ബൊളീവിയൻ മാധ്യമങ്ങൾ വരെ സ്ഥിരീകരിച്ചു,ബ്ലാസ്റ്റേഴ്സിലേക്ക് വരുന്നത് അവൻ തന്നെ!
കേരള ബ്ലാസ്റ്റേഴ്സിന്റെ വിദേശ സ്ട്രൈക്കറുടെ സൈനിങ്ങുമായി ബന്ധപ്പെട്ടുകൊണ്ട് വളരെ പ്രധാനപ്പെട്ട ഒരു അപ്ഡേറ്റ് ഒരല്പം മുൻപ് മാർക്കസ് മെർഗുലാവോ നൽകിയിരുന്നു.ബ്ലാസ്റ്റേഴ്സ് ഒടുവിൽ തങ്ങളുടെ സൈനിങ്ങ് പൂർത്തിയാക്കി കഴിഞ്ഞു എന്നായിരുന്നു അദ്ദേഹം അറിയിച്ചിരുന്നത്.അദ്ദേഹം അക്കാര്യം കൺഫേം ചെയ്തിട്ടുണ്ട്.പക്ഷേ താരം ആരാണ് എന്ന് വെളിപ്പെടുത്താൻ മെർഗുലാവോ തയ്യാറായിട്ടില്ല. അത് ആരാണ് എന്നറിയാനുള്ള കാത്തിരിപ്പിലാണ് ബ്ലാസ്റ്റേഴ്സ് ആരാധകർ ഉള്ളത്.
അർജന്റൈൻ യുവ പ്രതിഭയായ ഫിലിപ്പെ പാസഡോറെയാണ് ബ്ലാസ്റ്റേഴ്സിലേക്ക് വരുന്നത് എന്നുള്ള റൂമറുകൾ നേരത്തെ സജീവമായിരുന്നു. അക്കാര്യം ഇപ്പോൾ ബൊളീവിയൻ മാധ്യമങ്ങൾ തന്നെ സ്ഥിരീകരിച്ച് കഴിഞ്ഞു.എൽ പയസ് ബൊളീവിയ എന്ന മാധ്യമമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.അവരുടെ റിപ്പോർട്ടിലെ പ്രസക്തഭാഗങ്ങൾ ഇങ്ങനെയാണ്.
‘ഫിലിപ്പേ പാസഡോറെ ഇന്ത്യയിലെ ഫസ്റ്റ് ഡിവിഷനിൽ തന്റെ കരിയർ തുടരാൻ തീരുമാനിച്ചിരിക്കുന്നു.അടുത്ത മണിക്കൂറുകൾക്കുള്ള പ്ലാൻ പ്രകാരം എല്ലാം നടന്നാൽ, അദ്ദേഹം കേരള ബ്ലാസ്റ്റേഴ്സ് താരമായി കൊണ്ട് പ്രസന്റ് ചെയ്യപ്പെടും ‘ ഇതായിരുന്നു ബൊളീവിയൻ മാധ്യമം റിപ്പോർട്ട് ചെയ്തിരുന്നത്.
അതായത് മെർഗുലാവോ പറഞ്ഞ താരം പാസഡോറെ ആവാൻ തന്നെയാണ് സാധ്യതകൾ. അർജന്റീനകാരനായ ഇദ്ദേഹം കഴിഞ്ഞ സീസണിൽ ബൊളീവിയയിലാണ് കളിച്ചത്.ലീഗിലെ ടോപ്പ് സ്കോറർ ആയിരുന്നു അദ്ദേഹം.18 മത്സരങ്ങളിൽ നിന്ന് 14 ഗോളുകളും നാല് അസിസ്റ്റുകളും നേടാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.