തോൽവികളേക്കാൾ കൂടുതൽ കിരീടങ്ങൾ, അർജന്റീനയുടെ കണക്കുകളിൽ കണ്ണുതള്ളി എതിരാളികൾ!

ഏകദേശം 30 വർഷത്തോളം ഒരു മേജർ ഇന്റർനാഷണൽ ട്രോഫി ഇല്ലാത്തതിന്റെ പേരിൽ പഴിയും പരിഹാസവും ഏൽക്കേണ്ടി വന്നവരാണ് അർജന്റീന.അവരുടെ നായകനായ ലയണൽ മെസ്സിയായിരുന്നു ഇതിന്റെ ബുദ്ധിമുട്ട് ഏറ്റവും കൂടുതൽ അനുഭവിച്ചിരുന്നത്. ഒരുതവണ അദ്ദേഹത്തിന് വിരമിക്കൽ പ്രഖ്യാപിക്കേണ്ടി വരികയും ചെയ്തു.പക്ഷേ ഫുട്ബോൾ ലോകത്തിന്റെ ആവശ്യപ്രകാരം മെസ്സി അർജന്റീന ജേഴ്സിയിലേക്ക് തിരിച്ചെത്തുകയായിരുന്നു.

ഇപ്പോൾ അർജന്റീനക്ക് സുവർണ്ണ കാലഘട്ടമാണ്. ഇത്രയും മികച്ച ഒരു സമയം അർജന്റീനക്ക് വരും എന്നുള്ളത് അർജന്റീനയുടെ കടുത്ത ആരാധകർ പോലും സ്വപ്നം കണ്ടിരുന്നു കാണില്ല. അവരുടെ കിരീട വരൾച്ചക്ക് വിരാമമായി എന്നുള്ളത് മാത്രമല്ല എല്ലാം കൊണ്ടും സമ്പൂർണ്ണ ആധിപത്യമാണ് അർജന്റീന ഇന്റർനാഷണൽ ഫുട്ബോളിൽ പുലർത്തി പോരുന്നത്. അതിന് അവർ ഏറ്റവും കൂടുതൽ നന്ദി പറയേണ്ടത് പരിശീലകനായ ലയണൽ സ്‌കലോണിയോട് തന്നെയാണ്. 2018 വേൾഡ് കപ്പിന് ശേഷം ടീമിന് പുനർ നിർമ്മിച്ചത് ഈ പരിശീലകനാണ്.

2018 വേൾഡ് കപ്പിൽ പുറത്തായതിനു ശേഷം മെസ്സി ചെറിയ ഒരു ബ്രേക്ക് എടുത്തിരുന്നു. ഈ സമയത്ത് തന്നെയാണ് സ്‌കലോണി അർജന്റീന മികച്ച രൂപത്തിലേക്ക് മാറ്റിയെടുക്കുന്നത്. മെസ്സി വന്നതിനുശേഷം അദ്ദേഹത്തെ അതിലേക്ക് ആഡ് ചെയ്യുകയാണ് ഈ പരിശീലകൻ ചെയ്തത്.അങ്ങനെ അർജന്റീന മികച്ച ടീമായി മാറി. 2019 കോപ്പ അമേരിക്കയിൽ സെമിഫൈനലിൽ ബ്രസീലിനോട് അർജന്റീന പരാജയപ്പെട്ടു. പക്ഷേ ഈ ടീമിൽ തനിക്ക് വിശ്വാസമുണ്ട് എന്നാണ് ആ തോൽവിക്ക് ശേഷം ക്യാപ്റ്റൻ ലയണൽ മെസ്സി പറഞ്ഞിരുന്നത്.

അത് അക്ഷരാർത്ഥത്തിൽ ശരിയാകുന്ന ഒരു കാഴ്ചയാണ് പിന്നീട് നമ്മൾ കണ്ടത്. അന്ന് ബ്രസീലിനോട് പരാജയപ്പെട്ട ശേഷം കേവലം രണ്ട് തോൽവികൾ മാത്രമാണ് അർജന്റീനക്ക് വഴങ്ങേണ്ടി വന്നത്. ആകെ കളിച്ചത് 51 മത്സരങ്ങളാണ്.അതിൽ 49 മത്സരങ്ങളിലും അർജന്റീന വിജയിച്ചു.സൗദി അറേബ്യ,ഉറുഗ്വ എന്നിവർക്ക് മാത്രമാണ് ഇക്കാലയളവിൽ അർജന്റീനയെ തോൽപ്പിക്കാൻ കഴിഞ്ഞിട്ടുള്ളത്. ഈ തോൽവികളേക്കാൾ കൂടുതൽ കിരീടം അർജന്റീനക്കുണ്ട് എന്നതാണ് വസ്തുത.

രണ്ട് തോൽവികളാണ് വഴങ്ങിയതെങ്കിൽ 3 കിരീടങ്ങൾ അർജന്റീന സ്വന്തമാക്കിയിട്ടുണ്ട്.കോപ്പ അമേരിക്ക,ഫൈനലിസിമ,ഖത്തർ വേൾഡ് കപ്പ് എന്നിവയാണ് അർജന്റീനയുടെ ഷെൽഫിൽ എത്തിയിട്ടുള്ളത്. ഫിഫ റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്ത് അർജന്റീനയാണ്. ഇങ്ങനെ എല്ലാംകൊണ്ടും അർജന്റീനയുടെ ആധിപത്യം കാണിക്കുന്ന കണക്കുകൾ ശരിക്കും അവരുടെ എതിരാളികളുടെ കണ്ണ് തള്ളിക്കുന്നതു തന്നെയാണ്.

fpm_start( "true" ); /* ]]> */
ArgentinaCopa America
Share
Comments (0)
Add Comment