അർജന്റീനയുടെ മത്സരങ്ങളിലെ കൺഫ്യൂഷനുകൾ നീങ്ങി,മത്സരം പുതുക്കി നിശ്ചയിക്കപ്പെട്ടു.

വരുന്ന മാർച്ച് മാസത്തിൽ രണ്ട് സന്നാഹ മത്സരങ്ങൾ കളിക്കാനാണ് അർജന്റീനയുടെ നാഷണൽ ടീം തീരുമാനിച്ചിരിക്കുന്നത്.ആഫ്രിക്കൻ ചാമ്പ്യന്മാരായ ഐവറി കോസ്റ്റ്, ഫൈനലിസ്റ്റുകൾ ആയ നൈജീരിയ എന്നിവർക്കെതിരെയായിരുന്നു അർജന്റീന മത്സരങ്ങൾ നിശ്ചയിച്ചിരുന്നത്. ഏഷ്യയിലെ ചൈനയിൽ വച്ചുകൊണ്ടായിരുന്നു ഈ മത്സരങ്ങൾ നടത്താൻ തീരുമാനിച്ചിരുന്നത്.

എന്നാൽ ലയണൽ മെസ്സിയുടെ ക്ലബ്ബായ ഇന്റർ മയാമി ഹോങ്കോങ്ങിൽ പ്രീ സീസൺ മത്സരത്തിനു വേണ്ടി വന്നിരുന്നു.ചൈനീസ് ഓർഗനൈസേഴ്സ് ആയിരുന്നു ഈ മത്സരം സംഘടിപ്പിക്കപ്പെട്ടിരുന്നത്. പരിക്കു കാരണം മെസ്സി മത്സരത്തിൽ കളിക്കാത്തത് വലിയ വിവാദമായി. ചൈനയിലെ ആരാധകർക്കിടയിൽ വലിയ പ്രതിഷേധമുയർന്നതോടുകൂടി ചൈന ഈ മത്സരങ്ങൾ സംഘടിപ്പിക്കുന്നതിൽ നിന്നും പിൻവാങ്ങുകയായിരുന്നു. ഇതോടെ അർജന്റീനയുടെ മത്സരങ്ങളിൽ അനിശ്ചിതത്വം നിലനിന്നു.

മാത്രമല്ല ആഫ്രിക്കൻ ചാമ്പ്യന്മാരായ ഐവറി കോസ്റ്റ് അർജന്റീനക്കെതിരെയുള്ള മത്സരം കളിക്കുന്നതിൽ നിന്നും പിൻവാങ്ങിയിരുന്നു.ഇതോടെ ഒരുപാട് കൺഫ്യൂഷനുകൾ ഉണ്ടായിരുന്നുവെങ്കിലും അതെല്ലാം നീങ്ങിയിട്ടുണ്ട്.രണ്ട് മത്സരങ്ങൾ അർജന്റീന വരുന്ന മാർച്ചിൽ കളിക്കുക തന്നെ ചെയ്യും.അമേരിക്കയിൽ വെച്ചുകൊണ്ടാണ് മത്സരങ്ങൾ കളിക്കുക. ഐവറി കോസ്റ്റ് പിൻവാങ്ങിയ സ്ഥാനത്ത് പുതുതായി എൽ സാൽവദോർ വന്നിട്ടുണ്ട്. അവർക്കെതിരെയാണ് അർജന്റീന ആദ്യ ഫ്രണ്ട്‌ലി കളിക്കുക.

മാർച്ച് 22 ആം തീയതി ഫിലാഡൽഫിയയിൽ നടക്കുന്ന മത്സരത്തിലാണ് അർജന്റീനയും എൽ സാൽവദോറും തമ്മിൽ ഏറ്റുമുട്ടുക. പിന്നീട് മാർച്ച് 26 തീയതിയാണ് മത്സരം നടക്കുക.എതിരാളികൾ നൈജീരിയ തന്നെയാണ്. ലോസ് ആഞ്ചലസിൽ വെച്ച് കൊണ്ടാണ് മത്സരം അരങ്ങേറുക.ഇങ്ങനെയാണ് അർജന്റീനയുടെ മത്സരങ്ങൾ പുതുക്കി നിശ്ചയിക്കപ്പെട്ടിരിക്കുന്നത്.

മികച്ച പ്രകടനമാണ് സമീപകാലത്ത് അർജന്റീന നടത്തുന്നത്.ഉറുഗ്വയോട് വഴങ്ങിയ തോൽവി മാറ്റി നിർത്തിയാൽ വളരെ മികച്ച രൂപത്തിൽ അർജന്റീന മുന്നോട്ടു പോകുന്നുണ്ട്. കഴിഞ്ഞ മത്സരത്തിൽ ബ്രസീലിനെയായിരുന്നു അവർ തോൽപ്പിച്ചിരുന്നത്. നിലവിലെ കോപ്പ അമേരിക്ക ജേതാക്കളായ അർജന്റീനയുടെ ഈ വർഷത്തെ ഏറ്റവും വലിയ ലക്ഷ്യം വരുന്ന കോപ്പ അമേരിക്ക ടൂർണ്ണമെന്റ് നിലനിർത്തുക എന്നുള്ളതാണ്.

ArgentinaLionel Messi
Comments (0)
Add Comment