ഓസ്ട്രേലിയ, ഇൻഡോനേഷ്യ എന്നിവർക്കെതിരെയായിരുന്നു അർജന്റീന കഴിഞ്ഞ ഇന്റർനാഷണൽ ബ്രേക്കിൽ കളിച്ചിരുന്നത്. രണ്ടു മത്സരങ്ങളിലും അർജന്റീന ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് വിജയിച്ചു. ഇതിനുശേഷമുള്ള ഫിഫ റാങ്കിങ്ങിൽ അർജന്റീന ഒന്നാം സ്ഥാനം തന്നെ നിലനിർത്തിയിട്ടുണ്ട്.
ലോക ചാമ്പ്യന്മാരായതിനുശേഷം ആണ് അർജന്റീനക്ക് ഒന്നാം സ്ഥാനം ലഭിച്ചത്.അത് മെസ്സിയും കൂട്ടരും നില നിർത്തുന്ന കാഴ്ചയാണ് നാം കണ്ടത്. രണ്ടാം സ്ഥാനത്ത് അർജന്റീന വേൾഡ് കപ്പ് ഫൈനലിൽ തോൽപ്പിച്ച ഫ്രാൻസ് വരുന്നു. മൂന്നാം സ്ഥാനത്ത് ബ്രസീലാണ്. അർജന്റീനയെയും ഫ്രാൻസിനെയും അപേക്ഷിച്ചിച്ച് ബ്രസീൽ പോയിന്റിന്റെ കാര്യത്തിൽ ഏറെ പുറകിലാണ്. പോയിന്റിന്റെ കാര്യത്തിൽ ചെറിയ വ്യത്യാസത്തിലാണ് അർജന്റീനയും ഫ്രാൻസും ഉള്ളത്.