ബ്രസീലിന്റെ മാനം രക്ഷിച്ചത് ഒരേയൊരു താരം മാത്രം,ബാലൺഡി’ഓർ ലിസ്റ്റിൽ നിരവധി അർജന്റൈൻ താരങ്ങൾ.
കഴിഞ്ഞ സീസണിലെ ബാലൺഡി’ഓർ അവാർഡ് ജേതാവിനെ കണ്ടെത്താൻ വേണ്ടിയുള്ള നോമിനേഷൻ ലിസ്റ്റ് പുറത്തുവന്നു കഴിഞ്ഞു. 30 താരങ്ങൾ അടങ്ങിയിട്ടുള്ള ഒരു ലിസ്റ്റ് ആണ് പബ്ലിഷ് ചെയ്തിട്ടുള്ളത്. ഇത് അവസാന ഘട്ടത്തിൽ മൂന്ന് താരങ്ങൾ ഉള്ള ഒരു ലിസ്റ്റാക്കി മാറ്റും.അതിൽ നിന്നാണ് അവാർഡ് ജേതാവിനെ തിരഞ്ഞെടുക്കുക.
ബാലൺഡി’ഓർ ലിസ്റ്റ് വരുമ്പോൾ ബ്രസീലിന്റെയും അർജന്റീനയുടെയും ആരാധകർ നോക്കാറുള്ളത് തങ്ങളുടെ താരങ്ങളുടെ സാന്നിധ്യമാണ്. ബ്രസീലിയൻ താരങ്ങളെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ സീസൺ നിരാശ നൽകുന്ന ഒന്നാണ്. ഈ ലിസ്റ്റിൽ ബ്രസീലിന്റെ മാനം കാത്തത് ഒരേയൊരു താരം മാത്രമാണ്.റയൽ മാഡ്രിഡ് താരമായ വിനീഷ്യസ് ജൂനിയറാണ് ബ്രസീലിന്റെ മാനം കാത്തത്.
റയൽ മാഡ്രിഡിന് വേണ്ടി കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം നടത്താൻ വിനിക്ക് കഴിഞ്ഞിരുന്നു. അതിന്റെ ഫലമായി കൊണ്ട് തന്നെയാണ് അദ്ദേഹം സ്ഥാനം നേടിയിട്ടുള്ളത്.നെയ്മർ ജൂനിയർക്ക് ഈ ലിസ്റ്റിൽ ഇടം നേടാൻ കഴിഞ്ഞിട്ടില്ല.വേൾഡ് കപ്പ് ജേതാക്കളായ അർജന്റീന ടീമിൽ നിന്നും ഒരുപാട് താരങ്ങൾ സ്ഥാനം കണ്ടെത്തിയിട്ടുണ്ട്. അവാർഡ് നേടാൻ ഏറ്റവും കൂടുതൽ സാധ്യത കല്പിക്കുന്ന ലയണൽ മെസ്സി തന്നെയാണ് ഇതിലെ ഹൈലൈറ്റ്.
കൂടാതെ ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസ്, മാഞ്ചസ്റ്റർ സിറ്റി താരം ജൂലിയൻ ആൽവരസ്,ലൗറ്ററോ മാർട്ടിനസ് എന്നിവരും അർജന്റീനയിൽ നിന്ന് സ്ഥാനം നേടിയിട്ടുണ്ട്.കൂടാതെ ഫ്രഞ്ച് നാഷണൽ ടീമിൽ നിന്നും നാല് താരങ്ങൾ ഇടം നേടി.എംബപ്പേ,ബെൻസിമ,മുവാനി,ഗ്രീസ്മാൻ എന്നിവരാണ് ഫ്രാൻസ് ടീമിൽ നിന്നും ഈ നോമിനേഷൻ ലിസ്റ്റിൽ സ്ഥാനം കണ്ടെത്തിയിട്ടുള്ളത്.