അടി,റെഡ് കാർഡ്,ഗോൾ, അർജന്റീനയോട് മാരക്കാനയിൽ തോറ്റ് ബ്രസീൽ.

ആരാധകർ ഏറെ ആവേശത്തോട് കൂടി ഉറ്റുനോക്കിയിരുന്ന അർജന്റീനയും ബ്രസീലും തമ്മിലുള്ള പോരാട്ടം സംഭവബഹുലമായിരുന്നു.മാരക്കാനയിൽ വെച്ച് നടന്ന മത്സരത്തിൽ അർജന്റീനയോട് ബ്രസീൽ പരാജയപ്പെട്ടിട്ടുണ്ട്. ഏകപക്ഷീയമായ ഒരു ഗോളിനാണ് അർജന്റീന ബ്രസീലിനെ പരാജയപ്പെടുത്തിയിട്ടുള്ളത്.

മത്സരം ആരംഭിക്കുന്നതിനു മുന്നേ തന്നെ വിവാദങ്ങൾ ആരംഭിച്ചിരുന്നു. അർജന്റീന ആരാധകരും ബ്രസീലിയൻ പോലീസും തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു.ബ്രസീൽ പോലീസ് പിന്നീട് ചാർജ് നടത്തി. തുടർന്ന് അർജന്റൈൻ ആരാധകരിൽ ചിലർക്ക് പരിക്കേൽക്കുകയായിരുന്നു. ഇതിനെ തുടർന്ന് അരമണിക്കൂറോളം വൈകി കൊണ്ടാണ് മത്സരം ആരംഭിച്ചത്.

കളിക്കളത്തിലും സമാനമായ അവസ്ഥ തന്നെയായിരുന്നു.രണ്ട് ടീമുകളും ഫിസിക്കൽ ആയിട്ടാണ് മത്സരത്തെ സമീപിച്ചത്. ആദ്യ പകുതിയിൽ നിരവധി ഫൗളുകളാണ് ബ്രസീൽ വഴങ്ങിയത്.നിരവധി യെല്ലോ കാർഡുകളും പിറന്നു.ഗോളുകൾ മാത്രം പിറന്നിരുന്നില്ല. ഫൗളുകൾ മാത്രമായിരുന്നു ആരാധകർക്ക് കാണാൻ സാധിച്ചിരുന്നത്.

രണ്ടാം പകുതിയിൽ 63ആം മിനിറ്റിൽ അർജന്റീന ലീഡ് നേടുകയായിരുന്നു.ലോ സെൽസോയുടെ കോർണറിൽ നിന്ന് ഒരു ഹെഡ്ഡറിലൂടെ നിക്കോളാസ് ഓട്ടമെന്റി ഗോൾ കണ്ടെത്തുകയായിരുന്നു.ഈ ഗോളാണ് അർജന്റീനക്ക് വിജയം സമ്മാനിച്ചത്. തിരിച്ചടിക്കാനുള്ള ശ്രമങ്ങൾ ബ്രസീൽ നടത്തിയെങ്കിലും വിഫലമാവുകയായിരുന്നു.

മത്സരത്തിന്റെ 82 മിനിറ്റിൽ ബ്രസീലിയൻ താരമായ ജോലിന്റണ് റെഡ് കാർഡ് കണ്ട് പുറത്തു പോകേണ്ടിവന്നു.എന്നാൽ റഫറി അനാവശ്യമായാണ് റെഡ് കാർഡ് നൽകിയത് എന്ന് ആരോപണം ഉയരുന്നുണ്ട്.ഏതായാലും ഏകപക്ഷീയമായ ഒരു ഗോളിന് ബ്രസീൽ പരാജയപ്പെടുകയായിരുന്നു.തുടർച്ചയായ മൂന്നാം മത്സരത്തിലാണ് ബ്രസീൽ തോൽക്കുന്നത്.വേൾഡ് കപ്പ് യോഗ്യത റൗണ്ടിൽ ആദ്യമായാണ് സ്വന്തം മൈതാനത്ത് ബ്രസീൽ പരാജയപ്പെടുന്നത്.

ArgentinaBrazil
Comments (0)
Add Comment