അർജന്റീനയും ഇക്വഡോറും തമ്മിലുള്ള മത്സരത്തിൽ വളരെ ശക്തമായ ഒരു നിരയെ തന്നെയായിരുന്നു അർജന്റീനയുടെ കോച്ചായ സ്കലോണി കളിപ്പിച്ചിരുന്നത്.എന്നാൽ മത്സരം ദുഷ്കരമായിരുന്നു.ഇക്വഡോറിന്റെ ഡിഫൻസിനെ മറികടന്നുകൊണ്ട് ഗോൾ അടിക്കുക എന്നത് അർജന്റീനക്ക് ബുദ്ധിമുട്ടേറിയതായിരുന്നു. പക്ഷേ ലയണൽ മെസ്സിയുടെ ഫ്രീകിക്ക് അർജന്റീനക്ക് വിജയം നേടിക്കൊടുത്തു.
ഇക്വഡോറിനെതിരെ ഇറങ്ങിയ അതേ ഇലവനെ തന്നെ ഇറക്കാനാണ് തന്റെ പ്ലാൻ എന്ന് അർജന്റീനയുടെ കോച്ച് പറഞ്ഞിട്ടുണ്ട്.പക്ഷേ ചില മാറ്റങ്ങൾ ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.മത്സരത്തിൽ നിർണായക മാറ്റങ്ങൾ സംഭവിച്ചേക്കാം. ലയണൽ മെസ്സിക്ക് പരിക്കിന്റെ ചില പ്രശ്നങ്ങൾ ഉള്ളതിനാൽ അദ്ദേഹം മുഴുവൻ സമയവും കളിക്കുമോ എന്ന കാര്യത്തിൽ സംശയങ്ങളുണ്ട്. സ്റ്റാർട്ടിങ് ഇലവനിൽ മെസ്സി ഉണ്ടാകും എന്ന് തന്നെയാണ് പ്രതീക്ഷകൾ. ഇല്ലെങ്കിൽ മറ്റു താരങ്ങളെ സ്കലോണി ഉൾപ്പെടുത്തിയേക്കും.
ഡിഫൻസിൽ മാറ്റങ്ങൾ ഒന്നും ഉണ്ടാവില്ല.മിഡ്ഫീൽഡിൽ ഒരുപക്ഷേ എൻസോക്ക് പകരം പരേഡസ് വരാനുള്ള സാധ്യതകളുണ്ട്. അറ്റാക്കിങ്ങിൽ ജൂലിയൻ ആൽവരസ്,ഡി മരിയ എന്നിവർ സ്റ്റാർട്ടിങ് ഇലവനിൽ മടങ്ങിയെത്തിയേക്കും. ലയണൽ മെസ്സി ഇല്ലെങ്കിൽ ലൗറ്ററോ,നിക്കോ ഗോൻസാലസ് എന്നിവരിൽ ആരെയെങ്കിലും ഉപയോഗപ്പെടുത്തിയേക്കും. അർജന്റീന ബൊളീവിയക്കെതിരെ ഇറങ്ങുക ഈ താരങ്ങളുമായാണ്.
എമിലിയാനോ മാർട്ടിനസ്,നഹുവെൽ മൊളീന,ക്രിസ്റ്റൻ റൊമേറോ,നിക്കോളാസ് ഓട്ടമെന്റി,ടാഗ്ലിയാഫിക്കോ,ഡി പോൾ,എൻസോ ഫെർണാണ്ടസ് (പരേഡസ് ) മാക്ക് ആല്ലിസ്റ്റർ,മെസ്സി,ആൽവരസ്,ഡി മരിയ