സൂപ്പർ ഡ്യൂപ്പർ മെസ്സി, അർജന്റീനയെ രക്ഷിച്ചെടുത്തത് മഴവില്ല് വിരിയിച്ചുകൊണ്ട്.
അടുത്ത വേൾഡ് കപ്പ് ക്വാളിഫിക്കേഷൻ റൗണ്ടിലെ ആദ്യ മത്സരത്തിന് ഇറങ്ങിയ അർജന്റീനക്ക് കാര്യങ്ങൾ ഒട്ടും സുഖകരമായിരുന്നില്ല.ഇക്വഡോറായിരുന്നു ഇന്ന് നടന്ന മത്സരത്തിൽ അർജന്റീനയുടെ എതിരാളികൾ. ഖത്തർ വേൾഡ് കപ്പ് ചാമ്പ്യന്മാരായ അർജന്റീന മത്സരത്തിൽ ആധിപത്യം പുലർത്തിയെങ്കിലും ഗോൾ നേടാൻ സാധിക്കാതെ നിൽക്കുകയായിരുന്നു.
ആ സമയത്താണ് പതിവുപോലെ ലയണൽ മെസ്സി രക്ഷകന്റെ വേഷത്തിൽ അവതരിക്കുന്നത്. ഒരു മഴവില്ല് വിരിയിച്ചു കൊണ്ടാണ് ലയണൽ മെസ്സി അർജന്റീനയെ രക്ഷിച്ചെടുത്തത്. എതിരി ല്ലാത്ത ഒരു ഗോളിനാണ് അർജന്റീന ഇക്വഡോറിനെ തോൽപ്പിച്ചത്. ലയണൽ മെസ്സിയുടെ മനോഹരമായ ഫ്രീകിക്ക് ഗോളാണ് അർജന്റീനക്ക് ഈ വിജയം സമ്മാനിച്ചത്.
هائل pic.twitter.com/vnAccVvTke
— Messi Xtra (@M30Xtra) September 8, 2023
അർജന്റീനയുടെ അറ്റാക്കിങ് നിരയിലായിരുന്നു പ്രധാനമായും മാറ്റങ്ങൾ വന്നത്.ജൂലിയന്റെ സ്ഥാനത്ത് ലൗറ്ററോ വന്നു,ഡി മരിയയുടെ സ്ഥാനത്ത് നിക്കോ ഗോൺസാലസ് വന്നു. ഫസ്റ്റ് ഹാഫിൽ അർജന്റീന തന്നെയാണ് മികച്ച രീതിയിൽ കളിച്ചത് എങ്കിലും ഗോൾ നേടാൻ കഴിഞ്ഞില്ല.ലൗറ്ററോക്ക് ഒരു മികച്ച അവസരം ലഭിച്ചില്ലെങ്കിലും ഗോളായി മാറിയില്ല. ഗോൾ രഹിത സമനിലയിൽ ആദ്യപകുതി അവസാനിച്ചു. രണ്ടാം പകുതിയിലും ഗോളടിക്കാൻ അർജന്റീന ബുദ്ധിമുട്ടി.
هدف الأسطورة ميسي 😍🩵 pic.twitter.com/ZkopzIZfaN
— Messi Xtra (@M30Xtra) September 8, 2023
ഇതോടെ സ്കലോണി ചില മാറ്റങ്ങളൊക്കെ വരുത്തി. ഒടുവിൽ മെസ്സി തന്നെ വേണ്ടിവന്നു അർജന്റീന രക്ഷിക്കാൻ.78ആം മിനിറ്റിൽ ലഭിച്ച ഫ്രീകിക്ക് മെസ്സി ഗോളാക്കി മാറ്റുകയായിരുന്നു.മെസ്സിയുടെ ഫ്രീകിക്ക് ഗോൾ പോസ്റ്റിലേക്ക് കയറുന്നത് നോക്കി നിൽക്കാനെ ഗോൾകീപ്പർക്ക് സാധിച്ചുവോള്ളൂ.ഈ ഗോൾ അർജന്റീനക്ക് വിജയം നേടിക്കൊടുത്തു.മൂന്ന് പോയിന്റുകളും.ഇനി ബൊളീവിയയെയാണ് അർജന്റീന മറികടക്കേണ്ടത്.