അതിവേഗം അർജന്റീന.. നാല് മത്സരങ്ങൾ വിജയിച്ചപ്പോൾ തന്നെ അടുത്ത വേൾഡ് കപ്പിന്റെ യോഗ്യത ഉറപ്പാക്കാനാവുന്നു.

സൗത്ത് അമേരിക്കൻ വേൾഡ് കപ്പ് ക്വാളിഫയറിൽ ആകെ 10 ടീമുകളാണ് പങ്കെടുക്കുന്നത്. ഇതിൽ 6 ടീമുകൾക്ക് വേൾഡ് കപ്പ് യോഗ്യത നേടാൻ കഴിയും.ഏഴാമത്തെ ടീമിന് പ്ലേ ഓഫ് കളിക്കാനും സാധിക്കും. ആകെ നാല് റൗണ്ട് പോരാട്ടങ്ങളാണ് ഇപ്പോൾ അവസാനിച്ചിട്ടുള്ളത്. ഈ നാല് മത്സരങ്ങളിലും വിജയിച്ച ഏക ടീമാണ് ഇപ്പോൾ സൗത്ത് അമേരിക്കയിൽ ഉള്ളത്.

അത് മറ്റാരുമല്ല,നിലവിലെ ചാമ്പ്യന്മാരായ അർജന്റീന തന്നെയാണ്. 12 പോയിന്റ് ഉള്ള അർജന്റീന പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്താണ്.7 പോയിന്റുള്ള ഉറുഗ്വ രണ്ടാം സ്ഥാനത്തും ഇതേ പോയിന്റുള്ള ബ്രസീൽ മൂന്നാം സ്ഥാനത്തുമാണ്.അർജന്റീനയുടെ മിന്നും പ്രകടനവും മറ്റുള്ള ടീമുകളുടെ മോശം പ്രകടനവും കാരണം അർജന്റീന അടുത്ത വേൾഡ് കപ്പിന്റെ യോഗ്യത ഇപ്പോൾ തന്നെ ഉറപ്പിക്കുന്നതിന്റെ തൊട്ടരികിൽ എത്തിക്കഴിഞ്ഞു.

നിലവിൽ 12 പോയിന്റ് ഉള്ള അർജന്റീനക്ക് 7 പോയിന്റ് കൂടി കഴിഞ്ഞാൽ ഏറ്റവും ചുരുങ്ങിയത് ഏഴാം സ്ഥാനമെങ്കിലും നേടാം. അതായത് അടുത്ത വേൾഡ് കപ്പ് യോഗ്യതയ്ക്ക് വേണ്ടിയുള്ള പ്ലേ ഓഫ് കളിക്കാൻ അർജന്റീനക്ക് ഇനി വേണ്ടത് കേവലം 7 പോയിന്റ് മാത്രമാണ്.ഇനി 11 പോയിന്റുകൾ നേടിക്കഴിഞ്ഞാൽ ഏറ്റവും ചുരുങ്ങിയത് ആറാം സ്ഥാനമെങ്കിലും നേടാം.

അതായത് അടുത്ത വേൾഡ് കപ്പ് യോഗ്യത നേടണമെങ്കിൽ കേവലം 11 പോയിന്റ്കൾ കൂടി അർജന്റീന നേടിയാൽ മതിയാകും. അടുത്ത രണ്ടു മത്സരങ്ങൾ ബ്രസീൽ,ഉറുഗ്വ എന്നിവർക്കെതിരെയാണ്. ഈ മത്സരങ്ങൾ വിജയിച്ചു കഴിഞ്ഞാൽ അർജന്റീനക്ക് യോഗ്യത ഉറപ്പാക്കാൻ സാധിക്കും. എന്തെന്നാൽ ഈ തോൽവികൾ രണ്ടാം സ്ഥാനക്കാരെയും മൂന്നാം സ്ഥാനക്കാരെയും ബാധിക്കുന്നത് കൊണ്ട് അവിടെ അർജന്റീനക്ക് ഒരു ആനുകൂല്യം ലഭിക്കും.

ചുരുക്കത്തിൽ അർജന്റീന 2026 വേൾഡ് കപ്പ് യോഗ്യത ഉറപ്പിച്ചു കഴിഞ്ഞു എന്ന് തന്നെ പറയേണ്ടിവരും.നിലവിൽ മിന്നും ഫോമിൽ തുടരുന്ന അർജന്റീനയെ കീഴടക്കണമെങ്കിൽ ബ്രസീലും ഉറുഗ്വയും പണിപ്പെടേണ്ടി വരും.നിലവിലെ സാഹചര്യത്തിൽ എല്ലാവിധ ഘടകങ്ങളും അർജന്റീനക്ക് തന്നെ അനുകൂലമാണ്. അത് കൃത്യമായ ഉപയോഗപ്പെടുത്തിയാൽ അടുത്തമാസം തന്നെ വേൾഡ് കപ്പ് യോഗ്യത നേടാം.

2026 World cupArgentinaLionel Messi
Comments (0)
Add Comment