ടീമിനോടൊപ്പം ട്രെയിനിങ് നടത്താതെ ലിയോ മെസ്സി,കളിക്കുമോ ഇല്ലയോ എന്നുള്ള കാര്യത്തിൽ ഏറ്റവും പുതിയ വിവരങ്ങൾ.

അർജന്റീനയും ബോളിവിയയും തമ്മിലുള്ള മത്സരമാണ് ഇന്ന് നടക്കുന്നത്.വേൾഡ് കപ്പ് യോഗ്യത റൗണ്ടിലെ രണ്ടാം മത്സരത്തിൽ ബൊളീവിയയുടെ ഹോം മൈതാനമായ ലാ പാസിൽ വെച്ചാണ് അർജന്റീന അവരെ നേരിടുന്നത്. ഇന്ന് രാത്രി 1:30 നാണ് ഈ മത്സരം നടക്കുക.ലാ പാസിൽ ബൊളീവിയയെ മറികടക്കുക എന്നത് എളുപ്പമുള്ള കാര്യമായിരിക്കില്ല.

അതിലേറെ ആശങ്കകൾ നൽകുന്നത് ലയണൽ മെസ്സിയുടെ കാര്യമാണ്. ഒരുപാട് മത്സരങ്ങൾ തുടർച്ചയായി കളിച്ചതിനാൽ മസിൽ ഫാറ്റിഗ് മെസ്സിക്കുണ്ട്. അതുകൊണ്ടുതന്നെ ഇന്നലെയും ടീമിനോടൊപ്പം മെസ്സി ട്രെയിനിംഗ് നടത്തിയിട്ടില്ല. പക്ഷേ അദ്ദേഹം കളിക്കും എന്ന് തന്നെയാണ് അർജന്റൈൻ റിപ്പോർട്ടറായ എഡൂൾ പറഞ്ഞിട്ടുള്ളത്.സ്റ്റാർട്ട് ചെയ്യുമോ അതോ സബ്സ്റ്റിറ്റ്യൂട്ട് റോളിലായിരിക്കുമോ എന്നതിൽ മാത്രമാണ് സംശയം.

വളരെ കുറഞ്ഞ സമയം മാത്രമാണ് അർജന്റീന ട്രെയിനിങ് നടത്തിയത്.ലയണൽ മെസ്സി ടീമിനോടൊപ്പം ട്രെയിനിങ് നടത്തിയിട്ടില്ല. മെസ്സി സ്കലോണിക്കൊപ്പമായിരുന്നു ഉണ്ടായിരുന്നത്.വളരെ ലൈറ്റ് ആയിട്ടുള്ള വർക്കായിരുന്നു അദ്ദേഹം ചെയ്തിരുന്നത്.പക്ഷേ മെസ്സി സ്റ്റാർട്ട് ചെയ്യില്ല എന്ന് നമുക്ക് പറയാൻ കഴിയില്ല. മെസ്സി ബൊളീവിയക്കെതിരെ കളിക്കും എന്നത് എനിക്ക് ഉറപ്പാണ്.സ്റ്റാർട്ട് ചെയ്യുമോ സബ്സ്റ്റിറ്റ്യൂട്ട് റോളിൽ ആയിരിക്കുമോ എന്നതിൽ മാത്രമാണ് സംശയം. ഞാൻ കരുതുന്നത് മെസ്സി സ്റ്റാർട്ട് ചെയ്യുമെന്ന് തന്നെയാണ്,എഡൂൾ പറഞ്ഞു.

ലയണൽ മെസ്സി ഉണ്ടാവുക എന്നത് അർജന്റീനക്ക് വളരെ പ്രധാനപ്പെട്ട കാര്യമാണ്.എന്തെന്നാൽ കഴിഞ്ഞ മത്സരത്തിൽ അർജന്റീന ബുദ്ധിമുട്ടിയപ്പോൾ രക്ഷിച്ചത് മെസ്സിയാണ്.ലാ പാസിൽ അർജന്റീന ബുദ്ധിമുട്ടുകയാണെങ്കിൽ തീർച്ചയായും മെസ്സിയുടെ സാന്നിധ്യം ഗുണകരമാവും.

ArgentinaLionel Messi
Comments (0)
Add Comment