയുള്ള ഒരു ഷോട്ടിലൂടെ ഗോളാക്കി മാറ്റുകയായിരുന്നു. ഈസ്റ്റ് ബംഗാളിന്റെ പ്രതിരോധമോ ഗോൾകീപ്പറോ അത്തരത്തിലുള്ള ഒരു ഷോട്ട് അപ്പോൾ പ്രതീക്ഷിച്ചിരുന്നില്ല.അതുകൊണ്ടുതന്നെ അത് ഗോൾ ആയി മാറുകയായിരുന്നു.അതാണ് ബ്ലാസ്റ്റേഴ്സിന് വിജയം സമ്മാനിച്ചത്.
എന്നാൽ ഈസ്റ്റ് ബംഗാളിന്റെ പ്രതിരോധനിരയിലെ സൂപ്പർ താരമായ അൻവർ അലിയുടെ കാലിന് ഇടയിലൂടെയാണ് ഈ ഗോൾ പിറന്നിട്ടുള്ളത്.പെപ്ര ഷോട്ട് എടുക്കുന്ന സമയത്ത് അൻവർ അലിയുടെ കാൽ വലിയ തോതിൽ അകറ്റി നിൽക്കുകയായിരുന്നു. അതുകൊണ്ടുതന്നെ പെപ്രയുടെ ഷോട്ട് തടയാൻ അദ്ദേഹത്തിന് സാധിക്കാതെ വന്നു. ഈ ഗോൾ വഴങ്ങിയതിൽ അൻവർ അലിക്ക് ലഭിക്കുന്ന ട്രോളുകൾ വളരെ വലുതാണ്.
അദ്ദേഹവുമായി ബന്ധപ്പെട്ട വിവാദങ്ങൾ എല്ലാവർക്കും അറിയാവുന്നതാണ്.മോഹൻ ബഗാനുമായി കോൺട്രാക്ട് ഉള്ള സമയത്ത് അദ്ദേഹം ഈസ്റ്റ് ബംഗാളിലേക്ക് വരികയായിരുന്നു. അക്കാര്യത്തിൽ കേസ് നടക്കുകയും ചെയ്യുന്നുണ്ട്.വലിയ ഒരു ശിക്ഷ താരത്തിന് വിധിക്കപ്പെട്ടിരുന്നുവെങ്കിലും അത് തള്ളിക്കളഞ്ഞിരുന്നു.അതുകൊണ്ടുതന്നെ ഇന്നത്തെ മത്സരത്തിലാണ് അദ്ദേഹത്തിന് അരങ്ങേറ്റം കുറിക്കാൻ കഴിഞ്ഞത്.പക്ഷേ കാര്യങ്ങൾ ഒട്ടും എളുപ്പമായിരുന്നില്ല.
മോഹൻ ബഗാനെ ചതിച്ചവനാണ് അൻവർ അലി എന്നാണ് മോഹൻ ബഗാന്റെ ആരാധകർ ആരോപിക്കുന്നത്.അതുകൊണ്ടുതന്നെ അവരാണ് ഇത് വലിയ ട്രോൾ ആക്കിയിട്ടുള്ളത്. സാമൂഹിക മാധ്യമങ്ങളിൽ പ്രത്യേകിച്ച് ട്വിറ്ററിൽ അൻവർ അലി വഴങ്ങിയ ഈ ഗോൾ വച്ചുകൊണ്ട് ഒരുപാട് ട്രോളുകൾ പ്രചരിക്കുന്നുണ്ട്.ഈസ്റ്റ് ബംഗാളിൽ അദ്ദേഹത്തിന് കാര്യങ്ങൾ ഒട്ടും എളുപ്പമാവില്ല എന്നത് ഇതോടെ വ്യക്തമാവുകയാണ്. ട്രാൻസ്ഫറിലൂടെ ഒരുപാട് ഹേറ്റ് അദ്ദേഹം സമ്പാദിച്ചു കഴിഞ്ഞിട്ടുണ്ട്.