അർജന്റീനക്കെതിരെ ഞാൻ ഉണ്ടായിരുന്നുവെങ്കിൽ അവർക്ക് നല്ല ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നേനെ,മത്സരത്തെ കുറിച്ചുള്ള അഭിപ്രായം പറഞ്ഞ് നെയ്മർ.
അർജന്റീനയും ബ്രസീലും തമ്മിൽ ഏറ്റുമുട്ടിയ വേൾഡ് കപ്പ് കോളിഫിക്കേഷൻ മത്സരമാണ് ഇപ്പോൾ ലോക ഫുട്ബോളിൽ ചർച്ച ചെയ്യപ്പെടുന്നത്.അത്രയേറെ വിവാദ സംഭവങ്ങൾ ആ മത്സരത്തിൽ അരങ്ങേറിയിരുന്നു.ആ മത്സരത്തിൽ ബ്രസീലിന് നാണക്കേടിന്റെ തോൽവി ഏറ്റുവാങ്ങേണ്ടി വന്നിരുന്നു.ഒരു ഗോളിനായിരുന്നു അർജന്റീന തോൽപ്പിച്ചത്. ആദ്യമായാണ് ബ്രസീൽ സ്വന്തം നാട്ടിൽ വച്ച് വേൾഡ് കപ്പ് ക്വാളിഫിക്കേഷൻ മത്സരം പരാജയപ്പെടുന്നത്.
മത്സരത്തിൽ നെയ്മർ ഇല്ലാത്തത് ബ്രസീലിന് ഒരു തിരിച്ചടിയായിരുന്നു. അദ്ദേഹം ഇപ്പോൾ സർജറി കഴിഞ്ഞ് വിശ്രമിക്കുകയാണ്.നെയ്മർ ഇല്ലാഞ്ഞിട്ടും മികച്ച പ്രകടനം ബ്രസീൽ നടത്തി. പക്ഷേ ഗോളുകൾ നേടാൻ ആളില്ല എന്നത് ഇപ്പോഴും ബ്രസീലിന്റെ പ്രധാന പ്രശ്നമായി കൊണ്ട് തുടരുകയാണ്. അതുകൊണ്ടുതന്നെയാണ് അവർക്ക് അർജന്റീനയോട് തോൽവി വഴങ്ങേണ്ടി വന്നതും. എന്നിരുന്നാലും പ്രതീക്ഷ നൽകുന്ന ഒരു പ്രകടനമാണ് ബ്രസീലിന്റെ ഭാഗത്തുനിന്നുണ്ടായത്.
ഈ മത്സരത്തെ കുറിച്ചുള്ള തന്റേതായ അഭിപ്രായങ്ങൾ നെയ്മർ മത്സരശേഷം പറഞ്ഞിരുന്നു.ഒരു വീഡിയോയിലൂടെയായിരുന്നു ഇദ്ദേഹം പ്രത്യക്ഷപ്പെട്ടിരുന്നത്. നല്ല ഒരു മത്സരം എന്നാണ് ഈ പോരാട്ടത്തെ അദ്ദേഹം വിശേഷിപ്പിച്ചത്.താൻ ഈ മത്സരത്തിൽ ഉണ്ടായിരുന്നുവെങ്കിൽ അർജന്റീനക്ക് വേറെ ബുദ്ധിമുട്ടുകൾ ഉണ്ടാക്കാൻ തനിക്ക് കഴിയുമായിരുന്നുവെന്നും നെയ്മർ പറഞ്ഞിട്ടുണ്ട്.മത്സരത്തിലെ ഫൗളുകളെ കുറിച്ചും അദ്ദേഹം സംസാരിച്ചു.
ഒരു നല്ല മത്സരമായിരുന്നു, നടന്നത് ക്ലാസിക് പോരാട്ടം, ചൂടേറിയ ഒരു പോരാട്ടം തന്നെയാണ് നടന്നത്. ഈ മത്സരത്തിൽ എങ്ങാനും ഞാൻ ഉണ്ടായിരുന്നുവെങ്കിൽ നിരവധി ഫൗളുകൾ എനിക്ക് ഏൽക്കേണ്ടി വരുമായിരുന്നു.അത്രയും രൂക്ഷമായിരുന്നു മത്സരം. പക്ഷേ ഈ മത്സരത്തിൽ എനിക്ക് കളിക്കാൻ സാധിച്ചിരുന്നുവെങ്കിൽ അവർക്ക് ബുദ്ധിമുട്ടുകളുടെ ഒരു നരകം തന്നെ ഞാൻ ഉണ്ടാക്കി കൊടുത്തേനെ, ഇതായിരുന്നു നെയ്മർ ജൂനിയർ പറഞ്ഞിരുന്നത്.
പരിക്കാണ് നെയ്മർക്ക് വിനയായിട്ടുള്ളത്. കരിയറിൽ പരിക്കു മൂലം നിരവധി മത്സരങ്ങൾ നെയ്മർക്ക് നഷ്ടമായിട്ടുണ്ട്.നെയ്മർ ഇനിയെന്നാണ് കളത്തിലേക്ക് തിരിച്ചെത്തുക എന്നത് കൃത്യമായി പറയാൻ സാധിക്കില്ല.പക്ഷേ ഈ സീസണിൽ കളിക്കാൻ സാധ്യത കുറവാണ്. നെയ്മറുടെ അഭാവം ബ്രസീൽ നാഷണൽ ടീമിനും അദ്ദേഹത്തിന്റെ ക്ലബ് ആയ ഹിലാലിനും ഒരുപോലെ നഷ്ടം സൃഷ്ടിക്കുന്ന ഒന്നാണ്.