ഇത് മെസ്സിയോ മാക്ക് ആല്ലിസ്റ്ററോ? ഓട്ടമെന്റിയോട് NO പറഞ്ഞ് മെസ്സി,വഴങ്ങാതെ താരം.

ഇന്ന് പുലർച്ചെ നടന്ന വേൾഡ് കപ്പ് കോളിഫിക്കേഷൻ മത്സരത്തിൽ അർജന്റീന വീണ്ടും വിജയം നേടിയിരുന്നു. മറുപടിയില്ലാത്ത ഒരു ഗോളിനാണ് അർജന്റീന പരാഗ്വയെ പരാജയപ്പെടുത്തിയത്.മത്സരത്തിൽ കിടിലൻ പ്രകടനമാണ് അർജന്റീന നടത്തിയത്.കൂടുതൽ ഗോളുകൾ നേടാൻ സാധിച്ചില്ല എന്നത് മാത്രമാണ് ഒരു പോരായ്മ.

ഫിറ്റ്നസ് സംബന്ധമായ തടസ്സങ്ങൾ ഉള്ളതിനാൽ ലയണൽ മെസ്സി സ്റ്റാർട്ടിങ് ഇലവനിൽ ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ ഡിഫൻഡറായ നിക്കോളാസ് ഓട്ടമെന്റിയായിരുന്നു ക്യാപ്റ്റന്റെ ആം ബാൻഡ് അണിഞ്ഞിരുന്നത്.അദ്ദേഹം തന്നെയാണ് അർജന്റീനയുടെ വിജയഗോൾ നേടിയതും.ഡി പോളിന്റെ കോർണറിൽ നിന്നും ലഭിച്ച ബോൾ ഒരു അക്രോബാറ്റിക് ഷോട്ടിലൂടെയാണ് ഓട്ടമെന്റി വലയിൽ എത്തിച്ചത്. ക്യാപ്റ്റനായ ദിവസം തന്നെ വിജയഗോളും നേടാനായി എന്നത് ഈ ഡിഫെൻഡറെ സംബന്ധിച്ചിടത്തോളം ഇരട്ടിമധുരം നൽകുന്ന ഒന്നാണ്.

മത്സരത്തിൽ ലയണൽ മെസ്സി വരുന്നത് സെക്കൻഡ് ഹാഫിന്റെ തുടക്കത്തിലാണ്.53ആം മിനുട്ടിൽ ഹൂലിയൻ ആൽവരസിനെ പിൻവലിച്ചു കൊണ്ടാണ് ലയണൽ മെസ്സി എത്തിയത്. ഈ സമയത്ത് ഓട്ടമെന്റി ക്യാപ്റ്റന്റെ ആം ബാൻഡ് കൈമാറാൻ വേണ്ടി ലയണൽ മെസ്സിയുടെ അടുക്കലേക്ക് എത്തുകയായിരുന്നു.എന്നാൽ മെസ്സി അത് നിരസിക്കുന്നുണ്ട്.ഓട്ടമെന്റിയോട് നോ പറയുന്നുണ്ട്. പക്ഷേ ഇത് കേൾക്കാൻ ഓട്ടമെന്റി തയ്യാറാവുന്നില്ല.അദ്ദേഹം മെസ്സിക്ക് ക്യാപ്റ്റൻ സ്ഥാനം കൈമാറുകയായിരുന്നു.

ആരാധകരെ ത്രസിപ്പിച്ച മറ്റൊരു കാര്യം അലക്സിസ് മാക്ക് ആല്ലിസ്റ്ററുടെ ഒരു കിടിലൻ സോളോ മുന്നേറ്റമാണ്.പരാഗ്വൻ താരങ്ങളെ ബോക്സിൽ വെട്ടി വീഴ്ത്തി കൊണ്ടാണ് മാക്ക് ആല്ലിസ്റ്റർ മുന്നറിയത്. നിർഭാഗ്യവശാൽ അത് ഗോളായി മാറിയില്ല. സൂപ്പർ താരം ലയണൽ മെസ്സിയുടേതിന് സമാനമായ രീതിയിലുള്ള ഒരു ഡ്രിബ്ലിങ്ങാണ് നമുക്ക് ഈ അർജന്റീന താരത്തിൽ നിന്നും കാണാൻ കഴിഞ്ഞിട്ടുള്ളത്.ഇത് മാക്ക് ആലിസ്റ്റർ തന്നെയാണോ അതോ ലയണൽ മെസ്സിയാണോ എന്നാണ് ആരാധകർ ചോദിക്കുന്നത്.

ഈ മത്സരത്തിൽ മെസ്സി ആരാധകരെ ഏറ്റവും നിരാശപ്പെടുത്തിയ കാര്യം മെസ്സിക്ക് ഒരു ഒളിമ്പിക്ക് ഗോളും ഒരു ഫ്രീകിക്ക് ഗോളും നഷ്ടമായി എന്നത് തന്നെയാണ്. മെസ്സിയുടെ മനോഹരമായ കോർണർ കിക്ക് ഡയറക്ട് ഗോൾ ആവേണ്ടതായിരുന്നു. പക്ഷേ അത് പോസ്റ്റിൽ തട്ടിത്തെറിച്ചു. അതിനുശേഷം ലയണൽ മെസ്സിയുടെ ഒരു കിടിലൻ ഫ്രീകിക്ക് ഉണ്ടായിരുന്നു.അതും പോസ്റ്റിൽ തട്ടിത്തെറിക്കുകയായിരുന്നു.ഇല്ലായിരുന്നുവെങ്കിൽ മികച്ച ഒരു ഗോൾ നമുക്ക് കാണാൻ കഴിയുമായിരുന്നു.

ArgentinaLionel Messi
Comments (0)
Add Comment