ഈ പിച്ച് വൻ ദുരന്തം,വലിയ വിമർശനങ്ങളുമായി അർജന്റീന ടീം!

അമേരിക്കയിലാണ് ഇത്തവണത്തെ കോപ്പ അമേരിക്ക ടൂർണമെന്റ് നടക്കുന്നത്.ടൂർണമെന്റിലെ ആദ്യ മത്സരം ഇന്ന് പൂർത്തിയായിരുന്നു. നിലവിലെ ജേതാക്കളായ അർജന്റീന എതിരല്ലാത്ത രണ്ട് ഗോളുകൾക്ക് കാനഡയെ തോൽപ്പിച്ചു. സ്ട്രൈക്കർമാരായ ഹൂലിയൻ ആൽവരസ്,ലൗറ്ററോ മാർട്ടിനസ് എന്നിവർ നേടിയ ഗോളുകളാണ് അർജന്റീനക്ക് വിജയം നൽകിയത്.

മത്സരത്തിൽ അർജന്റീന തന്നെയാണ് ആധിപത്യം പുലർത്തിയത്.എന്നാൽ രണ്ടു ഗോളുകളെക്കാൾ കൂടുതൽ ഗോളുകൾ അവർക്ക് നേടാമായിരുന്നു. ഒരുപാട് ഗോളവസരങ്ങൾ അർജന്റീന താരങ്ങൾ നഷ്ടപ്പെടുത്തി.മെസ്സിയും ലൗറ്ററോയുമൊക്കെ അവസരങ്ങൾ നഷ്ടപ്പെടുത്തിയില്ലായിരുന്വെങ്കിൽ ഇതിനേക്കാൾ വലിയ മാർജിനിലുള്ള ഒരു വിജയം അർജന്റീന സ്വന്തമാക്കുമായിരുന്നു.എന്നാൽ ഗ്രൗണ്ടിന്റെ അവസ്ഥക്കെതിരെ വിമർശനങ്ങൾ ഉന്നയിച്ചുകൊണ്ട് അർജന്റീന ടീം ഒന്നടങ്കം ഇപ്പോൾ വന്നിട്ടുണ്ട്.

അറ്റ്ലാന്റയിലായിരുന്നു ഈ മത്സരം നടന്നിരുന്നത്. യഥാർത്ഥത്തിൽ ഈ മൈതാനം സിന്തറ്റിക് ടർഫ് ആയിരുന്നു. പക്ഷേ കോപ്പ അമേരിക്കയ്ക്ക് വേണ്ടി മാത്രം ഇത് പുല്ല് വെച്ച് പിടിപ്പിക്കുകയായിരുന്നു.കേവലം ദിവസങ്ങൾക്ക് മുൻപ് മാത്രമാണ് ഈ പുല്ല് വെച്ച് പിടിപ്പിച്ചത്.അതിന്റെ ബുദ്ധിമുട്ട് താരങ്ങൾക്ക് അനുഭവിക്കേണ്ടിവന്നു. അത് അർജന്റീനയുടെ ഗോൾകീപ്പറായ എമി മാർട്ടിനസ് പറഞ്ഞിട്ടുണ്ട്.

പിച്ച് വളരെ പരിതാപകരമായിരുന്നു എന്നാണ് എമി പറഞ്ഞിട്ടുള്ളത്. ഗ്രൗണ്ടുകളുടെ നിലവാരം വർദ്ധിപ്പിച്ചില്ലെങ്കിൽ കോപ്പ അമേരിക്ക എന്നും യൂറോ കപ്പിന് താഴെയായിരിക്കുമെന്നും ഇദ്ദേഹം മുന്നറിയിപ്പ് നൽകി. മത്സരത്തിൽ അർജന്റീനക്ക് ഏറ്റവും കൂടുതൽ വെല്ലുവിളി സൃഷ്ടിച്ചത് ഈ പുല്ല് ആണെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.ക്രിസ്റ്റ്യൻ റൊമേറോ,സ്‌കലോണി എന്നിവരും ഈ പുല്ലിനെതിരായ വിമർശനങ്ങൾ ഉയർത്തിയിട്ടുണ്ട്.

അർജന്റീനയുടെ പ്രകടനം പ്രതീക്ഷിച്ച പോലെ ശരിയാവാത്തതിന്റെ കാരണം ഈ മോശം പുല്ലാണ് എന്നാണ് ഇവർ ആരോപിച്ചിട്ടുള്ളത്. കൂടുതൽ മികച്ച ഗ്രൗണ്ട് ഉണ്ടായിരുന്നെങ്കിൽ കൂടുതൽ ഗോളുകൾ നേടാൻ കഴിയുമെന്നുള്ള വിശ്വാസത്തിലാണ് അർജന്റീന താരങ്ങൾ ഉള്ളത്. പക്ഷേ വിജയിച്ചു കൊണ്ട് തുടങ്ങാൻ കഴിഞ്ഞതിൽ അവർ ഹാപ്പിയാണ്. ഇനി അർജന്റീന ചിലിക്കെതിരെയാണ് കളിക്കുക

ArgentinaLionel Messi
Comments (0)
Add Comment