അദ്ദേഹത്തിന് മെസ്സിയോട് ചില പ്രശ്നങ്ങളുണ്ട്, അതുകൊണ്ടാണ് അന്ന് അങ്ങനെയൊക്കെ പറഞ്ഞത്: വാൻ ഗാലിനെതിരെ പറഞ്ഞ് ഒലിവർ ഖാൻ.

ഖത്തർ വേൾഡ് കപ്പിന്റെ ക്വാർട്ടർ ഫൈനലിൽ നെതർലാൻസിനെ തോൽപ്പിച്ചു കൊണ്ടായിരുന്നു അർജന്റീന സെമി ഫൈനലിലേക്ക് മുന്നേറിയത്.ആ മത്സരം അർജന്റീന ആരാധകർ മാത്രമല്ല,ഫുട്ബോൾ ആരാധകർ തന്നെ മറക്കാൻ ഇടയില്ല.ആവേശം അതിന്റെ ഏറ്റവും മുകളിൽ എത്തിയ ഒരു മത്സരമായിരുന്നു അത്.നിരവധി പ്രശ്നങ്ങളും ആ മത്സരത്തിൽ നടന്നിരുന്നു.

ലയണൽ മെസ്സിയുടെ ഏറ്റവും ഉഗ്രമായ വേർഷൻ ആ മത്സരത്തിലായിരുന്നു കാണാൻ കഴിഞ്ഞിരുന്നത്. മത്സരത്തിന് മുന്നേ പ്രകോപനപരമായ രീതിയിൽ സംസാരിച്ച ഡച്ച് കോച്ച് വാൻ ഗാലിനെതിരെ മെസ്സി ഒരു സെലിബ്രേഷൻ നടത്തിയിരുന്നു. മത്സരശേഷം വെഗോസ്റ്റുമായും മെസ്സി പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നു. അങ്ങനെ എല്ലാംകൊണ്ടും കലുഷിതമായ ഒരു മത്സരമായിരുന്നു അന്ന് നടന്നിരുന്നത്.

അതിന്റെ ബാക്കി പത്രമെന്നോണമാണ് വാൻ ഗാൽ ഈയിടെ ഒരു പ്രസ്താവന നടത്തിയത്. ലയണൽ മെസ്സിക്ക് അനുകൂലമായി കൊണ്ടാണ് വേൾഡ് കപ്പ് നടത്തപ്പെട്ടതെന്നും അർജന്റീന വേൾഡ് കപ്പ് നേടിയത് സംഘാടകരുടെ സഹായത്തോടുകൂടിയാണ് എന്നുമായിരുന്നു ഇദ്ദേഹം ആരോപിച്ചിരുന്നത്. എന്നാൽ വാൻ ഡൈക്ക് ഉൾപ്പെടെയുള്ള ഡച്ച് താരങ്ങൾ ഇത് നിഷേധിക്കുകയും മെസ്സി അർഹിച്ച കിരീടമാണ് നേടിയതെന്ന് പറയുകയും ചെയ്തിരുന്നു.

ജർമ്മനിയുടെയും ബയേണിന്റെയും ലെജന്റായ ഒലിവർ ഖാൻ ഈ വിഷയത്തിൽ ലയണൽ മെസ്സിക്കൊപ്പം നിന്നിട്ടുണ്ട്. അർജന്റീനയും മെസ്സിയും പൊരുതി നേടിയ വേൾഡ് കപ്പ് ആണ് ഖത്തറിലേത് എന്നാണ് ഇദ്ദേഹം പറഞ്ഞത്.വാൻ ഗാലിന് മെസ്സിയോട് ചില പ്രശ്നങ്ങൾ ഉണ്ടെന്നും അതുകൊണ്ടാണ് ഇങ്ങനെയൊക്കെ ആരോപിച്ചത് എന്നുമാണ് ഒലിവർ ഖാൻ പറഞ്ഞത്.

ചില സമയങ്ങളിൽ ഒരു നിയന്ത്രണവുമില്ലാതെ സംസാരിക്കുന്ന വ്യക്തിയാണ് വാൻ ഗാൽ എന്ന് എനിക്കറിയാം. അദ്ദേഹത്തിന് ഒരുപക്ഷേ ലയണൽ മെസ്സിയുമായി പ്രശ്നങ്ങൾ ഉണ്ടാകും.അതുകൊണ്ടാണ് ഇങ്ങനെയൊക്കെ പറഞ്ഞത്.അർജന്റീനയുടെ വേൾഡ് കപ്പ് മത്സരങ്ങൾ ഞാൻ കണ്ടിരുന്നു. ലയണൽ മെസ്സിയെ വേൾഡ് കപ്പ് ജേതാവാക്കാൻ അവർ എല്ലാവരും നന്നായി പോരാടി.അങ്ങനെ ലഭിച്ചതാണ് വേൾഡ് കപ്പ്,ഒലിവർ ഖാൻ പറഞ്ഞു.

വാൻ ഗാലിന്റെ ആരോപണം ഭൂരിഭാഗം വരുന്നവരും തള്ളിക്കളയുകയാണ് ചെയ്തിരുന്നത്. വേൾഡ് കപ്പിൽ നിന്നും ഹോളണ്ട് പുറത്തായതിനു പിന്നാലെ വാൻ ഗാൽ പരിശീലക സ്ഥാനത്ത് നിന്നും പടിയിറങ്ങിയിരുന്നു.

ArgentinaLionel MessiNetherlandsQatar World Cup
Comments (0)
Add Comment