കോപ്പ അമേരിക്കയിലെ ആദ്യ മത്സരത്തിൽ കാനഡക്കെതിരെ വിജയം നേടാൻ അർജന്റീന കഴിഞ്ഞിരുന്നു.മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്കാണ് അർജന്റീന കാനഡയെ തോൽപ്പിച്ചത്.ഹൂലിയൻ ആൽവരസ്,ലൗറ്ററോ മാർട്ടിനസ് എന്നിവരാണ് ഈ ഗോളുകൾ നേടിയത്.മെസ്സി,മാക്കാലിസ്റ്റർ എന്നിവരാണ് ഈ ഗോളുകൾക്ക് വഴി ഒരുക്കിയത്.
ഈ മത്സരത്തിനിടെ ലയണൽ മെസ്സിയെ കനേഡിയൻ താരമായ മോയ്സേ ബോംബിറ്റോ ടാക്കിൾ ചെയ്തിരുന്നു.കുറച്ച് നേരം മെസ്സി നിലത്ത് വീണു കിടക്കുകയും ചെയ്തു. ഇത് ആരാധകർക്കിടയിൽ ആശങ്ക ഉണ്ടാക്കി.പക്ഷേ മെസ്സി ഉടനെ എണീറ്റ് വരികയായിരുന്നു. അദ്ദേഹത്തിന് പരിക്കില്ല പ്രശ്നങ്ങൾ ഒന്നുമില്ല.അദ്ദേഹം കളി തുടരുകയും ചെയ്തു.
എന്നാൽ മെസ്സിയെ ഫൗൾ ചെയ്ത ബോംബിറ്റോക്ക് നേരെ തിരിഞ്ഞിരിക്കുകയാണ് അർജന്റീന ആരാധകരും മെസ്സി ആരാധകരും.സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിന് വലിയ ആക്രമണമാണ് നേരിടേണ്ടിവരുന്നത്. പ്രത്യേകിച്ച് അദ്ദേഹത്തിന് നേരെ വംശീയ അധിക്ഷേപം നടക്കുന്നുണ്ട്. ഇതിനെതിരെ ഈ താരം തന്നെ ഇൻസ്റ്റഗ്രാമിൽ ഒരു സ്റ്റോറി പങ്കുവെച്ചിട്ടുണ്ട്.എന്റെ മനോഹരമായ കാനഡ, ഇവിടെ വംശീയ അധിക്ഷേപത്തിന് സ്ഥാനമില്ല എന്നാണ് അദ്ദേഹം എഴുതിയിരിക്കുന്നത്.
ഇതുമായി ബന്ധപ്പെട്ട ഒരു സ്റ്റേറ്റ്മെന്റ് കനേഡിയൻ ഫുട്ബോൾ അസോസിയേഷനും പുറത്തിറക്കിയിട്ടുണ്ട്. ഈ മത്സരത്തിന്റെ ഭാഗമായി കൊണ്ട് ഞങ്ങളുടെ ഒരു താരത്തിന് നേരെ സോഷ്യൽ മീഡിയയിൽ വംശീയമായ അധിക്ഷേപങ്ങളും ആക്രമണങ്ങളും നടക്കുന്നുണ്ട്. അതിൽ ഞങ്ങൾക്ക് ഒരുപാട് അസ്വസ്ഥതയുണ്ട്, അത് ഞങ്ങൾ ശ്രദ്ധിക്കുന്നുമുണ്ട്.കോൺകകാഫ്,കോൺമെബോൾ എന്നീ ബന്ധപ്പെട്ട അധികാരികളുമായി ഞങ്ങൾ ഇക്കാര്യം ചർച്ച ചെയ്തിട്ടുണ്ട്,ഇതാണ് അവരുടെ സ്റ്റേറ്റ്മെന്റ്.
ഈ വംശീയ അധിക്ഷേപം നടത്തിയവർക്കെതിരെ നടപടിയെടുക്കണം എന്ന് തന്നെയാണ് ഇവർ ആവശ്യപ്പെട്ടിരിക്കുന്നത്. ഏതായാലും ഇത് ഫുട്ബോൾ ലോകത്തെ വിവാദം ആയിട്ടുണ്ട്. മുൻപ് ഒരുപാട് തവണ വംശീയ അധിക്ഷേപ വിവാദങ്ങളിൽ ഉൾപ്പെട്ടിട്ടുള്ളവരാണ് അർജന്റീനയിലെ ആരാധകർ.