അർജന്റീനക്ക് കോളടിച്ചു,ഫൈനൽ വരെ കാര്യങ്ങൾ സുഖസുന്ദരം, ഫൈനലിൽ ആരെങ്കിലും പണി കൊടുക്കുമോ?
2020ലെ കോപ്പ അമേരിക്ക 2021ലായിരുന്നു നടന്നിരുന്നത്. അർജന്റീനയുടെ ദീർഘകാലത്തെ കിരീട വരൾച്ചക്ക് വിരാമമിടാൻ ആ കോപ്പ അമേരിക്കയ്ക്ക് സാധിച്ചിരുന്നു.മാറക്കാനയിൽ വെച്ചുകൊണ്ട് ബ്രസീലിനെയായിരുന്നു അർജന്റീന തോൽപ്പിച്ചിരുന്നത്. ഡി മരിയ നേടിയ ഗോളായിരുന്നു അർജന്റീനക്ക് കോപ്പ അമേരിക്ക കിരീടം നേടി കൊടുത്തിരുന്നത്.
അടുത്തവർഷം അമേരിക്കയിൽ വെച്ച് കൊണ്ട് നടക്കുന്ന കോപ്പക്ക് നിലവിലെ ചാമ്പ്യന്മാർ എന്ന തലയെടുപ്പോട് കൂടിയാണ് അർജന്റീന വരുന്നത്. കിരീടം നിലനിർത്തൽ അവരെ സംബന്ധിച്ചിടത്തോളം അഭിമാനത്തിന്റെ പ്രശ്നമാണ്.നിലവിലെ കിരീട ഫേവറേറ്റുകൾ അർജന്റീന തന്നെയാണ്.കിരീടം നിലനിർത്താൻ വേണ്ടി മെസ്സിയും കൂട്ടരും ഏതറ്റം വരെയും പോകും എന്ന കാര്യത്തിൽ തർക്കങ്ങൾ ഒന്നുമില്ല.
ഗ്രൂപ്പ് ഘട്ട നറുക്കെടുപ്പ് അവസാനിച്ചപ്പോൾ കാര്യങ്ങൾ എല്ലാം അർജന്റീനക്ക് അനുകൂലമാണ്. ഗ്രൂപ്പ് Aയിലാണ് അർജന്റീന ഉൾപ്പെട്ടിരിക്കുന്നത്.പെറുവും ചിലിയുമാണ് മറ്റു രണ്ട് എതിരാളികൾ.രണ്ട് ടീമുകളും വളരെ മോശം പ്രകടനത്തിലൂടെയാണ് ഇപ്പോൾ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. അവസാനത്തെ അവരുടെ മത്സരങ്ങൾ എടുത്തു പരിശോധിച്ചാൽ അത് തെളിയും. ഇപ്പോൾ വളരെ അപൂർവമായി കൊണ്ടാണ് ചിലിയും പെറുവും വിജയിക്കുന്നത്.
മൂന്നാമത്തെ എതിരാളിയായി കൊണ്ട് ഒന്നുകിൽ കാനഡ വരും, അല്ലെങ്കിൽ ട്രിനിഡാഡ് ആൻഡ് ടോബാഗോ വരും.രണ്ടിൽ ഏതു വന്നാലും അർജന്റീനക്ക് കുഴപ്പമില്ല. അർജന്റീനയുടെ താരസമ്പന്നത വച്ചുനോക്കുമ്പോൾ ഈ രണ്ട് ടീമുകളും ദുർബലമാണ്. അർജന്റീനക്ക് കാര്യങ്ങൾ എളുപ്പമാക്കുന്നത് ഗ്രൂപ്പ് സി, ഗ്രൂപ്പ് ഡി എന്നിവയിലെ ടീമുകളെ ഫൈനൽ വരെ നേരിടേണ്ടി വരില്ല എന്നതാണ്.ഫൈനലിൽ മാത്രമാണ് ഈ രണ്ട് ഗ്രൂപ്പുകളിലെ ടീമുകൾ അർജന്റീനക്ക് എതിരാളികൾ ആയിക്കൊണ്ടു വരിക.
അതായത് ബ്രസീൽ,ഉറുഗ്വ,കൊളമ്പിയ,USA എന്നിട്ട് ടീമുകളെ ഒരുകാരണവശാലും ഫൈനലിന് മുന്നേ അർജന്റീനക്ക് നേരിടേണ്ടി വരില്ല.ഇത് കാര്യങ്ങൾ കൂടുതൽ എളുപ്പമാക്കുകയാണ് ചെയ്യുന്നത്.അർജന്റീനക്ക് എന്തെങ്കിലുമൊക്കെ വെല്ലുവിളി ഉയർത്താൻ കഴിയുന്ന ടീമുകൾ മെക്സിക്കോ,ഇക്വഡോർ എന്നിവരാണെങ്കിലും വലിയ ഒരു ബുദ്ധിമുട്ടൊന്നും അർജന്റീന ഉണ്ടാവില്ല.
ചുരുക്കത്തിൽ ഫൈനൽ വരെ അർജന്റീനക്ക് കാര്യങ്ങൾ സുഖസുന്ദരമായിരിക്കും. ഫൈനലിൽ ആരെങ്കിലും പണി കൊടുക്കുമോ എന്നതു മാത്രമാണ് അറിയേണ്ടത്.ഉറുഗ്വ ഈയടുത്ത് അർജന്റീനയെ തോൽപ്പിച്ചവരാണ്. ബ്രസീലിനെ അർജന്റീന തോൽപ്പിച്ചുവെങ്കിലും മത്സരത്തിൽ ബ്രസീൽ മികച്ച പ്രകടനം നടത്തി എന്നത് ഒരിക്കലും വിസ്മരിക്കാൻ കഴിയില്ല.ഈ രണ്ട് ടീമുകളും അർജന്റീനക്ക് വിലങ്ങു തടിയാവാൻ സാധിക്കുന്നവരാണ്.കൊളംബിയ,പുലിസിച്ചിന്റെ അമേരിക്ക എന്നിവരൊക്കെ ഫൈനലിൽ എത്താനുള്ള സാധ്യതകളെ ഒരു കാരണവശാലും തള്ളിക്കളയാനും ആവില്ല.